---
title: "ആറ്റുകാല്‍ അമ്മയ്ക്ക് മുന്നില്‍ മേളവിസ്മയം തീര്‍ത്ത് നടന്‍ ജയറാം "
english_title: "#Actor #Jayaram's #Pancharimelam #staged #Attukal #temple #part #Pongala #festival."
publisher: "moviemax.in"
canonical_url: "https://moviemax.in/news/275613/actor-jayarams-pancharimelam-staged-attukal-temple-part-pongala-festival"
published_at: "2025-03-10T07:17:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ce44ef631f7_jayaram.jpg"
keywords: []
---

# ആറ്റുകാല്‍ അമ്മയ്ക്ക് മുന്നില്‍ മേളവിസ്മയം തീര്‍ത്ത് നടന്‍ ജയറാം 

> **Lead Summary:** ** ** പൊങ്കാല മഹോത്സവത്തിന്റെ ഭാഗമായി ആറ്റുകാല്‍ ക്ഷേത്രത്തില്‍ നടന്‍ ജയറാമിന്റെ പഞ്ചാരിമേളം അരങ്ങേറി. സിനിമയിലേയ്ക്ക് എത്തുന്നതിനു മുന്‍പ് തിരുവനന്തപുരത്ത് പൊങ്കാലയ്ക്കായി എത്തിയ ദിവസങ്ങളെക്കുറിച്ചും താരം ഓര്‍ത്തെടുത്തു.

## Article Content

** ** പൊങ്കാല മഹോത്സവത്തിന്റെ ഭാഗമായി ആറ്റുകാല്‍ ക്ഷേത്രത്തില്‍ നടന്‍ ജയറാമിന്റെ പഞ്ചാരിമേളം അരങ്ങേറി. സിനിമയിലേയ്ക്ക് എത്തുന്നതിനു മുന്‍പ് തിരുവനന്തപുരത്ത് പൊങ്കാലയ്ക്കായി എത്തിയ ദിവസങ്ങളെക്കുറിച്ചും താരം ഓര്‍ത്തെടുത്തു.

മേള പ്രേമികളാല്‍ ക്ഷേത്രാങ്കണം നിറഞ്ഞു. ജയറാമിനൊപ്പം 101 കലാകാരന്മാരാണ് മേള പ്രപഞ്ചം തീര്‍ത്തത്. ചോറ്റാനിക്കര സത്യന്‍ നാരായണ മാരാരാണ് വാദ്യസംയോജനം.

ജീവിതത്തിലെ ഏറ്റവും വലിയ മഹാഭാഗ്യമാണ് ഈ അവസരമെന്ന് താരം പറഞ്ഞു. ആറ്റുകാല്‍ പൊങ്കാല കണ്ടും കൊണ്ടും അറിയണമെന്ന് പറഞ്ഞാണ് താരം വാക്കുകള്‍ അവസാനിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/275613/actor-jayarams-pancharimelam-staged-attukal-temple-part-pongala-festival)