Mar 17, 2025 01:01 PM

( moviemax.in ) നടൻ ബാലയ്ക്കെതിരെ വീണ്ടും ആരോപണം. എഴുത്തുകാരനായ ലിജേഷ് എന്ന വ്യക്തിയാണ് ബാലയ്ക്കെതിരെ രം​ഗത്ത് വന്നിരിക്കുന്നത്. ബാലയുടെ യഥാർത്ഥ മുഖം തനിക്കറിയാമെന്ന് ലിജേഷ് പറയുന്നു. എലിസബത്ത് ഉദയനെക്കുറിച്ച് ഇല്ലാത്ത പല കാര്യങ്ങളും ബാല തന്നോട് പറഞ്ഞിട്ടുണ്ടെന്ന് ലിജേഷ് പറയുന്നു.

ഷെഫീഖിന്റെ സന്തോഷം എന്ന സിനിമയുടെ ക്യാമറ മാന്റെ കെയർഓഫിലാണ് ഞാൻ ബാലയുടെ അടുത്തെത്തുന്നത്. ഞാൻ ചെല്ലുന്ന സമയത്ത് അവിടെ എലിസബത്ത് ഇല്ല. 2022 ൽ ബാലയു‌ടെ പിറന്നാളിന് രണ്ട് മൂന്ന് ദിവസം മുമ്പ് എലിസബത്തിനെ തിരിച്ച് കൊണ്ട് വരികയായിരുന്നു.

അന്ന് നിങ്ങൾക്കറിയാകുന്നത് പോലെയേ ബാലയേ എനിക്കും ബാലയെ അറിയൂ. പിന്നീടാണ് ഞാൻ അറിയുന്നത്. ആദ്യം തന്നെ ബാല എന്നോട് പറയുന്നത് എലിസബത്ത് വട്ട് കേസാണെന്നാണ്. ബർത്ത്ഡേയുടെ അന്ന് യൂട്യൂബ് ടീമുകളെല്ലാം പോയിക്കഴിഞ്ഞ് എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞ് എന്നോട് പറഞ്ഞത് എനിക്ക് കുട്ടിയുണ്ടാകില്ല എന്നാണ്. എലിസബത്തിന് കുട്ടികളുണ്ടാകില്ല, അവർക്ക് വട്ടാണ് എന്നൊക്കെയാണ് പറഞ്ഞതെന്നും ലിജേഷ് പറയുന്നു.

ബാലയുടെ കയ്യിൽ രണ്ട് തോക്കുകളുണ്ടെന്ന് ലിജേഷ് പറയുന്നുണ്ട്. ഒന്ന് എയർ ​ഗൺ ആണ്. മറ്റേത് ഒറിജിനലും. ഈ തോക്ക് എപ്പോഴും ഇദ്ദേഹം കയ്യിൽ കൊണ്ട് നടക്കാറുണ്ട്. ബാലയുടെ വീട്ടിൽ താമസിച്ചപ്പോൾ താൻ കണ്ടിട്ടുണ്ടെന്ന് ലിജേഷ് പറയുന്നു. കുറേ സിനിമാ താരങ്ങൾ ബാലയുടെ തോക്ക് കണ്ടിട്ടുണ്ട്. പ്രമുഖ ചാനലിലെ ആങ്കർ കണ്ടിട്ടുണ്ട്. ആറാട്ടണ്ണനും സീക്രട്ട് ഏജന്റും തോക്ക് കണ്ടിട്ടുണ്ടെന്നും ലിജേഷ് പറയുന്നു.

ബാലയ്ക്ക് പല സ്ത്രീകളുമായും ബന്ധമുണ്ടായിരുന്നെന്നും ലിജേഷ് പറയുന്നു. ഹോം ടൂർ വീഡിയോ നടക്കുമ്പോൾ ബാലയുടെ റൂമിനുള്ളിൽ രണ്ട് സ്ത്രീകൾ ഉണ്ടായിരുന്നു. ഇവരെ രണ്ടാമത് കണ്ടാൽ എനിക്ക് തിരിച്ചറിയാം. ബാലയ്ക്ക് ഇഷ്ടം പോലെ സ്ത്രീകളുമായി ബന്ധമുണ്ടായിട്ടുണ്ട്. എലിസബത്ത് എത്രയോ ദിവസം വീടിന്റെ പുറത്ത് ചുവന്ന നെെറ്റിയിട്ട് കരഞ്ഞ് നിൽക്കുന്നത് താൻ കണ്ടിട്ടുണ്ടെന്നും ലിജേഷ് പറയുന്നു.

എലിസബത്തിനെതിരെ ബാല പരാതി നൽകിയതിന് പിന്നാലെയാണ് ലിജേഷ് എന്ന വ്യക്തി രം​ഗത്ത് വന്നിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ എലിസബത്തും അജു അലക്സ് എന്ന യൂട്യൂബറും തന്നെ അപമാനിക്കുന്നു എന്നാണ് ബാലയുടെ പരാതി. തന്നെയും കോകിലയെയും സമാധാനത്തോടെ ജീവിക്കാൻ അനുവ​ദിക്കണമെന്ന് കഴിഞ്ഞ ദിവസം ബാല വീഡിയോ പോസ്റ്റ് ചെയ്യുകയുമുണ്ടായി. എന്റെ ജീവിതത്തിൽ എലിസബത്ത് എന്റെ കൂടെ ഉണ്ടായിരുന്നു.

ഞാൻ ആത്മാർത്ഥമായി സ്നേഹിച്ചിരുന്നു. കുറച്ച് പ്രശ്നങ്ങളുണ്ടായി. ഞങ്ങൾ തമ്മിലുള്ള കാര്യങ്ങൾ പുറത്ത് ഒരാൾക്കും മനസിലാകില്ല. എലിസബത്തിന് മീഡിയ അറ്റൻഷനല്ല, മെഡിക്കൽ അറ്റൻഷനാണ് വേണ്ടത്. ഞാൻ അപേക്ഷിക്കുകയാണ്. ഞാനും കോകിലയും നന്നായി ജീവിക്ക‌ട്ടെ. നിങ്ങൾക്കെല്ലാ കാര്യവും അറിയാം. ഇതെന്റെ ലാസ്റ്റ് വീഡിയോ ആണ്.

എലിസബത്തിനെക്കുറിച്ച് ഇനി സംസാരിക്കാനില്ലെന്നും ബാല വ്യക്തമാക്കി.സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം ബാലയ്ക്കെതിരെ വരുന്നുണ്ട്. നടന്റെ കള്ളങ്ങൾ പൊളിയുകയാണെന്നും ഇനി ആരും ബാലയുടെ വാദങ്ങൾ വിശ്വസിക്കില്ലെന്നും കമന്റുകൾ വരുന്നുണ്ട്. അതേസമയം എലിസബത്ത് ഇതുവരെയും ബാലയ്ക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടില്ല.

#Two #women #Bala's #room #during #home #tour #video #told #her #she #wouldn't #have #children #revelation

Next TV

Top Stories










News Roundup