(moviemax.in) പ്രശസ്ത പിന്നണി ഗായിക കൽപ്പന രാഘവേന്ദർ ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെത്തുടർന്നാണ് ആശുപത്രിയിലായതെന്ന റിപ്പോർട്ടുകൾ തള്ളി മകൾ ദയാ പ്രസാദ് പ്രഭാകർ. തന്റെ അമ്മ ആത്മഹത്യക്ക് ശ്രമിച്ചിട്ടില്ലെന്നും മരുന്നുകഴിച്ചത് കൂടിപ്പോയതാണെന്നുമാണ് പ്രതികരണം.
ഗായിക ആത്മഹത്യക്ക് ശ്രമിച്ചെന്നതരത്തിൽ വാർത്തകൾ പ്രചരിച്ചതിനെത്തുടർന്നാണ് മകൾ വിഷയത്തിൽ വ്യക്തതവരുത്തിയത്. അമ്മ ഉടൻ ജീവിതത്തിലേക്ക് തിരികെയെത്തും. ഇതൊരു ആത്മഹത്യാ ശ്രമമല്ല. ഉറക്കമില്ലായ്മയ്ക്ക് കഴിക്കുന്ന ഗുളിക അല്പം കൂടുതൽ കഴിച്ചുപോയതാണ്.
ദയവായി തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയോ വിവരങ്ങൾ വളച്ചൊടിക്കുകയോ ചെയ്യരുതെന്നും ദയ ആവശ്യപ്പെട്ടു. തന്റെ മാതാപിതാക്കളും കുടുംബത്തിൽ യാതൊരു പ്രഷ്നങ്ങളും ഇല്ലെന്നും മകൾ പറഞ്ഞു.
രണ്ടുദിവസമായി വീട് അടഞ്ഞു കിടക്കുന്നത് സുരക്ഷാ ജീവനക്കാരന്റെയും അയൽക്കാരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇവർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്നുള്ള പരിശോധനയിലാണ് കൽപന അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ നിസാംപേട്ടിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
#not #suicide #attempt #just #combination #sleeping #pills #my #mother #took #KalpanaRaghavendra's #daughter