ചുരുങ്ങിയ കാലംകൊണ്ട് പ്രേക്ഷകപ്രീതി നേടിയ ഏഷ്യാനെറ്റ് പരമ്പരകളിൽ ഒന്നാണ് 'കൂടെവിടെ'. പരമ്പരയിലെ നായിക-നായകന്മാരായ സൂര്യയും ഋഷിയുമായി എത്തുന്നത് ബിപിൻ ജോസും അൻഷിത അഞ്ജിയുമാണ്. നിരവധി വേദികളിലും പരമ്പരകളിലും എത്തിയെങ്കിലും ഒരു പരമ്പരയിൽ സുപ്രധാന വേഷത്തിൽ ആദ്യമായാണ് അൻഷിത എത്തുന്നത്.
പരമ്പരയ്ക്ക് ലഭിച്ച സ്വീകാര്യത പോലെ തന്നെ അൻഷിതയ്ക്കും വലിയ ആരാധക പിന്തുണയാണ് ലഭിക്കുന്നത്. നിരവധി ആരാധകരെ സ്വന്തമാക്കിയ താരം സീരിയല്‍ വിശേഷങ്ങളും കുടുംബ വിശേഷങ്ങളും യൂട്യൂബില്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ വ്യത്യസ്തമായൊരു വാലന്റൈൻസ് വീഡിയോ ആണ് അൻഷിത പങ്കുവച്ചിരിക്കുന്നത്. യുട്യൂബിൽ കഴിഞ്ഞ ദിവസം പങ്കുവച്ച റൊമാന്റിക് വാലന്റൈൻസ് സ്പെഷ്യൽ എപ്പിസോഡാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ഇതിനോടകം അഞ്ച് ലക്ഷത്തോളം ആളുകളാണ് അൻഷിതയുടെ വീഡിയോ കണ്ടത്. രസകരമായ ഇൻട്രോയോടെയാണ് താരം ഇത്തവണത്തെ അതിഥിയെ പരിചയപ്പെടുത്തുന്നത്. 'സസ്പെൻസിടാതെ പറയാം... എനിക്കും നിങ്ങൾക്കും ഏറെ ഇഷ്ടമുള്ള, റൊമാന്റിക് നായകനായ, മലയാള സീരിയൽ രംഗത്ത് എല്ലാവർക്കും ഏറെ ഇഷ്ടമുള്ള എന്റെ ബെസ്റ്റ് ഫ്രണ്ടായ ആളെയാണ് വാലന്റൈൻസ് ഡേയിൽ ഞാൻ പരിചയപ്പെടുത്തുന്നത്.
സൂര്യ കൈമളിന് ഋഷിയില്ലാതെ എന്ത് ആഘോഷമാണ്. വാലന്റെൻസ് ഡേയ്ക്ക് ബിപിൻ ചേട്ടനെ തന്നെയേ ഞാൻ വിളിക്കുള്ളൂ. കാരണം എനിക്ക് തൽക്കാലം വേറെ കാമുകൻ ഇല്ലാത്തതുവരെ അങ്ങനെയാണ്. ബിപിൻ ചേട്ടനെ വിളിക്കുമ്പോൾ ഭയങ്കര സ്പെഷ്യലായിരിക്കണമെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു', എന്ന് പറഞ്ഞാണ് അൻഷിത തുടങ്ങുന്നത്.

അൻഷിതയുമായുള്ള പ്രണയം എങ്ങനെ പോകുന്നു..? എന്നായിരുന്നു അടുത്തതായി താരത്തിന്റെ ചോദ്യം. അതാണ് പലർക്കും അറിയേണ്ടതെന്നും അതുകൊണ്ടാണ് അങ്ങനെ ചോദിച്ചതെന്നും താരം ബിപിനോട് പറയുന്നു.
പിന്നാലെ തന്നെ ബിപിന് ഒരു ഭാര്യയും കുട്ടിയുമൊക്കെയുണ്ടെന്നും അൻഷിത വെളിപ്പെടുത്തുന്നുണ്ട്. പലപ്പോഴും അൻഷിതയും ബിപിനും പ്രണയത്തിലാണെന്ന തരത്തിൽ നിരവധി ഗോസിപ്പുകൾ എത്തിയിരുന്നു.
കോളേജിൽ പഠിക്കുമ്പോൾ പ്രണയമുണ്ടായിരുന്നോ എന്നായി അൻഷിതയുടെ അടുത്ത ചോദ്യം. ഭാര്യയെയും പ്രേമിച്ച് കെട്ടിയതാണെന്നും. നാലോളം പ്രണയം ഉണ്ടായിരുന്നുവെന്നും ബിപിൻ വെളിപ്പെടുത്തി. പ്രൊപ്പോസൽ സീൻ റിക്രിയേറ്റ് ചെയ്തും, കഥകൾ പറഞ്ഞും ഋഷിയെയും സൂര്യയെയും കുറിച്ച് സംസാരിച്ചുകൊണ്ടുമാണ് വീഡിയോ മുന്നോട്ടുപോകുന്നത്.
ഒടുവിൽ ആരാധകർക്ക് പ്രണയദിന ആശംസകൾ പറഞ്ഞു ഭാര്യയോടും കുട്ടിയോടും 'ഐ ലവ് യു' പറഞ്ഞുമാണ് വീഡിയോ അവസാനിക്കുന്നത്.
Content Highlight: Anshita's shared YouTube video goes viral



































