Mar 8, 2025 06:59 AM

(moviemax.in) ബിഗ് ബോസിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് അഖില്‍ മാരാര്‍ . നേരത്തെ സംവിധായകന്‍ എന്ന നിലയില്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ സാമ്പത്തിക ശ്രോതസിനെക്കുറിച്ചും സ്വത്തിനെക്കുറിച്ചുമൊക്കെയുള്ള ചര്‍ച്ചകളില്‍ പ്രതികരിച്ച് അഖില്‍ മാരാര്‍.

തന്റെ പ്രതിഫല തുകയും താന്‍ അടയ്ക്കുന്ന ജിഎസ്ടിയുടെ വിവരങ്ങളുമെല്ലാം പുറത്ത് വിട്ടു കൊണ്ടാണ് അഖില്‍ മാരാര്‍ പ്രതികരിച്ചിരിക്കുന്നത്. അതേസമയം താന്‍ അതിഥിയായി എത്തുന്ന പരിപാടികളില്‍ നിന്നും പ്രതിഫലം ലഭിക്കാറുണ്ടെന്നും അഖില്‍ മാരാര്‍ പറയുന്നു.


അഭിമുഖങ്ങള്‍ക്കും മറ്റും തനിക്ക് പ്രതിഫലമായി ലഭിക്കുന്നത് ഒരു ലക്ഷം രൂപയാണെന്നാണ് അഖില്‍ മാരാര്‍ പറയുന്നത്. കഴിഞ്ഞ ദിവസം അഖില്‍ മാരാര്‍ ആഢംബര ബൈക്ക് വാങ്ങിയത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് അഖില്‍ മാരാരുടെ സാമ്പത്തിക സ്രോതസിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉടലെടുക്കുന്നത്.

തുടര്‍ന്നാണ് താരം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പ്രതികരണവുമായി എത്തിയിരിക്കുന്നത്. എന്റെ വരുമാനം ആണ് പലര്‍ക്കും ആവലാതി.കൃത്യമായി ജിഎസ്ടി ഉള്‍പ്പെടെ അടച്ചു മുന്നോട്ട് പോകുന്ന ഒരു വ്യക്തിയാണ് ഞാന്‍.

മുകളില്‍ കൊടുത്ത പോലെ പങ്കെടുക്കുന്ന എല്ലാ പരിപാടികള്‍ക്കും ഇന്‍വോയിസ് നല്‍കി ജിഎസ്ടിയും ഇന്‍കം ടാക്‌സും അടച്ചാണ് ഞാന്‍ വരുമാനം പറ്റുന്നത്. മിനി കൂപ്പര്‍ എടുത്തപ്പോള്‍ ടാക്‌സ് ആയത് 11ലക്ഷം രൂപയാണ്.. ബൈക്കിന്റെ ടാക്‌സ് 2.63ലക്ഷം രൂപയാണ് ഇതൊക്കെ സര്‍ക്കാര്‍ ഖജനാവില്‍ ആണ് വന്നതെന്ന് പോലും പലര്‍ക്കും അറിയില്ല.

ഞാന്‍ പങ്കെടുത്തിട്ടുള്ള എല്ലാ പരിപാടികളും പെയ്ഡ് ആണ്. ബന്ധങ്ങളുടെ പേരില്‍ മേടിക്കുന്ന തുക വ്യത്യാസം വരും എന്ന് മാത്രം. എന്റെ എല്ലാ ഇന്റര്‍വ്യൂസും പെയ്ഡ് ആണ്.. ഒരു ലക്ഷം രൂപയും ജിഎസ്ടിയും തന്നാണ് കേരളത്തിലെ പ്രധാനപെട്ട ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ എന്റെ അഭിമുഖങ്ങള്‍ എടുത്തിട്ടുള്ളത്..


അതിന്റെ ഇന്‍വോയിസ് ആര്‍ക്കെങ്കിലും വേണമെങ്കില്‍ അയച്ചു തരാം.. രണ്ട് ദിവസം മുന്‍പ് ഷെയര്‍ മാര്‍ക്കറ്റില്‍ നിന്നും ഒരു 15000രൂപ പ്രോഫിറ്റ് ലഭിച്ചതിന്റെ കൂടി സ്‌ക്രീന്‍ ഷോട്ട് ഇടുന്നുണ്ട്..ഇത് പോലെ എത്രയോ തവണ..പിന്നെ വിദേശത്തു നിന്നും ലഭിക്കുന്നത് അവിടെ തന്നെ ഞാന്‍ ഇന്‍വെസ്റ്റ് ചെയ്തിട്ടുണ്ട്. എല്ലാ ജിസിസി രാജ്യത്തും ഞാന്‍ പോകുന്നത് കൃത്യമായി ശമ്പളം വാങ്ങി തന്നെയാണ്.

ദുബായിലെ ഒരു മീഡിയ കമ്പനിയില്‍ നിന്നും 15000ദിര്‍ഹം ശമ്പളം അടുത്തിടെ വരെ എനിക്ക് ലഭിച്ചിരുന്നു. ഞാന്‍ ഒരു സിനിമയില്‍ പ്രധാന വേഷം അഭിനയിച്ചിരുന്നു. ഒന്നിലധികം സിനിമകള്‍ക് അഡ്വാന്‍സ് ലഭിച്ചിട്ടുണ്ട്. യൂ ടൂബില്‍ നിന്നും ഫേസ് ബുക്കില്‍ നിന്നും എനിക്ക് വരുമാനം ഉണ്ട്. നാളിതുവരെ വലിയ ഓഫര്‍ ഉണ്ടായിട്ടും യുവതലമുറയെ നശിപ്പിക്കുന്ന ഗെയ്മിങ് ആപ്പുകള്‍ ഞാന്‍ പ്രൊമോഷന്‍ ചെയ്തിട്ടില്ല. എനിക്ക് വിശ്വാസം വരാത്ത ഒരു പ്രൊഡകട് പോലും പരസ്യം ചെയ്തിട്ടില്ല.

ഇനി മറ്റുള്ളവരെ സഹായിക്കുന്ന കാര്യം എനിക്ക് ആരെയും ബോധിപ്പിക്കേണ്ട കാര്യമില്ല.. ഞാന്‍ കൊടുത്തത് എനിക്കും വാങ്ങിയവര്‍ക്കും ഈശ്വരനും മാത്രം അറിഞ്ഞാല്‍ മതി. അത് എടുത്തു വിളമ്പി റീച്ച് കൂട്ടി നന്മ മരം കളിച്ചാല്‍ കേരളത്തിലെ നന്മ മരം ഫ്രാഡുകളും ഞാനും തമ്മില്‍ എന്താണ് വെത്യാസം.

വയനാട്ടിലെ വീടിന്റെ കാര്യം ചിലര്‍ പറയുന്നത് കേട്ടു നിങ്ങള്‍ ആദ്യം പിണറായി വിജയനോട് ചോദിക്ക് നാട്ടുകാരുടെ കൈയില്‍ നിന്നും പിരിച്ച 750കോടി എന്ത് ചെയ്തു എന്ന്.. ഏകദേശം 400കുടുംബങ്ങള്‍ക് ഈ തുകയില്‍ നിന്നും 50ലക്ഷം വെച്ച് കൊടുത്താലും ബാക്കി 550കോടി സര്‍ക്കാരിന് കിട്ടും..

അതിന് പുറമെ 1500വീടുകളുടെ ഓഫര്‍ സര്‍ക്കാരിന് വന്നിട്ടുണ്ട്.. അഖില്‍ മാരാര്‍ മാത്രമല്ല സര്‍ക്കാരിനെ എതിര്‍ക്കുന്ന ആരുടേയും ഓഫര്‍ അവര്‍ക്ക് വേണ്ട.

വലിഞ്ഞു കയറി ചെന്ന് വീട് വെച്ച് കൊടുക്കാന്‍ ആര്‍ക്കും കഴിയില്ല സര്‍ക്കാര്‍ അനുമതി നല്‍കണം... അവര്‍ നമ്മളുടെ ഓഫര്‍ സ്വീകരിക്കാന്‍ തയ്യാര്‍ ആവണം എന്നു പറഞ്ഞാണ് അഖില്‍ മാരാര്‍ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.



#AkhilMarar #responds #discussions #about #his #financial #resources #assets.

Next TV

Top Stories










News Roundup