(moviemax.in) സിനിമയിലും സീരിയലിലുമൊക്കെ സജീവമായി അഭിനയിച്ച് തുടങ്ങുന്നതോടെ നടിമാരുടെ സൗന്ദര്യത്തിലും മാറ്റം വരാറുണ്ട്. പണ്ട് കറുത്ത നിറമുണ്ടായിരുന്ന ആളുകള്‍ പോലും വെളുത്ത് സുന്ദരിമാരായി മാറുന്നതാണ് കണ്ട് വരുന്നത്. ലക്ഷങ്ങള്‍ മുടക്കി പലരും ചികിത്സ എടുക്കുന്നത് കൊണ്ടാണ് അങ്ങനൊരു മാറ്റം ഉണ്ടാകുന്നതെന്നാണ് പൊതുവേയുള്ള അഭിപ്രായം.
ഈ വിഷയത്തില്‍ പ്രതികരിക്കുകയാണ് സീരിയല്‍ നടിയായ അമൃത നായര്‍. മുന്‍പ് താന്‍ ഇരുണ്ട നിറമായിരുന്നുവെന്ന് അമൃത തന്നെ പറഞ്ഞിട്ടുണ്ട്. ചെറുപ്പത്തിലെ ഫോട്ടോസ് നടി സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിടുകയും ചെയ്തിരുന്നു. അങ്ങനെയുണ്ടായിരുന്ന താന്‍ ഇത്രയും വെളുത്തതിന്റെ കാരണം എന്താണെന്ന് പറഞ്ഞാണ് അമൃത പുതിയൊരു വീഡിയോയുമായി എത്തിയിരിക്കുന്നത്.
അമൃതയുടെ വാക്കുകളിങ്ങനെയാണ്... ചേച്ചി ഇത്രയും വെളുത്തത് എങ്ങനെയാണ്? ഇതുപോലെ കളര്‍ വ്യത്യാസം വരാന്‍ എന്ത് ചെയ്യണം? അതൊന്ന് പറഞ്ഞ് തരുമോ എന്നൊക്കെ ചോദിച്ച് ഒത്തിരിപ്പേര്‍ മെസേജ് അയക്കാറുണ്ടായിരുന്നു. ഒരു ദിവസം പത്ത് പേരെങ്കിലും ഇന്‍സ്റ്റാഗ്രാമിലൂടെ ഈയൊരു ചോദ്യവുമായി എത്താറുണ്ട്. അവര്‍ക്കെല്ലാം മെസേജിലൂടെ മറുപടി പറയുന്നതിനെക്കാളും ഇങ്ങനൊരു വീഡിയോ ചെയ്ത് എല്ലാവരോടുമായി പറയാമെന്ന് വിചാരിച്ചു. ഇന്നത്തെ വീഡിയോയില്‍ ഞാന്‍ ഒട്ടും മേക്കപ്പ് ഇട്ടിട്ടില്ല. ലിപ്സ്റ്റിക് ഇട്ടതും കൂടി തുടച്ച് കളഞ്ഞെന്നും അമൃത പറയുന്നു.
എട്ടൊന്‍പത് വര്‍ഷം മുന്‍പുള്ള എന്റെ ഫോട്ടോസാണ് പലയിടത്ത് നിന്നും നിങ്ങള്‍ കണ്ടിട്ടുണ്ടാവുക. അന്നൊന്നും എനിക്ക് സ്‌കിന്‍ കെയര്‍ ചെയ്യാന്‍ അറിയില്ലായിരുന്നു. അതിനുള്ള സാമ്പത്തികവും ഇല്ല. ഇതിനെ കുറിച്ച് പറഞ്ഞ് തരാനും ആരുമില്ല, ഇത്തരം പ്രൊഡക്ടുകള്‍ മാര്‍ക്കറ്റില്‍ ലഭിക്കുമെന്നും അറിയില്ലായിരുന്നു. ഇന്‍ഡസ്ട്രിയിലേക്ക് വന്നതിന് ശേഷമാണ് എല്ലാ കാര്യങ്ങളും പഠിക്കുന്നത്.
രണ്ട് വര്‍ഷം മുന്‍പ് വരെയും എനിക്കിത്രയും കളര്‍ ഇല്ലായിരുന്നു. ഇപ്പോള്‍ അങ്ങനെ നിറം വന്നത് ഗ്ലൂട്ടത്തയോണ്‍ ടാബ്‌ലെറ്റ് കഴിച്ചത് കൊണ്ട് മാത്രമാണെന്നാണ് നടി പറയുന്നത്. അതെങ്ങനെയാണെന്നും എത്രത്തോളം കഴിക്കണമെന്നും തുടങ്ങി തന്റെ നിറത്തിലും സൗന്ദര്യത്തിലും മാറ്റം വന്നതിനെ കുറിച്ചൊക്കെ അമൃത വീഡിയോയിലൂടെ സൂചിപ്പിച്ചിരിക്കുകയാണ്.
മുന്‍പ് എനിക്ക് ഭയങ്കര ഡള്‍ കളറായിരുന്നു. അതൊക്കെ ഇപ്പോള്‍ മാറി. മേക്കപ്പ് കാര്യമായി ഇടാതെ അഭിനയിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. അതിപ്പോള്‍ സാധിക്കുന്നുണ്ട്. പിന്നെ കഴിഞ്ഞ മൂന്ന് മാസമായിട്ട് അമ്മയും ഈ പ്രൊഡക്ട് ഉപയോഗിക്കുന്നുണ്ട്. അതിന്റെ കാര്യമായ വ്യത്യാസം അമ്മയുടെ മുഖത്തും കാണാമെന്നും നടി കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ അമൃതയുടെ വീഡിയോയുടെ താഴെ സപ്പോര്‍ട്ട് ചെയ്യുന്നവരെക്കാളും ഇതിനെതിരെ സംസാരിച്ച് കൊണ്ടുള്ള കമന്റുകളാണ് വന്നത്. ഇത്തരം പ്രൊഡക്ടുകളുടെ പരസ്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കണമെന്നും ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുന്ന രീതിയില്‍ പ്രൊമോട്ട് ചെയ്യരുതെന്നും തുടങ്ങി നിരവധി അഭിപ്രായങ്ങളാണ് വന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ അവര്‍ക്കുള്ള മറുപടി നടി കമന്റിലൂടെ നല്‍കിയിരിക്കുകയാണ്.
എന്റെ വീഡിയോയുടെ താഴെ വന്ന ചില കമന്റുകള്‍ കണ്ടിട്ട് ആണ് ഈ ഒരു കാര്യം പറയാം എന്ന് കരുതിയത്. ഞാന്‍ ആരെയും നിര്‍ബന്ധിച്ചു ഈ പ്രൊഡക്ട് വാങ്ങിക്കാന്‍ പറഞ്ഞിട്ടില്ല. ആവശ്യം ഉള്ളവര്‍ വാങ്ങിക്കുക, അല്ലാത്തവര്‍ വാങ്ങിക്കേണ്ട.
അല്ലാതെ റിസള്‍ട്ട് കിട്ടില്ല, പറ്റിപ്പാണ് എന്നൊക്കെ പറഞ്ഞു വരുന്നവരോട് എനിക്ക് റിസള്‍ട്ട് കിട്ടിയ കാര്യമാണ് ഞാന്‍ പറഞ്ഞിരിക്കുന്നത്. പിന്നെ ആര്‍ക്ക് വേണമെങ്കിലും ഈ പ്രൊഡകട്് റിവ്യൂ നോക്കാം. സൈഡ് എഫക്ട് എന്തെങ്ങിലും ഉണ്ടോ എന്ന് ഗൂഗിള്‍ ചെയ്തു നോക്കാം. ഇനിയും സംശയം ഉള്ളവര്‍ക്ക് ഒരു നല്ല സ്‌കിന്‍ ഡോക്ടറിനെ കണ്‍സള്‍ട്ട് ചെയ്യാം. എന്നിട്ട് വിശ്വാസം ഇല്ലെങ്കില്‍ നിങ്ങള്‍ വാങ്ങിക്കേണ്ട... എന്നും അമൃത പറയുന്നു.
#amruthanair #opens #up #about #secret #behind #her #skin #whitening