(moviemax.in ) നടൻ ബാലയ്ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് മുൻ ഭാര്യ എലിസബത്ത് ഓരോ പുതിയ വീഡിയോകളിലൂടെയും ഉന്നയിക്കുന്നത്. രണ്ട് വർഷത്തോളം നടന്റെ ജീവിത പങ്കാളിയായി കഴിഞ്ഞ എലിസബത്ത് ഉപദ്രവം സഹിക്കാൻ കഴിയാതെ വന്നപ്പോഴാണ് വീട് വിട്ട് പോയത്. മർദ്ദനവും മാനസീക പീഡനവും അടക്കമുള്ള കാര്യങ്ങൾ ഒരുമിച്ച് കഴിഞ്ഞിരുന്ന നാളുകളിൽ താൻ അനുഭവിച്ചുവെന്നും എലിസബത്ത് വെളിപ്പെടുത്തിയിരുന്നു.
കഴിഞ്ഞ ദിവസം നടന്റെ പക്കലുള്ള വിലകൂടിയ ആഢംബര വസ്തുക്കളെ കുറിച്ച് എലിസബത്ത് നടത്തിയ വെളിപ്പെടുത്തലുകൾ വൈറലായിരുന്നു. ബാല തന്റേതെന്ന് പറഞ്ഞ് പ്രദർശിച്ച വെർസാസ് സൺഗ്ലാസ് പോലും നടൻ പണം കൊടുത്ത് വാങ്ങിയതല്ലെന്നും പുരാവസ്തു തട്ടിപ്പ് കേസിൽ പിടിയിലായ മോൻസൺ മാവുങ്കലിന്റെ വീട്ടിൽ നിന്നും എടുത്തതാണെന്നുമാണ് എലിസബത്ത് വെളിപ്പെടുത്തിയത്.
ഒരു വെർസാസ് സൺഗ്ലാസ് ഇയാൾക്കുണ്ടായിരുന്നു (ബാല). 26000ത്തിന് അടുത്ത് വിലയുണ്ടെന്ന് ഒരു യുട്യൂബ് ചാനലിൽ റിവ്യുവൊക്കെ വന്നിരുന്നു. ആ സൺ ഗ്ലാസിന്റെ ഉറവിടവും മോൻസൺ മാവുങ്കൽ തന്നെയാണ്. പക്ഷെ ഇയാൾക്ക് ഗിഫ്റ്റായി കൊടുത്തതല്ല. മോൻസൺ പിടിയിലായപ്പോൾ ഡ്രൈവർ അവിടെ നിന്നും എടുത്ത് കൊണ്ടുവന്നതാണ്. ഇവരൊക്കെ അയാളുടെ വീട്ടിൽ നിന്നും ഓരോ സാധനങ്ങൾ മുക്കിയിട്ടുണ്ടെന്ന് തോന്നുന്നു.
അതാണ് പിന്നീട് വെർസാസിന്റെ ഗ്ലാസെന്ന് വാർത്ത വന്നത്. ഒറിജിനലാണോ ഡ്യൂപ്ലിക്കേറ്റാണോയെന്ന് ചോദിച്ചാൽ അതും അറിയില്ല. അതുപോലെ പല ഇന്റർവ്യൂകളിലും കോടികൾ വിലയുണ്ടെന്ന് പറഞ്ഞ് കാണിക്കുന്ന പല സാധനങ്ങളും ഡ്യൂപ്ലിക്കേറ്റാണെന്നുമാണ് എലിസബത്ത് കഴിഞ്ഞ ദിവസം പങ്കിട്ട വീഡിയോയിൽ പറഞ്ഞത്.
ഇപ്പോഴിതാ മുൻ ഭാര്യയ്ക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ബാല. ഇപ്പോഴത്തെ ഭാര്യ കോകിലയ്ക്കൊപ്പം വിവിധ ബ്രാന്റുകളുടെ സൺ ഗ്ലാസുകൾ ധരിച്ച് നിൽക്കുന്ന വീഡിയോയ്ക്കൊപ്പമായിരുന്നു നടന്റെ മറുപടി. 'പൊയ് സൊല്ല കൂടാത് കാതലീ' എന്ന തമിഴ് സോങ്ങും വീഡിയോയ്ക്ക് ബാഗ്രൗണ്ട് മ്യൂസിക്കായി ബാല ചേർത്തിരുന്നു. നിങ്ങളുടെ നിലവാരം ഉയർത്തിപ്പിടിക്കുക. നിങ്ങളുടെ വേദന ഞങ്ങൾ മനസിലാക്കുന്നു.
ഒരിക്കലും നിങ്ങളുടെ മനസ്നെ കൈവിടരുത് എന്നാണ് ബാല കുറിച്ചത്. ഒപ്പം താൻ നിരന്തരമായി വാക്കുകളാൽ പീഡിപ്പിക്കപ്പെടുകയാണെന്നും നടൻ കുറിച്ചു. എല്ലാ ദിവസവും രാവിലെ ഞാൻ വാക്കുകളാൽ പീഡിപ്പിക്കപ്പെടുന്നു. എന്നെ മാത്രമല്ല എന്റെ കുടുംബത്തേയും. ആളുകൾക്ക് പോസിറ്റീവായി ഇരിക്കാൻ കഴിയാത്തത് എന്തുകൊണ്ടാണ്. ഇന്ന് ഡ്യൂപ്ലിക്കേറ്റ് കൂളറുകളെക്കുറിച്ച് കേട്ടപ്പോൾ ഞാൻ ചിരിച്ചു.
അത് കുഴപ്പമില്ല. കാരണം ഇതിലും വലിയ ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. സമയം വരട്ടെ... എന്നാണ് ബാല കുറിച്ചത്. നടന്റെ പുതിയ പ്രതികരണ വീഡിയോ വൈറലായതോടെ എലിസബത്തിന്റെ വാക്കുകൾ വിശ്വസിക്കാതിരിക്കാനാവില്ലെന്നാണ് നടന്റെ പ്രേക്ഷകരിൽ ഭൂരിഭാഗം പേരുടെയും കമന്റുകൾ. പൊങ്ങച്ചതിന് പഞ്ഞം ഇല്ലാത്ത ഒരാളാണ് ബാല. ബ്രാൻഡഡ് വാങ്ങിയത് സ്വയം ഉപയോഗിക്കാൻ അല്ലേ? അതിന് സോഷ്യൽ മീഡിയയിൽ വന്ന് തള്ളണോ? എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇപ്പോഴത്തെ ഭാര്യ കോകിലയ്ക്കൊപ്പം തമിഴ്നാട്ടിലാണ് ബാലയുള്ളത്. തനിക്കും ഭാര്യയ്ക്കും വേണ്ടി പഴനിയിൽ പോയി അമ്മായിയമ്മ തല മുണ്ഡനം ചെയ്ത വീഡിയോ കഴിഞ്ഞ ദിവസം നടൻ പങ്കിട്ടിരുന്നു. തനിക്ക് എതിരെ സൈബർ ആക്രമണം പെരുകിയപ്പോൾ മുതലാണ് ബാലയ്ക്കെതിരെ എലിസബത്ത് പ്രതികരിച്ച് തുടങ്ങിയത്.
എലിസബത്ത് നിരവധി ആരോപണങ്ങൾ ബാലയ്ക്കെതിരെ ഉന്നയിച്ചുവെങ്കിലും ഒന്നിനുപോലും കൃത്യമായ മറുപടി ബാല പറഞ്ഞിട്ടില്ല. എലിസബത്തുമായുള്ള വിവാഹം പോലും നിയമപരമായി ബാല രജിസ്റ്റർ ചെയ്തിരുന്നില്ല. നടൻ തന്നെയാണ് അതിന് അന്ന് തടസമായി നിന്നതെന്നാണ് എലിസബത്ത് അടുത്തിടെ വെളിപ്പെടുത്തിയത്.
#actor #bala #reacted #monson #mavunkal #related #allegations #video #goes #viral