തിരുവനന്തപുരം: (moviemax.in) സമൂഹത്തിൽ കാണപ്പെടുന്ന ആക്രമണങ്ങള്‍ക്ക് സിനിമയ്ക്കും പങ്കുണ്ടാകാമെന്ന് നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി. എന്നാല്‍ എല്ലാം ഉത്ഭവിച്ചത് സിനിമയില്‍ നിന്നാണ് എന്ന് പറയരുത്. ഇത്തരം ആക്രമണങ്ങള്‍ക്ക് അറുതി വരുത്താൻ സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും സുരേഷ് ഗോപി പറഞ്ഞു.
നിലവിൽ സമൂഹത്തിൽ കാണപ്പെടുന്ന ആക്രമണത്തിന് സിനിമയ്ക്കും പങ്കുണ്ടാകാം. എന്നാല്‍ എല്ലാം സിനിമയില്‍ നിന്നാണ് ഉത്ഭവിച്ചത് എന്ന് പറയാൻ പാടില്ല. ഇത്തരത്തില്‍ അടുത്തിടെ ചര്‍ച്ചയായ സിനിമയാണ് ഇടുക്കി ഗോള്‍ഡ്. എന്നാല്‍ ഇത്തരം ഒരു സംഭവം ഉണ്ടായതെന്ന കാരണം കൊണ്ടാണല്ലോ അതില്‍ നിന്നും സിനിമ ഉണ്ടായത്. എന്നാല്‍ ആ സിനിമ നമ്മൾ മനസിലാക്കണം.
ഒരു സിനിമ കണ്ട് അത് മനസിലാക്കണം. ഒരോ കുട്ടിയും പിറന്ന് വീഴുന്നത് രാജ്യമാകുന്ന കുടുംബത്തിലേക്കാണ്. അവര്‍ പാഴായി പോയിക്കൂടാ, പൊലിഞ്ഞു പോയിക്കൂടാ. ഇത്തരം ആക്രമണങ്ങള്‍ക്കെതിരെ എല്ലാവരും ഒന്നിച്ച് രംഗത്ത് വരണം സുരേഷ് ഗോപി തിരുവനന്തപുരത്ത് പറഞ്ഞു.
സംസ്ഥാനത്ത് വർധിച്ചു വരുന്ന അക്രമങ്ങളിൽ ലഹരി ഉപയോഗത്തിന്റെ സ്വാധീനത്തോടൊപ്പം വലിയ തോതിൽ സിനിമയുടെ സ്വാധീനം എന്നത് വിഷയമായി ചർച്ചകളിൽ വരുമ്പോഴാണ് സുരേഷ് ഗോപിയുടെ പ്രതികരണം. സിനിമകളില്‍ കാണിക്കുന്ന രൂക്ഷമായ വയലന്‍സ് അടുത്തിടെ നടന്ന വെഞ്ഞാറന്‍മൂട് കൂട്ടകൊലപാതകത്തിലും, താമരശ്ശേരി സംഭവത്തിന്‍റെ പാശ്ചത്തലത്തിലും ചര്‍ച്ചയായിരുന്നു.
#Cinema #play #role #violence #society #cinema #cause #everything #Suresh Gopi #wrong