---
title: "'ഹണി റോസിന്റെ ബോഡി ഓവര്‍ സെക്സി തന്നെയാണ്, എന്റെ മകള്‍ ആണെങ്കില്‍ ഞാന്‍ പറയും, മോളേ ഈ വേഷത്തില്‍ പോകണ്ട, ഈ കാശ് വേണ്ട എന്ന്'"
english_title: "#JeejaSurendran #spoke #response #controversy #surrounding #HoneyRose."
publisher: "moviemax.in"
canonical_url: "https://moviemax.in/news/275547/jeejasurendran-spoke-response-controversy-surrounding-honeyrose"
published_at: "2025-03-09T17:06:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67cd7dd019840_hioney.jpg"
keywords: []
---

# 'ഹണി റോസിന്റെ ബോഡി ഓവര്‍ സെക്സി തന്നെയാണ്, എന്റെ മകള്‍ ആണെങ്കില്‍ ഞാന്‍ പറയും, മോളേ ഈ വേഷത്തില്‍ പോകണ്ട, ഈ കാശ് വേണ്ട എന്ന്'

> **Lead Summary:** ** **ഹണി റോസ് ധരിക്കുന്ന വേഷത്തില്‍ നടിക്കോ കുടുംബത്തിനോ പ്രശ്‌നമില്ലെങ്കില്‍ പിന്നെ ആര്‍ക്കാണ് പ്രശ്‌നമെന്ന് നടി ജീജ സുരേന്ദ്രന്‍. ഹണി റോസുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ പ്രതികരിച്ചാണ് ജീജ സുരേന്ദ്രന്‍ സംസാരിച്ചത്.

## Article Content

** **ഹണി റോസ് ധരിക്കുന്ന വേഷത്തില്‍ നടിക്കോ കുടുംബത്തിനോ പ്രശ്‌നമില്ലെങ്കില്‍ പിന്നെ ആര്‍ക്കാണ് പ്രശ്‌നമെന്ന് നടി ജീജ സുരേന്ദ്രന്‍. ഹണി റോസുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ പ്രതികരിച്ചാണ് ജീജ സുരേന്ദ്രന്‍ സംസാരിച്ചത്.

ഹണി റോസിന്റെ ബോഡി ഓവര്‍ സെക്സി തന്നെയാണ്, അത് കണ്ട് ആളുകള്‍ക്ക് ഓവര്‍ ടെംപ്റ്റേഷന്‍ വരുന്നതില്‍ ആ കുട്ടി തെറ്റുകാരിയല്ല എന്നാണ് ജീജ സുരേന്ദ്രന്‍ പറയുന്നത്.

അവര്‍ ധരിക്കുന്ന വേഷത്തില്‍ ഹണിക്കോ അവരുടെ കുടുംബത്തിനോ പ്രശ്‌നമില്ലെങ്കില്‍ പിന്നെ ആര്‍ക്കാണ് പ്രശ്‌നം. ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങി പരിപാടികള്‍ക്ക് പോകുമ്പോള്‍ അവര്‍ പറയുന്ന വേഷത്തില്‍ പോകേണ്ടി വരും. സെലിബ്രിറ്റി എന്ന നിലയില്‍ അവര്‍ ലക്ഷങ്ങള്‍ വാങ്ങുമ്പോള്‍ അവരോട് ഇന്ന നിലയ്ക്ക് വരണം എന്ന് പറഞ്ഞാല്‍ അതില്‍ നമുക്ക് ഒന്നും പറയാനാകില്ല.

നമ്മള്‍ പുറത്ത് നില്‍ക്കുന്നവരാണ്. എന്റെ മകള്‍ ആണെങ്കില്‍ ഞാന്‍ പറയും, മോളേ ഈ വേഷത്തില്‍ പോകണ്ട, ഈ കാശ് വേണ്ട എന്ന്. വേഷം ആണുങ്ങളെ വഴി തെറ്റിക്കുമെന്നത് രാഹുല്‍ ഈശ്വറിന്റെ ചിന്തയായിരിക്കാം. അദ്ദേഹം ബ്രാഹ്‌മണന്‍ ആണല്ലോ, വെജിറ്റേറിയന്‍ കഴിക്കുന്ന ആളല്ലേ. അദ്ദേഹത്തിന്റെ മനസില്‍ അതേ വരുന്നുണ്ടാകുളളൂ.

നോണ്‍ വെജ് കഴിക്കുന്ന ആളുകള്‍ക്ക് വേറെ സന്തോഷമായിരിക്കാം. നമ്മള്‍ എന്തിനാണ് അതിനൊക്കെ പോകുന്നത്. അത് കണ്ട് ആസ്വദിക്കുന്നവര്‍ ലോകത്തുണ്ട്. നാട്ടിലുളള എല്ലാ അമ്മമാരും തന്നെപ്പോലെ ചിന്തിക്കണം എന്ന് കരുതാനാകില്ല. എനിക്ക് എന്റെ മക്കളുടെ കാര്യമേ പറയാന്‍ പറ്റൂ. അവര്‍ക്ക് താല്‍പര്യമുളളത് അവര്‍ ചെയ്തോട്ടെ.

അയ്യേ എന്നൊരു ചിന്ത എനിക്ക് ഇതുവരെയും മനസില്‍ വന്നിട്ടില്ല. സിനിമയില്‍ ഡാന്‍സ് റോളുകളിലെല്ലാം ആളുകള്‍ എന്തെല്ലാം ചെയ്യുന്നുണ്ട്. അത് ടിവിയിലും തിയറ്ററിലും കണ്ട് ആസ്വദിക്കുന്നില്ലേ.

ഹണി റോസിന്റെ ബോഡി ഓവര്‍ സെക്സി തന്നെയാണ്. അത് കണ്ട് ആളുകള്‍ക്ക് ഓവര്‍ ടെംപ്റ്റേഷന്‍ വരുന്നതില്‍ ആ കുട്ടി തെറ്റുകാരിയൊന്നും അല്ല. കണ്ട് ആസ്വദിക്കുക പോവുക എന്നാണ് ജീജ സുരേന്ദ്രന്‍ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/275547/jeejasurendran-spoke-response-controversy-surrounding-honeyrose)