Feb 23, 2025 10:31 AM

( moviemax.in ) ബാലയ്‌ക്കെതിരെ വീണ്ടും എലിസബത്ത് ഉദയന്‍. കഴിഞ്ഞ ദിവസമാണ് ബാല തന്നെ നിയമപരമായി വിവാഹം കഴിച്ചിരുന്നില്ലെന്നും തന്നെ പീഡിപ്പിച്ചുവെന്നും എലിസബത്ത് വെളിപ്പെടുത്തിയത്. ബാല പല പെണ്‍കുട്ടികളേയും വഞ്ചിച്ചിട്ടുണ്ടെന്നും എലിസബത്ത് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ഇപ്പോഴിതാ വീണ്ടും ബാലയ്‌ക്കെതിരെ ആരോപണങ്ങളുമായി എത്തിയിരിക്കുകയാണ് എലിസബത്ത്.

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു എലിസബത്തിന്റെ പ്രതികരണം. ബാലയെ പിന്തുണയ്ക്കുകയും തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്ത കമന്റുകള്‍ പങ്കുവച്ചു കൊണ്ടായിരുന്നു എലിസബത്തിന്റെ പ്രതികരണം. താന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതായാണ് കുറിപ്പില്‍ എലിസബത്ത് പറയുന്നത്. ബാലയുടെ കരള്‍ മാറ്റിവെക്കലിനെതിരേയും എലിസബത്ത് സംശയം ഉന്നയിക്കുന്നുണ്ട്.

എലിസബത്തിന്റെ കുറിപ്പ് ഇങ്ങനെ:

നിങ്ങളുടെ പ്ലാനിംഗ് ഇപ്പോഴും അവസാനിച്ചിട്ടില്ലേ. ഞാന്‍ ഇത്രയും തെറ്റുകള്‍ ചെയ്തിട്ടുണ്ടെങ്കില്‍ എനിക്കെതിരെ പരാതി നല്‍കൂ. എനിക്ക് പിആര്‍ വര്‍ക്ക് ചെയ്യാനുള്ള പണമൊന്നുമില്ല. നിങ്ങളെ പോലെ രാഷ്ട്രീയ പിന്തുണയും എനിക്കില്ല. ഒരിക്കല്‍ ചെന്നൈയില്‍ വച്ച് നിങ്ങളുടെ പൊലീസ് എന്നെ ഭീഷണിപ്പെടുത്തി. കേരളത്തില്‍ നിന്നുള്ള ഒരു പൊലീസ് ഓഫീസര്‍ എന്റെ മാതാപിതാക്കളെ വിളിച്ച് എന്നെ വന്ന് കൂട്ടിക്കൊണ്ടു പോകാന്‍ വരെ പറഞ്ഞു. ഞാന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.

ഞാന്‍ നിങ്ങളുടെ ഭാര്യ അല്ലെന്നല്ലേ നിങ്ങള്‍ പറയുന്നത്. അപ്പോള്‍ എന്റെ സമ്മതമില്ലാതെ നിങ്ങള്‍ എന്ത് ചെയ്താലും പീഡനമാണെന്നാണ് ഞാന്‍ കരുതുന്നത്. അതുപോലെ പണം നല്‍കിയുള്ള കരള്‍ മാറ്റിവെക്കല്‍ നിയമവിരുദ്ധമാണെന്ന് തോന്നുന്നു. എനിക്കറിയില്ല. ആളുകള്‍ അങ്ങനെ പറയുന്നതിനാല്‍ എനിക്കും സംശയമുണ്ട്. എനിക്ക് ക്രൈം ആയിട്ടാണ് തോന്നിയത്. നിയമപദേശങ്ങളും എന്തെങ്കിലും തെറ്റ് പറ്റിയിട്ടുണ്ടെങ്കിലും കമന്റ് ചെയ്യുക. എന്റെ പോസ്റ്റ് ഗുരുതരമായ ക്രൈം ആണെങ്കില്‍ ജയിലില്‍ പോകാന്‍ തയ്യാറാണ്.

ഞാന്‍ ഭയന്നിരുന്നു. ഇപ്പോള്‍ ഞാന്‍ നിയമപരമായി മുന്നോട്ട് പോയാല്‍ അവര്‍ ചോദിക്കുക അപ്പോള്‍ എന്തുകൊണ്ട് പറഞ്ഞില്ല എന്നാകും. ചെന്നൈയില്‍ വച്ച് പൊലീസ് സ്‌റ്റേറ്റ്‌മെന്റ് എടുത്തുവെന്നാണ് തോന്നുന്നത്. അവര്‍ ഞാന്‍ എന്തുകൊണ്ട് ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന് ചോദിച്ചിരുന്നില്ല.

ഞാന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതിന് ഈ എഴുത്തല്ലാതെ തെളിവില്ല. കാരണം എന്നെ ആരും ആശുപത്രിയില്‍ കൊണ്ടു പോയിരുന്നില്ല. എന്റെ മാനസികാവസ്ഥ ശരിയല്ലെന്നാണ് എല്ലാവരും പറയുന്നത്. അതിനാല്‍ നിങ്ങള്‍ക്ക് ഈ എഴുത്ത് തെളിവായി എടുക്കാം.

കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി എലിസബത്ത് രംഗത്തെത്തുന്നത്. തങ്ങളുടെ കിടപ്പറ ദൃശ്യങ്ങള്‍ പുറത്തു വിടുമെന്ന് പറഞ്ഞ് തന്നെ ഭീഷണിപ്പെടുത്തിയെന്നും താന്‍ വിഷാദ രോഗത്തിന് മരുന്ന് കഴിക്കേണ്ട അവസ്ഥയിലെത്തിയെന്നുമാണ് എലിസബത്ത് പറഞ്ഞത്. ബാല നിരവധി സ്ത്രീകളെ ചതിച്ചിട്ടുണ്ടെന്നും എലിസബത്ത് ആരോപിച്ചിരുന്നു.

അതേസമയം ബാലയ്‌ക്കെതിരെ മുന്‍ഭാര്യ അമൃത സുരേഷ് പരാതി നല്‍കിയത് കഴിഞ്ഞ ദിവസമാണ്. താനുമായുള്ള കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ നല്‍കിയ രേഖകളില്‍ ബാല കൃത്രിമത്വം കാണിച്ചുവെന്നാണ് അമൃത ആരോപിച്ചത്. ബാല തന്റെ ഒപ്പ് വ്യാജമായി ഇട്ടുവെന്നും അമൃത ആരോപിച്ചിരുന്നു. കോടതി നിര്‍ദ്ദേശ പ്രകാരം മകള്‍ക്കായി നിക്ഷേപിച്ചിരുന്ന 15 ലക്ഷത്തിന്റെ എഫ്ഡി ബാല പിന്‍വലിച്ചുവെന്നും അമൃത ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബാലയ്‌ക്കെതിരെ എലിസബത്തും രംഗത്തെത്തുന്നത്.

#elizabethudayan #makes #serious #allegation #against #bala #including #paid #liver #transplantation

Next TV

Top Stories