( moviemax.in ) തെന്നിന്ത്യയുടെ നയൻതാര നായികയായി വരാനിരിക്കുന്ന ചിത്രമാണ് ടെസ്റ്റ്. ഒരു സ്പോര്‍ട്സ് ഡ്രാമയാണ് നയൻതാര ചിത്രം എന്നാണ് റിപ്പോര്‍ട്ട്. നയന്‍താരയ്‍ക്കൊപ്പം, മാധവന്‍, സിദ്ധാര്‍ത്ഥ്, മീര ജാസ്മിന്‍ എന്നിവരാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ടെസ്റ്റിലെ നയൻതാരയുടെ ക്യാരക്ടര്‍ ലുക്ക് ടീസര്‍ പുരത്തുവിട്ടു.
വൈ നോട്ട് പ്രൊഡക്ഷന്‍ മേധാവിയായ നിര്‍മ്മാതാവ് ശശികാന്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദ ടെസ്റ്റ്. ചിത്രത്തിന്‍റെ രചനയും ശശികാന്തിന്റേത് ആണ്. ഗായിക ശക്തിശ്രീ ഗോപാല്‍ ആണ് ചിത്രത്തിന്‍റെ സംഗീതം കൈകാര്യം ചെയ്യുന്നത്. വിരാജ് സിന്‍ഹാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍.
തെന്നിന്ത്യയുടെ നയൻതാര നായികയായ ചിത്രങ്ങളില്‍ ഒടുവില്‍ എത്തിയ അന്നപൂരണി ചര്‍ച്ചയായി മാറിയിരുന്നു. അന്നപൂരണിയില്‍ നയൻതാര ഒരു ഷെഫ് കഥാപാത്രമായി വേഷമിട്ടത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട് . മികച്ച പ്രതികരണമായിരുന്നു നയൻതാരയുടേതായി വന്ന ചിത്രം അന്നപൂരണിക്ക് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്.
നയൻതാരയെ നായികയാക്കി നിലേഷ് കൃഷ്‍ണ സംവിധാനം ചെയ്‍തതാണ് അന്നപൂരണി. നയൻതാര പ്രധാന കഥാപാത്രമായി വരാനിരിക്കുന്ന ചിത്രം മണ്ണാങ്കട്ടി സിൻസ് 1960 ചിത്രീകരണം പൂര്‍ത്തിയായിട്ടുണ്ട്.
https://x.com/Netflix_INSouth/status/1900426889652822448
സംവിധാനം ഡ്യൂഡ് വിക്കിയാണ്. ഗൗരി കിഷൻ, ദേവദര്‍ശനി, നരേന്ദ്ര തുടങ്ങിയവരും നയൻതാരയ്‍ക്കൊപ്പം പ്രധാന വേഷങ്ങളിലുണ്ടാകുമ്പോള്‍ പുതിയ ചിത്രത്തിന്റെ ഛായാഗ്രാഹണം ആര്‍ ഡി രാജശേഖറും സംഗീതം സീൻ റോള്‍ഡനും ആണെന്നാണ് റിപ്പോര്‍ട്ട്.
നയൻതാരയുടേതായി രക്കായി സിനിമയും ചിത്രീകരിക്കുന്നുണ്ട്. സെന്തില്‍ നള്ളസാമി സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ബജറ്റും വലിയ തുകയാണെന്നാണ് റിപ്പോര്‍ട്ട്. ഗൗതം രാജേന്ദ്രനാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.
ഗോവിന്ദ് വാസന്തയാണ് സംഗീതം നിര്‍വഹിക്കുന്നത്. കലാസംവിധാനം എ രാജേഷ് നിര്‍വഹിക്കുന്നു. ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈനര്‍ അനു വര്‍ദ്ധൻ, ഏകൻ ഏകാംബരം, സ്റ്റണ്ട് ഡയറക്ടര്‍ സ്റ്റണ്ണര്‍ സാം, കോസ്റ്റ്യൂമര്‍ രാജൻ, മേക്കപ്പ് പ്രകാശ്, വിഎഫ്എക്സ് സൂപര്‍വൈസര്‍ മോനീഷ്, വിഎഫ്എക്സ് ഹോക്സ് ഫോക്കസ്, ഓഡിയോഗ്രങി സുരെൻ ജി, സഹ സംവിധാനം ആര്‍ മുരുദേശൻ, ജ്ഞാനരാജ്, ഹരി ഗോവിന്ദ്, ഗോകുല്‍ വേലുസാമി, മഹിരാജ്, ജെയസൂര്യൻ, ബാല വെല്‍സെൻ എന്നിവരുമാണ്. തെന്നിന്ത്യയുടെ നയൻതാരയുടെ ബ്രഹ്‍മാണ്ഡ ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
#Now #Nayanthara #test #character #teaser #out