ഈ വര്‍ഷം മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റാണ് ആസിഫ് അലി–അനശ്വര രാജന്‍ ചിത്രം രേഖാചിത്രം. മമ്മൂട്ടി ചിത്രം കാതോട് കാതോരത്തിന്‍റെ ഷൂട്ടിനിടെ നടന്ന യഥാര്‍ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ള അള്‍ട്ടര്‍നേറ്റീവ് ഹിസ്റ്ററി ഴോണറിലാണ് ചിത്രം ഒരുക്കിയത്.
ജോഫിന്‍ ടി.ചാക്കോ സംവിധാനം ചെയ്ത ചിത്രം പ്രമേയം കൊണ്ട് ശ്രദ്ധ നേടി. മമ്മൂട്ടിയുടെ കാമിയോ റോളും പ്രേക്ഷകര്‍ ഏറ്റെടുത്തു. കഴിഞ്ഞ ദിവസം ചിത്രം ഒടിടിയിലും എത്തിയിരുന്നു.
ഇപ്പോഴിതാ ചിത്രത്തിലെ ബ്രില്യന്‍സ് കണ്ടെത്തിയിരിക്കുകയാണ് പ്രേക്ഷകര്‍. അനശ്വര അവതരിപ്പിച്ച രേഖ എന്ന കഥാപാത്രം മമ്മൂട്ടിയെ കാണാനായി ഓടുന്ന രംഗം ചിത്രത്തിലുണ്ടായിരുന്നു. ഈ ഓട്ടത്തിനിടക്ക് രേഖയുടെ വസ്ത്രം കീറിപ്പോകുന്നുണ്ട്.
തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കവേ വളരെ സാധാരണമെന്ന് വിചാരിച്ചിരുന്ന രംഗത്തിലെ ബ്രില്യന്‍സ് ഓടിടി റിലീസിന് പിന്നാലെ പ്രേക്ഷകര്‍ കണ്ടെത്തിയിരിക്കുകയാണ്. കാതോട് കാതോരത്തിലെ മമ്മൂട്ടി അവതരിപ്പിക്കുന്ന നായകന്‍ നായികക്ക് നിര്‍മിച്ചുകൊടുക്കുന്ന കാറ്റാടിയന്ത്രത്തിലെ ലീഫിന്‍റെ കമ്പിയില്‍ കൊണ്ടാണ് രേഖയുടെ വസ്ത്രം കീറിയതെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍.
കാതോട് കാതോരത്തിലെ കാറ്റാടിയന്ത്രത്തിനോട് സമാനമായ ഭാഗമാണ് രേഖാചിത്രത്തിലും കാണുന്നത്. ഇരുചിത്രത്തിലെ രംഗങ്ങളും ചേര്‍ത്തുവച്ചുള്ള പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.
#Rekha #dress #not #torn #wire #Socialmedia #foundout #brilliance