പാതി വസ്ത്രത്തിൽ ഞാൻ, ബെഡ്റൂമിൽ മറ്റൊരാളെ വിളിച്ച് കയറ്റിയതിന് തെളിവിതാ, ബാലയ്ക്ക് വൻ ക‍ുരുക്ക്; ശബ്ദരേഖ പുറത്ത് വിട്ട് എലിസബത്ത്

പാതി വസ്ത്രത്തിൽ ഞാൻ, ബെഡ്റൂമിൽ മറ്റൊരാളെ വിളിച്ച് കയറ്റിയതിന് തെളിവിതാ, ബാലയ്ക്ക് വൻ ക‍ുരുക്ക്; ശബ്ദരേഖ പുറത്ത് വിട്ട് എലിസബത്ത്
Mar 16, 2025 08:49 AM | By Athira V

ബാല തനിക്കെതിരെ പരാതി നൽകിയതിന് പിന്നാലെ തന്റെ ആരോപണങ്ങളുടെ തെളിവ് പുറത്ത് വിട്ട് എലിസബത്ത് ഉദയൻ. ബാല ബെഡ്റൂമിലേക്ക് മറ്റൊരാളെ ക്ഷണിച്ചെന്ന് തെളിയിക്കുന്ന ശബ്ദരേഖയാണ് എലിസബത്ത് പുറത്ത് വിട്ടത്. ബാല ബെഡ്റൂമിലേക്ക് കയറ്റിയ ആളോട് എലിസബത്ത് എതിർപ്പ് പ്രകടിപ്പിക്കുന്നത് ശബ്ദരേഖയിൽ കേൾക്കാം.

ചേട്ടാ, ഒന്നരയ്ക്ക് ബെ‍ഡ്റൂമിൽ കയറുമ്പോൾ എനിക്ക് ബുദ്ധിമുട്ടുണ്ട്. ഒന്നരയാണിപ്പോൾ സമയം എന്ന് എലിസബത്ത് പറയുമ്പോൾ നീ പുറത്ത് പൊയ്ക്കോ എന്ന് ബാല തിരിച്ച് പറയുന്നുണ്ട്. എനിക്ക് പുറത്ത് പോകാൻ പറ്റില്ല, രാവിലെയാണിപ്പോൾ സമയം, ബാക്കിയുള്ളവർക്ക് കിടക്കേണ്ടേ എന്ന് എലിസബത്ത് ചോദിക്കുന്നു.

എന്റെ വീടാണിതെന്ന് ബാല പറയുമ്പോൾ നിങ്ങൾ കല്യാണം കഴിച്ചിട്ട് വന്നയാളാണ് ഞാൻ, വലിഞ്ഞ് കയറി വന്നതല്ലെന്ന് എലിബസത്ത് മറുപടി നൽകുന്നു. ശരിയെന്ന് പറഞ്ഞ് പൊട്ടിച്ചിരിക്കുന്ന ബാലയുടെ ശബ്ദ​മാണ് പിന്നീട് കേൾക്കുന്നത്.

ഞാൻ പാതി വസ്ത്രം ധരിച്ചിരിക്കെ ഞങ്ങളുടെ ബെഡ്റൂമിലേക്ക് മറ്റൊരാൾ വന്നപ്പോഴുള്ള വോയിസ് റെക്കോഡ് എന്നാണ് വീഡിയോക്ക് എലിസബത്ത് ക്യാപ്ഷൻ നൽകിയിരിക്കുന്നത്.

ബാലയ്ക്കെതിരെ നേരത്തെ ലെെം​ഗിക പീഡനാരോപണം എലിസബത്ത് ഉന്നയിച്ചിരുന്നു. പ്രായമായ സ്ത്രീകളെ ബെഡ്റൂമിൽ വിളിച്ച് കയറ്റും, കാര്യം ചോദിച്ചാൽ അമ്മയെ പോലെയാണ് ചേച്ചിയെ പോലെയാണ് എന്നൊക്കെ പറയുമായിരുന്നെന്നും എലിസബത്ത് നേരത്തെ വെളിപ്പെടുത്തിയിരുന്നു.

എലിസബത്തിനെതിരെ പരാതി നൽകിയ ശേഷം മാധ്യമങ്ങളെ കണ്ടപ്പോൾ വെെകാരികമായാണ് ബാലയും കോകിലയും സംസാരിച്ചത്. ആരോപണങ്ങൾ തെറ്റാണെന്നും തന്റെ സമാധാന ജീവിതം തകർക്കാനാണ് ശ്രമമെന്നും ബാല വാദിച്ചു. താൻ റേപ്പ് ചെയ്യുമെന്ന് പോലും പറഞ്ഞു.

അമ്മയുടെ പ്രായത്തിലുള്ളവരോട് എനിക്ക് ലെെം​ഗിക താൽപര്യമുണ്ടെന്ന് പറഞ്ഞു. ഇങ്ങനെ ഒരു ഡോക്ടർ സംസാരിക്കുമോ എന്നായിരുന്നു ബാലയുടെ ചോദ്യം. വെബ് സീരീസ് പോലെ എപ്പിസോഡ് ആയിട്ടല്ലേ വരുന്നത്. മനസ് നൊന്ത് ഒരു കാര്യം ചോദിക്കട്ടെ. ഞാൻ റേപ്പ് ചെയ്യുന്ന ആളാണോ. ഒരു സ്ത്രീയെ ഒരാൾ ഒന്നര വർഷം റേപ്പ് ചെയ്ത് കൊണ്ടിരിക്കുമോയെന്നും ബാല ചോദിച്ചു.

വളരെ മോശം ആരോപണമാണ് എലിസബത്തിന്റെ ഭാ​ഗത്ത് നിന്നുണ്ടായതെന്ന് പറഞ്ഞ് കോകില സോഷ്യൽ മീഡിയയിൽ പലരും അധിക്ഷേപിക്കുന്നെന്നും പറഞ്ഞു. ഇതിന് പിന്നീലെയാണ് എലിസബത്ത് ശബ്ദരേഖ പുറത്ത് വിട്ടിരിക്കുന്നത്.

ബാലയ്ക്കെതിരെ എന്ത് വന്നാലും മുന്നോട്ട് പോകുമെന്നാണ് എലിസബത്ത് പറയുന്നത്. തന്റെ ആരോപണങ്ങൾക്ക് തെളിവുകളുണ്ടെന്നും ആവശ്യം വന്നാൽ ഇവ പുറത്ത് വിടുമെന്നും എലിസബത്ത് നേരത്തെ പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം എലിസബത്തിനെതിരെ കോകില സംസാരിച്ചിരുന്നു. എലിസബത്തിന് മറ്റൊരു ഭർത്താവുണ്ടായിരുന്നെന്നും മാനസിക രോ​ഗത്തിന് മരുന്ന് കഴിക്കുന്ന ആളാണ് എലിസബത്തെന്നും കോകില ആരോപിച്ചു. ഇതോടെ എലിസബത്ത് പ്രതികരിച്ചു. മൂന്നാഴ്ച മാത്രം നീണ്ട് നിന്ന വിവാഹ ബന്ധമായിരുന്നു അതെന്നാണ് എലിസബത്ത് വ്യക്തമാക്കിയത്. ‌ ബാലയും എലിസബത്തും തമ്മിലുള്ള വിവാ​ഹം നിയമപരമായി രജിസ്റ്റർ ചെയ്തിരുന്നില്ല.

എന്നാൽ വിവാഹാഘോഷം നടന്നിരുന്നു. കരൾ രോ​ഗം മൂർച്ഛിച്ച് ആശുപത്രിയിലായ സമയത്ത് എലിസബത്തായിരുന്നു ബാലയ്ക്കൊപ്പമുണ്ടായിരുന്നത്. എന്നാൽ ശസ്ത്രക്രിയ കഴിഞ്ഞ് കുറച്ച് നാളുകൾക്ക് ശേഷം ഇരുവരെയും ഒരുമിച്ച് കാണാതായി.

ബാല ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് സത്യങ്ങൾ തുറന്ന് പറയാതിരുന്നതെന്നും കടുത്ത ഉപദ്രവം തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം എലിസബത്ത് വെളിപ്പെടുത്തി.

#elizabethudayan #relases #audio #record #bala #when #another #man #entered #room

Next TV

Related Stories
രണ്ടാം വരവിൽ, 'സ്റ്റീഫന്‍ നെടുമ്പള്ളി' ; 'ലൂസിഫര്‍' റീ റിലീസ് ട്രെയ്‍ലര്‍ പുറത്ത്

Mar 16, 2025 12:35 PM

രണ്ടാം വരവിൽ, 'സ്റ്റീഫന്‍ നെടുമ്പള്ളി' ; 'ലൂസിഫര്‍' റീ റിലീസ് ട്രെയ്‍ലര്‍ പുറത്ത്

ചിത്രം തിയറ്ററുകളിലെത്തുന്നതിന് മുന്‍പ് ആദ്യ ഭാഗമായ ലൂസിഫര്‍ ഒരിക്കല്‍ക്കൂടി തിയറ്ററുകളിലേക്ക്...

Read More >>
'നിങ്ങളെന്ത് തോന്ന്യാസമാ കാണിക്കുന്നത്?'; പൊട്ടിത്തെറിച്ച് മമ്മൂട്ടി; ചതി മനസിലായപ്പോള്‍ -ശ്രീനിവാസന്‍

Mar 15, 2025 09:03 PM

'നിങ്ങളെന്ത് തോന്ന്യാസമാ കാണിക്കുന്നത്?'; പൊട്ടിത്തെറിച്ച് മമ്മൂട്ടി; ചതി മനസിലായപ്പോള്‍ -ശ്രീനിവാസന്‍

ദുബായ്, അബുദാബി, ഷാര്‍ജ, അലെയ്ന്‍ തുടങ്ങി യുഎഇയിലുള്ള കുറേ സ്ഥലങ്ങളിലെ പരിപാടികള്‍ക്ക് ശേഷം ഞങ്ങള്‍ അടുത്തതായി പോയത് ഖത്തറിലേക്കാണ്. അവിടെ ഒരു...

Read More >>
ജയസൂര്യ - വിനായകൻ ഫാന്റസി കോമഡി ചിത്രത്തിന് തുടക്കമായി! വമ്പൻ വീണ്ടും ടീം ഒന്നിക്കുന്നു

Mar 15, 2025 05:19 PM

ജയസൂര്യ - വിനായകൻ ഫാന്റസി കോമഡി ചിത്രത്തിന് തുടക്കമായി! വമ്പൻ വീണ്ടും ടീം ഒന്നിക്കുന്നു

നേരമ്പോക്ക് പ്രൊഡക്ഷൻസിന്റെ ബാനറിൽ മിഥുൻ മാനുവൽ തോമസ്, ഇർഷാദ് എം ഹസൻ എന്നിവർ ചേർന്നാണ് ഈ ചിത്രം...

Read More >>
കണ്ണൂരുകാരനാണ് , ഒരു കാലം വരെയല്ലേ അത് ചെയ്യാൻ  പറ്റുള്ളൂ..; വേറൊരുത്തനെ ചതിച്ചിട്ടല്ല ശ്രീകുമാറിനെ കല്യാണം കഴിച്ചത്' -ലേഖ

Mar 15, 2025 03:00 PM

കണ്ണൂരുകാരനാണ് , ഒരു കാലം വരെയല്ലേ അത് ചെയ്യാൻ പറ്റുള്ളൂ..; വേറൊരുത്തനെ ചതിച്ചിട്ടല്ല ശ്രീകുമാറിനെ കല്യാണം കഴിച്ചത്' -ലേഖ

താന്‍ 2025 മുതല്‍ ഞാന്‍ പ്രതികരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ലേഖ പറയുന്നുണ്ട്. തങ്ങളെക്കുറിച്ച് മോശമായി സംസാരിച്ചവര്‍ക്കെതിരെ നടപടി...

Read More >>
ബാബുരാജേ വേണ്ട,  എന്തുവാടാ നീ കാണിക്കുന്നേ? കലാഭവൻ മണി കരഞ്ഞ് കൊണ്ട്...; ഓർമകളുമായി സംവിധായകൻ അനിൽ

Mar 15, 2025 02:44 PM

ബാബുരാജേ വേണ്ട, എന്തുവാടാ നീ കാണിക്കുന്നേ? കലാഭവൻ മണി കരഞ്ഞ് കൊണ്ട്...; ഓർമകളുമായി സംവിധായകൻ അനിൽ

ഉത്തമൻ ഹിറ്റായതിന്റെ സന്തോഷമുണ്ട് എല്ലാവർക്കും. അടിക്കണം എന്ന് ബാബുരാജ് പറഞ്ഞു. ഒരു ഹോട്ടലിൽ റൂഫ്ടോപ്പിൽ പോയി. കുറേ ആൾക്കാർ അവിടെ ചൊറിഞ്ഞ്...

Read More >>
'മുണ്ട് വലിച്ചെറിഞ്ഞു, മാമയും ഓസാനുമൊക്കെ ചേര്‍ന്ന് വട്ടം പിടിച്ച് ഒറ്റ മുറിക്കല്‍' ; സുന്നത്ത് കല്യാണത്തെ കുറിച്ച് ഇബ്രാഹിംക്കുട്ടി

Mar 15, 2025 11:23 AM

'മുണ്ട് വലിച്ചെറിഞ്ഞു, മാമയും ഓസാനുമൊക്കെ ചേര്‍ന്ന് വട്ടം പിടിച്ച് ഒറ്റ മുറിക്കല്‍' ; സുന്നത്ത് കല്യാണത്തെ കുറിച്ച് ഇബ്രാഹിംക്കുട്ടി

അത്യാവശ്യം കൃഷിയും കച്ചവടവുമുള്ള വീടുകളില്‍ നാട്ടുകാരെയും ബന്ധുക്കളെയും വിളിച്ച് അത്യാവശ്യം ആഘോഷമായിട്ടാണ് സുന്നത്ത്...

Read More >>
Top Stories










News Roundup