( moviemax.in ) നടി ശ്രീവിദ്യ മുല്ലശ്ശേരി കഴിഞ്ഞ ദിവസം യൂട്യൂബിലൂടെ പുറത്ത് വിട്ട വീഡിയോ വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. സംവിധായകന്‍ കൂടിയായ ഭര്‍ത്താവ് രാഹുലുമായി ഒരുമിച്ചല്ലെന്ന് പറഞ്ഞാണ് ശ്രീവിദ്യ എത്തിയത്. എന്നാല്‍ നടി തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെന്ന് പറഞ്ഞ് വ്യാപക വിമര്‍ശനങ്ങളാണ് പിന്നാലെ എത്തിയത്.
ഭര്‍ത്താവും താനും കഴിഞ്ഞ ഒന്നരമാസമായി രണ്ടിടങ്ങളിലാണെന്നും അതിന്റെ കാരണമെന്താണെന്നുമാണ് നടി പറഞ്ഞത്. എന്നാല്‍ ഇരുവരും പിരിഞ്ഞെന്ന തരത്തില്‍ മാനിപ്പുലേറ്റ് ചെയ്താണ് വീഡിയോ ചെയ്തതെന്ന തരത്തില്‍ യൂട്യൂബ് ചാനലുകളിലൂടെ പലരും ശ്രീവിദ്യയെ റോസ്റ്റ് ചെയ്തു. രണ്ട് ദിവസമായി എയറിലായ നടി ഒടുവില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ്.
ശ്രീവിദ്യയ്‌ക്കൊപ്പം രാഹുലും വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഡിവോഴ്‌സിനെ കുറിച്ച് പറയാനായിരുന്നെങ്കില്‍ ഞങ്ങളുടെ ഭാഷ ഇങ്ങനെ ആയിരിക്കില്ലെന്നാണ് താരങ്ങള്‍ ഒരുപോലെ പറയുന്നത്. മാത്രമല്ല ഞാന്‍ തെറ്റിദ്ധരിപ്പിച്ചെന്ന് പറയുന്ന യൂട്യൂബ് ചാനലുകള്‍ ചെയ്യുന്നതെന്താണെന്നും ചോദിക്കുകയാണ് താരദമ്പതിമാര്‍.
'എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമായ വിവാഹം പോലും വിവാദമായിരുന്നു. എന്റേത് ഒരു വിവാദ കല്യാണമായിരുന്നു. എന്നെ വെച്ച് ഒരുപാട് വീഡിയോ ചെയ്തവരുണ്ട്. റിയാക്ഷനും റോസ്റ്റിങ്ങുമൊക്കെ ഉണ്ടായി. യൂട്യൂബിലെ റിയാക്ഷന്‍ വീഡിയോസ് ഞാന്‍ കാണാറില്ല. കാരണം വിവാഹത്തെ കുറിച്ച് വന്ന വാര്‍ത്തകളെ കുറിച്ച് ചോദിച്ച് ആരും എന്നോട് ഒന്നും ചോദിച്ചിട്ടില്ല. ഇവരൊക്കെ റിയാക്ഷന്‍ വീഡിയോ ചെയ്യുന്നത് എങ്ങനെയാണെന്ന് മനസിലായെന്ന് ശ്രീവിദ്യ പറയുന്നു.
നന്ദുവും ഞാനും ഒരുമിച്ചല്ലെന്ന് പറഞ്ഞ് വീഡിയോ ചെയ്യുന്നതിന് മുന്‍പ് അവള്‍ എന്നോടും വീട്ടിലുള്ള എല്ലാവരോടും ചോദിച്ചിരുന്നു. അല്ലാതെ ഒറ്റയ്ക്ക് തീരുമാനിച്ച് എടുത്തതല്ല. വീഡിയോയില്‍ പറയുന്നത് പോലെ കഴിഞ്ഞ ഒന്നരമാസമായി ഞങ്ങള്‍ ഒരുമിച്ച് അല്ലായിരുന്നു. ഞാന്‍ തിരുവനന്തപുരത്തും ഇവള്‍ കാസര്‍ഗോഡുമായിരുന്നു.
വീഡിയോയുടെ തംപ്‌നെയിലിലൂടെ ഞാന്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് മറ്റൊരു ആരോപണം. ഞാനും നന്ദുവും ഇപ്പോള്‍ ഒരുമിച്ചല്ല എന്നതിന് പകരം മറ്റെന്ത് കൊടുക്കണമെന്നാണ് നിങ്ങള്‍ പറയുന്നത്. ഞങ്ങള്‍ അടിച്ച് പിരിഞ്ഞെങ്കില്‍ ഇങ്ങനെയല്ലാതെ കിടിലന്‍ ക്യാപ്ഷന്‍ കൊടുക്കാമല്ലോ. തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി ചെയ്തത് ആണെങ്കില്‍ ഞാനും നന്ദുവും അടിച്ച് പിരിഞ്ഞു എന്ന് പറഞ്ഞ് വിവാഹത്തിന്റെ ഫോട്ടോയും കൊടുക്കാമായിരുന്നു. ഇത്രയും സോഫ്റ്റ് ആയിട്ട് ഇടേണ്ടതില്ലല്ലോ.'
ഈ സംഭവത്തിന് ശേഷം ഞങ്ങളെ വിറ്റ് ഒരുപാട് പേര് കണ്ടെന്റ് ചെയ്തു. കാശിന് വേണ്ടിയാണ് ചെയ്തതെങ്കില്‍ ഞങ്ങള്‍ക്ക് കിട്ടിയത് ആളുകള്‍ അണ്‍സബ്‌സ്‌ക്രൈബ് ചെയ്ത് പോവുന്നതാണ്. അതില്‍ ഞങ്ങള്‍ക്ക് വിഷമമില്ല. കാരണം കുടുംബം പോലെ കൂടെ നില്‍ക്കുന്ന ആളുകളും ഞങ്ങള്‍ക്കുണ്ട്. അവരൊന്നും ഒരിക്കലും പോവില്ല. പോസിറ്റീവായി ഒത്തിരി കമന്റുകള്‍ വന്നു.
വിവാദങ്ങള്‍ കൊണ്ട് സംഭവിച്ചത് ഞങ്ങള്‍ വീണ്ടും ഒന്നിച്ചു എന്നുള്ളതാണ്. പെട്ടെന്ന് ടെന്‍ഷനാവുന്ന ആളാണ് ശ്രീവിദ്യ. ഇത് കാരണം രാഹുല്‍ ഓടി അടുത്ത് വന്നു. സ്വന്തം ഭാര്യയ്ക്ക് ഒരു പ്രശ്‌നം വന്നാല്‍ അധികപ്രസംഗമോ ഓവര്‍സ്മാര്‍ട്ടോ ആവുന്നതില്‍ പ്രശ്‌നമില്ലെന്നാണ് രാഹുല്‍ പറയുന്നത്.
സ്റ്റാര്‍ മാജിക്കിലൂടെ ശ്രദ്ധേയായ താരമാണ് ശ്രീവിദ്യ മുല്ലശ്ശേരി. കഴിഞ്ഞ വർഷമാണ് ശ്രീവിദ്യയും സംവിധായകന്‍ രാഹുല്‍ രാമചന്ദ്രനും വിവാഹിതരാവുന്നത്. ആറ് വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് താരങ്ങൾ കുടുംബജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. ശേഷം രണ്ടാളും കരിയറുമായി മുന്നോട്ട് പോവുകയായിരുന്നു.
#sreevidhyamullachery #clarification #about #latest #controversy #about #her #video #with #hubby