'മുണ്ട് വലിച്ചെറിഞ്ഞു, മാമയും ഓസാനുമൊക്കെ ചേര്‍ന്ന് വട്ടം പിടിച്ച് ഒറ്റ മുറിക്കല്‍' ; സുന്നത്ത് കല്യാണത്തെ കുറിച്ച് ഇബ്രാഹിംക്കുട്ടി

'മുണ്ട് വലിച്ചെറിഞ്ഞു, മാമയും ഓസാനുമൊക്കെ ചേര്‍ന്ന് വട്ടം പിടിച്ച് ഒറ്റ മുറിക്കല്‍' ; സുന്നത്ത് കല്യാണത്തെ കുറിച്ച് ഇബ്രാഹിംക്കുട്ടി
Mar 15, 2025 11:23 AM | By Athira V

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ കുറിച്ചും അദ്ദേഹത്തിന്റെ കുടുംബവിശേഷങ്ങള്‍ അറിയാനും ആരാധകര്‍ക്ക് പ്രത്യേക താല്‍പര്യമാണ്. അത്തരത്തില്‍ കഥകള്‍ പറഞ്ഞ് എത്താറുള്ളത് മമ്മൂട്ടിയുടെ സഹോദരനും നടനുമായ ഇബ്രാഹിംക്കുട്ടിയാണ്. ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ നിറഞ്ഞ് നിന്ന താരമാണ് ഇബ്രാഹിംകുട്ടി.

ഇബ്രൂസ് ഡയറി എന്ന പേരില്‍ അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിലൂടെയാണ് രസകരമായ കഥകള്‍ പറഞ്ഞ് നടന്‍ എത്താറുള്ളത്. അടുത്തിടെ പങ്കുവെച്ച ഒരു വീഡിയോയില്‍ മമ്മൂട്ടിയുടെയും തന്റെയും സുന്നത്ത് കല്യാണം നടത്തിയതിനെ കുറിച്ചായിരുന്നു ഇബ്രാഹിംക്കുട്ടി പറഞ്ഞത്. അന്ന് മമ്മൂക്ക ധൈര്യത്തോടെ നില്‍ക്കുകയും താന്‍ പേടിച്ച് ഓടിയതുമൊക്കെ വളരെ രസകരമായ രീതിയിലാണ് നടന്‍ പറയുന്നത്.

'ഞാന്‍ രണ്ടാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു സുന്നത്ത് കല്യാണം. എന്റെയും ഇച്ചാക്കയുടെയും (മമ്മൂട്ടി) സുന്നത്ത് ഒരുമിച്ചായിരുന്നു. ഇന്നത്തെ പോലെ അന്ന് ആശുപത്രിയിലൊന്നും പോകാറില്ല. ഇപ്പോള്‍ കുട്ടികള്‍ ജനിക്കുമ്പോള്‍ തന്നെ ജാതിമതഭേതമില്ലാതെ ആളുകള്‍ കുട്ടികളുടെ സുന്നത്ത് ചെയ്യാറുണ്ട്. എപ്പോഴും ഹൈജീനിക് ആയിരിക്കുക എന്ന് കരുതിയാണ് അങ്ങനെ ചെയ്യുന്നത്. അന്ന് സുന്നത്ത് കല്യാണമെന്ന് പറയുന്നത് വലിയ ആഘോഷമാണ്. പ്രത്യേകിച്ച് തറവാട് വീടുകളില്‍.

അത്യാവശ്യം കൃഷിയും കച്ചവടവുമുള്ള വീടുകളില്‍ നാട്ടുകാരെയും ബന്ധുക്കളെയും വിളിച്ച് അത്യാവശ്യം ആഘോഷമായിട്ടാണ് സുന്നത്ത് നടത്തുന്നത്. ഇതിന് വിധേയരാവുന്ന ആളുകളാണ് അവിടുത്തെ ഹീറോസ്. നമുക്കതിന്റെ ജാഡ ഉണ്ടാവും. കാരണം ആ സമയത്ത് ശരിക്കും മെച്ച്യൂര്‍ഡ് ആവുകയാണ്.

ജീവിതത്തിന്റെ ഒരു സ്റ്റെപ്പ് മുന്നോട്ടായി. അന്നൊക്കെ സുന്നത്ത് ചെയ്ത ശേഷം പള്ളിയില്‍ ധൈര്യമായി പോകാം. ഇന്ന് എല്ലാ കുട്ടികളും പോകും. അന്നൊക്കെ അങ്ങനെയാണ്. ആ മുറിവ് ഉണങ്ങി കഴിഞ്ഞ ഉടനെ പള്ളിയില്‍ പോവുകയാണ് ആദ്യം ചെയ്യേണ്ടത്. കര്‍മ്മം ചെയ്യുന്നതിന്റെ തലേന്ന് വീട്ടില്‍ നെയ്‌ച്ചോറും തേങ്ങച്ചോറും തുടങ്ങി വിഭവങ്ങളുണ്ടായിരിക്കും.

ഒസാനാണ് ഈ ചടങ്ങിന് വരിക. പഴയ ഷേവിങ്ങ് കത്തി പോലൊരു പ്രത്യേക കത്തി കൊണ്ടാണ് ചെയ്യുന്നത്. പക്ഷേ രാവിലെയായപ്പോഴെക്കും എനിക്ക് പേടിയായി. കാരണം എല്ലാവരും രാവിലെ എത്തി മൗലൂദ് (പ്രാര്‍ഥന) ചെല്ലും. ഇത് കേട്ടതോടെ എനിക്ക് പേടി തുടങ്ങി. ഇച്ചാക്കയ്ക്ക് യാതൊരു കുഴപ്പവും തോന്നിയില്ല. അദ്ദേഹം ധൈര്യത്തോടെ നില്‍ക്കുകയാണ്.

ആദ്യം ഇച്ചാക്കയുടെ ചെയ്തു. ശേഷം എന്റേതാണ്. അവിടുത്തെ ബഹളവും കരച്ചിലുമൊക്കെ കേട്ടതോടെ പ്രാണന്‍ എടുക്കുന്ന വേദന പോലെയായി. ഞാന്‍ അവിടെ നിന്നും മുങ്ങി. എല്ലാവരും എന്നെ തപ്പാന്‍ തുടങ്ങി. ഒടുവില്‍ എന്നെ പിടിച്ചോണ്ട് വന്ന് മുണ്ട് വലിച്ചെറിഞ്ഞു. മാമയും ഓസാനുമൊക്കെ ചേര്‍ന്ന് വട്ടം പിടിച്ച് ഒറ്റ മുറിക്കല്‍.

ഞാന്‍ അലറി വിളിച്ച് കരഞ്ഞു. ഇത് കാണുമ്പോള്‍ തന്നെ അസ്വസ്ഥതയാണ്. അങ്ങനെ ഏറെ നേരം കരച്ചിലായി. ഭയങ്കര വേദനയാണെങ്കിലും അന്ന് ഒത്തിരി സമ്മാനമൊക്കെ കിട്ടുന്നതിന്റെ സന്തോഷമുണ്ടാവും. മുറിവ് ഉണങ്ങിയതിന് ശേഷം പള്ളിയില്‍ പോകുന്നതിനെ പുറപ്പാട് എന്നാണ് പറയുക. പുതിയ മുണ്ടും ഷര്‍ട്ടുമൊക്കെ അപ്പോള്‍ കിട്ടും. പള്ളിയില്‍ പോയപ്പോള്‍ ഇച്ചാക്ക നിസ്‌കരിക്കുമെങ്കിലും തനിക്ക് അതൊന്നും അറിയില്ലായിരുന്നു. പിന്നീട് ഓരോരുത്തര്‍ കാണിച്ച് തന്നാണ് പഠിച്ചതെന്നും ഇബ്രാഹിംക്കുട്ടി പറയുന്നു.

#mammootty #brother #ebrahimkutty #opens #up #about #their #sunnath #experience

Next TV

Related Stories
മോഹന്‍ലാലിന് പോലും മീര ജാസ്മിനിൽ നിന്ന് അങ്ങനെ ഒരു അനുഭവം, സ്‌നേഹത്തിന് വേണ്ടി കൊതിച്ചു, പക്ഷെ ചതിച്ചു!  പല്ലിശ്ശേരി

Apr 29, 2025 09:07 PM

മോഹന്‍ലാലിന് പോലും മീര ജാസ്മിനിൽ നിന്ന് അങ്ങനെ ഒരു അനുഭവം, സ്‌നേഹത്തിന് വേണ്ടി കൊതിച്ചു, പക്ഷെ ചതിച്ചു! പല്ലിശ്ശേരി

മീര ജാസ്മിനെ കുറിച്ച് മാധ്യമ പ്രവര്‍ത്തകനും സിനിമാ നിരൂപകനുമായ പല്ലിശ്ശേരി...

Read More >>
നാളെ എന്റെ ‘മോണോലോവ’ വരുന്നുണ്ട് , കാണണം; കുടുക്കിനിടയിലും പുതിയ ആല്‍ബം പുറത്തിറക്കാൻ വേടന്‍

Apr 29, 2025 07:27 PM

നാളെ എന്റെ ‘മോണോലോവ’ വരുന്നുണ്ട് , കാണണം; കുടുക്കിനിടയിലും പുതിയ ആല്‍ബം പുറത്തിറക്കാൻ വേടന്‍

നാളെ തന്റെ പുതിയ ആല്‍ബം റിലീസ് പ്രഖ്യാപനവുമായി റാപ്പര്‍...

Read More >>
Top Stories










News Roundup