കണ്ണൂരുകാരനാണ് , ഒരു കാലം വരെയല്ലേ അത് ചെയ്യാൻ പറ്റുള്ളൂ..; വേറൊരുത്തനെ ചതിച്ചിട്ടല്ല ശ്രീകുമാറിനെ കല്യാണം കഴിച്ചത്' -ലേഖ

കണ്ണൂരുകാരനാണ് , ഒരു കാലം വരെയല്ലേ അത് ചെയ്യാൻ  പറ്റുള്ളൂ..; വേറൊരുത്തനെ ചതിച്ചിട്ടല്ല ശ്രീകുമാറിനെ കല്യാണം കഴിച്ചത്' -ലേഖ
Mar 15, 2025 03:00 PM | By Athira V

( moviemax.in ) മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതിമാരാണ് എംജി ശ്രീകുമാറും ലേഖയും. എംജി മലയാളികളുടെ ജീവിതത്തിന്റെ ഭാഗമായി മാറിയ ശബ്ദത്തിന് ഉടമയാണ്. എംജിയെ അറിയുന്നവര്‍ക്കെല്ലാം ലേഖയേയും അറിയാം. എംജിയോടൊപ്പം എല്ലായിടത്തും ലേഖയുമെത്താറുണ്ട്. സിനിമക്കാഥകളെ വെല്ലുന്ന പ്രണയകഥയാണ് ലേഖയുടേയും ശ്രീകുമാറിന്റേയും.

തങ്ങളുടെ പ്രണയകഥ എംജി ശ്രീകുമാറും ലേഖയും പലപ്പോഴായി തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ തങ്ങളുടെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെ ഇപ്പോഴും മോശമായി സംസാരിക്കുന്നവര്‍ക്ക് മറുപടി നല്‍കുകയാണ് ലേഖ. ഒറിജിനല്‍സ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ലേഖ മനസ് തുറന്നത്.

''തീരെ ചെറുപ്പത്തിലല്ല ഞങ്ങള്‍ കല്യാണം കഴിക്കുന്നത്. ഒളിച്ചോടി പോകേണ്ട ആവശ്യമുണ്ടായിരുന്നില്ല. രണ്ട് സൈഡിലും വെല്‍ സെറ്റില്‍ഡ് ആയിരുന്നു. ഒരു ആവശ്യങ്ങള്‍ക്കും വേണ്ടിയല്ല, പരിശുദ്ധമായ പ്രണയമാണ് വിവാഹത്തിലെത്തിയത്. ഇത് കേള്‍ക്കുമ്പോള്‍ വേറൊരുത്തനെ ചതിച്ചിട്ട് ഇയാളുടെ കൂടെ ഓടി എന്ന് പറയും. ഇവിടെ നമ്മള്‍ മാത്രമേ ഉളളൂവോ? ഇവിടെ എത്ര കല്യാണങ്ങളാണ് നടക്കുന്നത്? നമുക്ക് മാത്രം എന്താണ് പ്രത്യേകത?'' എന്നാണ് ലേഖ ചോദിക്കുന്നത്.

ഇനി ആരെയാണ് ഭയപ്പെടേണ്ടത്. ദൈവത്തെ ഒഴിച്ച് ആരേയും ഭയപ്പെടേണ്ടതില്ല. ഇത്രയും പ്രായമായി. മകളുടെ കല്യാണം കഴിഞ്ഞു. കണ്ണൂരുകാരനാണ് കല്യാണം കഴിച്ചത്. ഇതെല്ലാം നാട്ടുകാര്‍ക്ക് അറിയാം. നമ്മുടെ ജീവിതത്തില്‍ എല്ലാം വെല്‍ സെറ്റില്‍ഡ് ആണ്. ഇനി ഒന്നിനേയും ഭയപ്പെടേണ്ടതില്ല. നമ്മള്‍ നമ്മളുടെ ജോലിയുമായി മുന്നോട്ട് പോകുന്നു. അദ്ദേഹം പാട്ടുമായി പോകുന്നു. പക്ഷെ ചില ആളുകള്‍ക്ക് ഭയങ്കര വിഷമമാണ് എന്നും ലേഖ പറയുന്നു.

ഇനിയും കമന്റ് എഴുതിക്കോളൂ. പക്ഷെ എന്നെ വിഷമിപ്പിക്കാമെന്നോ ശ്രീക്കുട്ടനെ വിഷമിപ്പിക്കാമെന്നോ വിചാരിച്ചാല്‍ നടക്കത്തില്ല. 40 ലധികം വര്‍ഷമായി. ഇനിയും നമ്മളെ വിഷമിപ്പിക്കാന്‍ പറ്റുമോ? ഒരു കാലം വരെയല്ലേ പേടിപ്പിക്കാന്‍ പറ്റൂവെന്നാണ് ലേഖ കമന്റുകളെക്കുറിച്ച് പറയുന്നത്. അതേസമയം, താന്‍ 2025 മുതല്‍ ഞാന്‍ പ്രതികരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ലേഖ പറയുന്നുണ്ട്. തങ്ങളെക്കുറിച്ച് മോശമായി സംസാരിച്ചവര്‍ക്കെതിരെ നടപടി സ്വീകരിച്ചതിനെക്കുറിച്ചും ലേഖ സംസാരിക്കുന്നുണ്ട്.

''ഞങ്ങളെക്കുറിച്ച് വളരെ മോശമായി ഒരു സ്ത്രീ എഴുതി. അവര്‍ മദ്രാസുകാരിയാണ്. അവര്‍ക്കെതിരെ ഞാന്‍ കേസ് കൊടുത്തു. അവര്‍ മാപ്പ് പറഞ്ഞു. ഒരു എപ്പിസോഡ് കൊണ്ട് അവര്‍ ജീവിക്കട്ടെ എന്ന് കരുതി. രണ്ടാമത്തേതും മൂന്നാമത്തേതുമായി. മൂന്നാമത്തേത് ആയപ്പോള്‍ പരാതി കൊടുത്തു. ഇനി എന്നെക്കുറിച്ച് മോശമായി ആര് പറഞ്ഞാലും ഞാന്‍ പ്രതികരിക്കും'' എന്നാണ് ലേഖ പറയുന്നത്.

ഭര്‍ത്താവ് എന്ന നിലയില്‍ താന്‍ എന്ത് ആഗ്രഹിച്ചുവോ അതിനപ്പുറമാണ് ശ്രീക്കുട്ടന്‍ എന്നാണ് ലേഖ പറയുന്നത്. എന്റെ എല്ലാ ആഗ്രഹങ്ങളും അറിഞ്ഞു ചെയ്യുന്ന വ്യക്തിയാണെന്നും ലേഖ പറയുന്നു. തന്നെ ഞെട്ടിച്ചൊരു അനുഭവവും ലേഖ പങ്കുവെക്കുന്നുണ്ട്.

''വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരിക്കല്‍ ഞാന്‍ ശ്രീക്കുട്ടനോട് ഒരു കാര്യം പറഞ്ഞു. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ്, നടക്കുമോ എന്നറിയില്ല. ഭയങ്കര ഇഷ്ടമുള്ള ഒരു സാധനം വാങ്ങിക്കാനാണ്. മൂന്ന് വര്‍ഷം മുമ്പ് ന്യൂയോര്‍ക്കിലൂടെ നടക്കുമ്പോള്‍ പെട്ടെന്ന് ഒരു സ്‌റ്റോറില്‍ കയറി എനിക്ക് ആ സാധനം വാങ്ങിത്തന്നു. ജീവിതത്തില്‍ ഒരിക്കലും അത് വാങ്ങാന്‍ പറ്റുമെന്ന് ഞാന്‍ കരുതിയിരുന്നതല്ല. ഞാന്‍ ശരിക്കും കരയുകയായിരുന്നു. ജീവിതത്തിലെ എന്റെ എല്ലാ ആഗ്രഹങ്ങളും പൂര്‍ത്തീകരിച്ചു തന്ന മനുഷ്യനാണ്.'' എന്നാണ് ലേഖ പറയുന്നത്.

ശ്രീകുമാര്‍ തന്നെ വിവാഹത്തിന് പ്രൊപ്പോസ് ചെയ്ത ദിവസം ഒരിക്കലും മറക്കില്ലെന്നാണ് ലേഖ പറയുന്നത്. ഒരുപാട് പ്രശ്‌നങ്ങളാണ് അതിനാല്‍ ഇത് വേണ്ട എന്ന് പറഞ്ഞ് ഞാന്‍ യുഎസിലേക്ക് തിരികെ പോയി. നാല് മാസം ഇവിടെ നിന്നും വിട്ടു നിന്നു. അദ്ദേഹത്തിന് വേറൊരു കല്യാണം ആകട്ടെ എന്ന് കരുതി. ഒരു ദിവസം എന്നെ വിളിച്ച് നീ എത്ര മാസം മാറി നിന്നാലും ഞാന്‍ നിനക്ക് വേണ്ടി കാത്തിരിക്കും എന്നു പറഞ്ഞുവെന്നാണ് ലേഖ ഓര്‍ക്കുന്നത്.

കുഞ്ഞുങ്ങള്‍ വേണ്ട എന്ന് തങ്ങള്‍ നേരത്തെ നിശ്ചയിച്ചതാണെന്നും ലേഖ പറയുന്നുണ്ട്. അതേസമയം ഞാനും ശ്രീക്കുട്ടനും പരസ്പരം മക്കളാണെന്നും ലേഖ പറയുന്നുണ്ട്. എന്നാല്‍ കുഞ്ഞുങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ അലോസരപ്പെടുത്താറില്ല. ഇതാണ് സത്യം. നിങ്ങള്‍ക്ക് ഉള്‍ക്കൊള്ളാമെങ്കില്‍ ഉള്‍ക്കൊള്ളാം. ഇല്ലെങ്കില്‍ കള്ളമാണെന്ന് പറയാമെന്നും ലേഖ പറയുന്നു.

സോഷ്യല്‍ മീഡിയയുടെ നിരന്തരമുള്ള സൈബര്‍ ആക്രമണങ്ങളും ലേഖയും ശ്രീകുമാറും നേരിടാറുണ്ട്. വിവാഹം കഴിഞ്ഞ് 45 വര്‍ഷത്തോളമായിട്ടും സോഷ്യല്‍ മീഡിയയുടെ കമന്റുകള്‍ക്ക് അവസാനമില്ലെന്നാണ് ലേഖ പറയുന്നത്. അതേസമയം തങ്ങളെക്കുറിച്ച് സ്ഥിരമായി മോശം കമന്റിട്ട രണ്ട് സ്ത്രീള്‍ക്കെതിരെയും ലേഖ രംഗത്തെത്തുന്നുണ്ട്.

''കമന്റുകള്‍ നോക്കാറില്ല. നമ്മുടെ ഇഷ്ടപ്പെടുന്ന കുറേ പേര്‍ മെസേജ് അയക്കാറുണ്ട്. തിരുവനന്തപുരത്ത് ഒരു സ്ത്രീയുണ്ട്. വളരെ വലിയൊരു പേരാണ്. വളരെ മോശം കമന്റുകളാണ് സ്ഥിരമായി എനിക്കിടാറുള്ളത്. പിന്നെ കൊല്ലത്തു നിന്നുള്ള സ്ത്രീ. ഈ രണ്ട് വ്യക്തികളോടുമായി പറയുകയാണ്, ദയവായി എന്നെയോ എന്റെ ഭര്‍ത്താവിന്റെയോ ഫോട്ടോകളില്‍ നല്ലതും പറയണ്ട ചീത്തയും പറയണ്ട. ഇനി എന്തെങ്കിലും പറഞ്ഞാല്‍ നിയമപരമായി നേരിടും. കേട്ടിരിക്കില്ല'' എന്നാണ് ലേഖ പറയുന്നത്.

അവരുടെ വീടൊക്കെ കണ്ടുപിടിച്ചിട്ടുണ്ട്. അവര്‍ എന്താണെന്നും അറിയാമെന്നും ലേഖ പറയുന്നു. അതേസമയം താന്‍ രണ്ട് പേരേയും കണ്ടിട്ടു പോലുമില്ലെന്നും ലേഖ പറയുന്നു. അവര്‍ക്ക് ചെറുപ്പകാലത്ത് എന്തെങ്കിലും ആഗ്രഹമുണ്ടാവുകയും അത് നടക്കാതെ പോവുകയും ചെയ്തിട്ടുണ്ടെങ്കില്‍ അതിന് ഞങ്ങളുടെ മെക്കിട്ട് കേറാന്‍ വരരുതെന്നാണ് ലേഖ അവരോടായി പറയുന്നത്.

#lekhasreekumar #opens #up #about #negative #comments #about #her #marriage #mgsreekumar

Next TV

Related Stories
മോഹന്‍ലാലിന് പോലും മീര ജാസ്മിനിൽ നിന്ന് അങ്ങനെ ഒരു അനുഭവം, സ്‌നേഹത്തിന് വേണ്ടി കൊതിച്ചു, പക്ഷെ ചതിച്ചു!  പല്ലിശ്ശേരി

Apr 29, 2025 09:07 PM

മോഹന്‍ലാലിന് പോലും മീര ജാസ്മിനിൽ നിന്ന് അങ്ങനെ ഒരു അനുഭവം, സ്‌നേഹത്തിന് വേണ്ടി കൊതിച്ചു, പക്ഷെ ചതിച്ചു! പല്ലിശ്ശേരി

മീര ജാസ്മിനെ കുറിച്ച് മാധ്യമ പ്രവര്‍ത്തകനും സിനിമാ നിരൂപകനുമായ പല്ലിശ്ശേരി...

Read More >>
നാളെ എന്റെ ‘മോണോലോവ’ വരുന്നുണ്ട് , കാണണം; കുടുക്കിനിടയിലും പുതിയ ആല്‍ബം പുറത്തിറക്കാൻ വേടന്‍

Apr 29, 2025 07:27 PM

നാളെ എന്റെ ‘മോണോലോവ’ വരുന്നുണ്ട് , കാണണം; കുടുക്കിനിടയിലും പുതിയ ആല്‍ബം പുറത്തിറക്കാൻ വേടന്‍

നാളെ തന്റെ പുതിയ ആല്‍ബം റിലീസ് പ്രഖ്യാപനവുമായി റാപ്പര്‍...

Read More >>
Top Stories










News Roundup