Mar 8, 2025 01:14 PM

(moviemax.in) ഇത് സോഷ്യല്‍ മീഡിയയുടെ കാലമാണ്. ഇന്ന് താരമാകാന്‍ സിനിമയിലോ ടെലിവിഷനിലോ പ്രത്യക്ഷപ്പെടേണ്ടതില്ല. കഴിവും കഠിനാധ്വാനം ചെയ്യാനുള്ള മനസും ഇന്റര്‍നെറ്റ് സംവിധാനവും ഉണ്ടെങ്കില്‍ ആര്‍ക്കും താരങ്ങളാകാം. പലര്‍ക്കും സിനിമയിലേക്കുള്ള പടിവാതിലായും സോഷ്യല്‍ മീഡിയ മാറാറുണ്ട്. സോഷ്യല്‍ മീഡിയ വഴി സിനിമയിലെത്തിയ നിരവധി പേരുണ്ട് മലയാള സിനിമയില്‍ ഇന്ന്.

സിനിമാ താരങ്ങളേക്കാള്‍ ആരാധകരും ഫോളോവേഴ്‌സുമുള്ള സോഷ്യല്‍ മീഡിയ താരങ്ങളുണ്ടെന്നതും വസ്തുതയാണ്. അങ്ങനെ സോഷ്യല്‍ മീഡിയയിലൂടെ താരമായി മാറിയ വ്യക്തിയാണ് ശ്രുതി തമ്പി. ടിക് ടോക്കിലൂടെയാണ് ശ്രുതി താരമാകുന്നത്. ഇന്‍സ്റ്റഗ്രാമിലും ഒരുപാട് ഫോളോവേഴ്‌സുണ്ട് ശ്രുതിയ്ക്ക്.

ഇപ്പോഴിതാ തനിക്ക് സിനിമയില്‍ നിന്നുണ്ടായ മോശം അനുഭവം പങ്കുവെക്കുകയാണ് ശ്രുതി തമ്പി. അഡ്ജസ്റ്റ്‌മെന്റിന് തയ്യാറായാല്‍ അവസരം നല്‍കാം എന്ന് തന്നോട് പറഞ്ഞുവെന്നാണ് ശ്രുതി തമ്പിയുടെ വെളിപ്പെടുത്തല്‍. വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ശ്രുതി തമ്പി മനസ് തുറന്നത്.


''വെറുതെ ഇരുന്നാല്‍ ഓഫറുകള്‍ തേടി വരുമെന്ന് വിശ്വസിക്കുന്നില്ല. അല്ലെങ്കില്‍ കുടുംബ ബന്ധങ്ങള്‍ വേണം. ഞാന്‍ ഒന്നും തയ്യാറാകാത്ത ആളാണ്. ഞാനായിട്ട് ശ്രമിക്കാറുമില്ല. ചാന്‍സ് ചോദിക്കാറൊന്നുമില്ല. അതുകൊണ്ടാകാം. നേരത്തെ സിനിമയില്‍ ഉണ്ടായിരുന്നു. അസിസ്റ്റന്റ് കൊറിയോഗ്രാഫറായും അഭിനേത്രിയായും ജോലി ചെയ്തിട്ടുണ്ട്. ഹേമ കമ്മിറ്റി പറയുന്നത് പോലുള്ള പ്രശ്‌നങ്ങള്‍ സിനിമയില്‍ മാത്രമായി നടക്കുന്നതാണെന്ന് ഞാന്‍ പറയില്ല. എല്ലാ മേഖലയിലും ഉള്ളതാണ്.'' ശ്രുതി പറയുന്നു.

''സ്ത്രീകള്‍ പിന്നീട് വന്ന് പീഡിപ്പിച്ചുവെന്ന് പറയുന്നതിനോട് ഞാന്‍ യോജിക്കുന്നില്ല. എപ്പഴോ ഉണ്ടായത് വര്‍ഷങ്ങള്‍ക്ക് ശേഷം വന്ന് തുറന്ന് പറയുന്നതില്‍ കാര്യമില്ല. അപ്പോള്‍ തന്നെ പ്രതികരിക്കണമായിരുന്നു. ആരും നമ്മളെ വന്ന് ബലം പ്രയോഗിച്ച് പീഡിപ്പിക്കില്ല.'' എന്നും ശ്രുതി പറയുന്നു. പിന്നാലെയാണ് തനിക്കുണ്ടായ അനുഭവം താരം പങ്കുവെക്കുന്നത്.

''സിനിമയിലേക്ക് ഓഫര്‍ കോളുകള്‍ വന്നിട്ടുണ്ട്. വേഷമൊക്കെ പറഞ്ഞ ശേഷം അവസാനത്തെ ചോദ്യം അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാണോ എന്നാകും. അഡ്ജസ്റ്റ്‌മെന്റോ? മനസിലായില്ല എന്ന് ഞാന്‍ പറയുമ്പോള്‍ അറിയാമല്ലോ സിനിമ എങ്ങനെയാണെന്ന് മറുപടി തരും. ഞാന്‍ അവരെ കുറെ വട്ടം കറക്കും. നാല് ഡയലോഗ് പറഞ്ഞ ശേഷം ഫോണ്‍ വെക്കും. അതായിരുന്നു എന്റെ രീതി. നോ പറയേണ്ടിടത്ത് നോ പറഞ്ഞാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകില്ല എന്നതാണ് എന്റെ ചിന്താഗതി'' ശ്രുതി തമ്പി പറയുന്നു.


സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനങ്ങളും പരിഹാസങ്ങളും ശ്രുതി തമ്പി നേരിടാറുണ്ട്. ഇതേക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്. ഇവിടുത്തെ ഒരുപാട് പെണ്‍കുട്ടികള്‍ എന്തോരം എക്‌സ്‌പൊസ് ചെയ്തിട്ടാണ് വീഡിയോസ് ചെയ്യുന്നത്. അതിന്റെയൊക്കെ പകുതി പോലും നമ്മുടെ പ്രൊഫൈലില്‍ ഇല്ല. എന്നിട്ടും ട്രോളുന്നത് എന്താണെന്ന് മനസിലാവുന്നില്ലെന്നാണ് ശ്രുതി തമ്പി പറയുന്നത്.

കമന്റുകള്‍ കാരണം താന്‍ തളര്‍ന്നു പോയ സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ശ്രുതി പറയുന്നു. ''പലപ്പോഴും തളര്‍ന്നുപോവുന്ന അവസ്ഥകള്‍ ഒക്കെ ഉണ്ടായിട്ടുണ്ട്. വിചാരിക്കാത്ത കാര്യങ്ങള്‍ വരെ ട്രോളായി വന്ന സമയങ്ങളുണ്ട്. അമ്മ ഇങ്ങനെ ഓരോ കമന്റും നോക്കുകയായിരുന്നു ഇന്‍സ്റ്റയിലെ. ചേച്ചി അരഞ്ഞാണത്തിന്റെ വീഡിയോ ഇടുമോ? ഇതൊക്കെ അമ്മ ഇങ്ങനെ നിന്ന് വായിക്കുകയാണ്. ഞാന്‍ പോലും കമന്റ്‌സ് വായിക്കാറില്ല. അതിന് ശേഷം എനിക്ക് ഭയങ്കര ടെന്‍ഷന്‍ ആയി'' എന്നാണ് ശ്രുതി പറയുന്നത്.

നേരത്തെ താന്‍ ഒരു കലാകാരി എന്ന നിലയില്‍ അറിയപ്പെടാനായിരുന്നു ആഗ്രഹിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ താന്‍ ആഗ്രഹിക്കുന്നത് ഒരു ബിസിനസ് വുമണ്‍ ആകാനാണെന്നാണ് ശ്രുതി പറയുന്നത്. അധികം വൈകാതെ തന്നെ താന്‍ സ്വന്തമായൊരു ബിസിനസ് ആരംഭിക്കുമെന്നും താരം പറയുന്നുണ്ട്.

#socialmedia #star #sruthithampi #opens #up #about #offers #cinema #how #they #misbehaved

Next TV

Top Stories