( moviemax.in ) നടന് ബാലയ്ക്കെതിരെ പരാതിയുമായി മുന്‍ഭാര്യയായ ഗായിക അമൃത സുരേഷ് രംഗത്തെത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ ബാല കൃത്രിമം കാണിച്ചുവെന്നായിരുന്നു അമൃതയുടെ ആരോപണം. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി അമൃതയുടെ സഹോദരി അഭിരാമി സുരേഷും എത്തിയിരിക്കുകയാണ്.
തങ്ങള്‍ ബാലയുടെ പണത്തിന് പിന്നാലെ പോയതല്ലെന്നും വ്യാജ രേഖയുണ്ടാക്കിയതാണ് കേസെന്നും വ്യക്തമാക്കുകയാണ് അഭിരാമി സുരേഷ്. റിപ്പോര്‍ട്ടര്‍ ടിവിക്ക് അമൃത നല്‍കിയ പ്രതികരണത്തിന്റെ കമന്റ് ബോക്‌സിലൂടെയായിരുന്നു അഭിരാമിയുടെ പ്രതികരണം. അഭിരാമിയുടെ വാക്കുകള്‍ വായിക്കാം.
''കുടുംബാംഗമെന്ന നിലയില്‍, എന്റെ സഹോദരിയ്‌ക്കെതിരായ കുറ്റപ്പെടുത്തലുകളില്‍ ഒരു കാര്യം വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. ബാല ചില രേഖകള്‍ സമര്‍പ്പിച്ച് ജയിക്കാന്‍ ശ്രമിച്ച കേസിന്റെ തുടര്‍ച്ചയാണ് ഈ കേസ്.
വ്യാജ ഒപ്പുണ്ടാക്കി കൃത്രിമമായി ഉണ്ടാക്കിയതാണ് ആ രേഖകളില്‍ ഒന്ന്. കുട്ടിയുടെ ഇന്‍ഷുറന്‍സ് പോളിസിയുമായി ബന്ധപ്പെട്ട വിശദാംശങ്ങളും ആ രേഖയിലുണ്ടായിരുന്നു. അതില്‍ മാറ്റം വരുത്തിയും ഒരു പുതിയ പേജ് കൂട്ടിച്ചേര്‍ത്തും കൃത്രിമത്വം കാണിച്ചിരിക്കുകയാണ്.
അദ്ദേഹം പ്രീമിയം അടയ്ക്കുന്നില്ലെന്നത് ഞങ്ങള്‍ നേരത്തെ തന്നെ അറിയാമായിരുന്നു. എന്നിട്ടും കേസുമായി പോകാതിരുന്നത് ഞങ്ങള്‍ അദ്ദേഹത്തിനെതിരെയോ അദ്ദേഹത്തിന്റെ പണത്തിന് വേണ്ടിയോ പോകാന്‍ ആഗ്രഹിക്കാത്തതിനാലാണ്. എന്നിരാലും, ഇപ്പോള്‍ കേസ് കോടതിയിലെത്തിയതിനാല്‍, അദ്ദേഹം വ്യാജരേഖകള്‍ സമര്‍പ്പിച്ചതിനാലും, അത് കുറ്റകൃത്യമായതിനാല്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നു.
അദ്ദേഹം പ്രീമിയം അടയ്ക്കുന്നില്ലെന്നത് ഞങ്ങള്‍ നേരത്തെ തന്നെ അറിയാമായിരുന്നു. എന്നിട്ടും കേസുമായി പോകാതിരുന്നത് ഞങ്ങള്‍ അദ്ദേഹത്തിനെതിരെയോ അദ്ദേഹത്തിന്റെ പണത്തിന് വേണ്ടിയോ പോകാന്‍ ആഗ്രഹിക്കാത്തതിനാലാണ്. എന്നിരാലും, ഇപ്പോള്‍ കേസ് കോടതിയിലെത്തിയതിനാല്‍, അദ്ദേഹം വ്യാജരേഖകള്‍ സമര്‍പ്പിച്ചതിനാലും, അത് കുറ്റകൃത്യമായതിനാല്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നു.
ഇത് അയാളുടെ പണത്തിന് വേണ്ടിയുള്ളതല്ല. ഒട്ടുമല്ല. കേസ് തനിക്ക് അനുകൂലമാക്കാന്‍ വ്യാജരേഖ ഉണ്ടാക്കിയതാണ് പ്രശ്‌നം. തന്റെ സാമ്പത്തിക താല്‍പര്യങ്ങളെ സംരക്ഷിക്കാന്‍ വേണ്ടി മാത്രമാണ് അയാളത് ചെയ്തത്. ദയനീയം തന്നെ.'' എന്നാണ് അഭിരാമി പറയുന്നത്. പിന്നാലെ അമൃതയുടെ മകളെ അവഹേളിക്കുന്ന കമന്റിനും അഭിരാമി മറുപടി നല്‍കുന്നുണ്ട്. സ്വന്തം പിതാവിനെ വേണ്ട എന്ന് പറഞ്ഞ കുട്ടിയ്ക്ക് എന്തിനാ പിതാവിന്റെ കാശ്? എന്നായിരുന്നു ഒരാളുടെ കമന്റ്.
''ഞങ്ങള്‍ കാലങ്ങളോളം ഒന്നിനും വ്യക്തത നല്‍കാതിരുന്നതു കൊണ്ടാണ് കാര്യങ്ങള്‍ ഇവിടെ വരെ വഷളായത്. നിയമപരമായി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് വന്ന ഏക ന്യൂസ് ആണ്. അതും പൈസ അല്ല കാര്യം. കോടതിയില്‍ വ്യാജ രേഖ കൊടുത്തു എന്നതാണ്. അതില്‍ എഡിറ്റ് ചെയ്തിരിക്കുന്നത് ഈ ഭാഗം ആണ്. ചിലപ്പോള്‍ ഇനി ഒന്നും കിട്ടരുതെന്ന് കരുതിയാകും. ഒന്നും വേണ്ട. പക്ഷെ ഇങ്ങനെ കള്ളത്തരം കാണിച്ചാല്‍ മിണ്ടാതെ നില്‍ക്കണമെന്നാണോ'' എന്നായിരുന്നു അഭിരാമി നല്‍കിയ മറുപടി.
വിവാഹ മോചന കരാറിന്റെ അഞ്ചാം പേജ് വ്യാജമായുണ്ടാക്കി, മകളുടെ പേരിലുള്ള ഇന്‍ഷുറന്‍സില്‍ തട്ടിപ്പ് കാണിച്ചു, പ്രീമിയം തുക അടച്ചില്ല, ബാങ്കില്‍ മകള്‍ക്കായി നിക്ഷേപിച്ചിരുന്ന 15 ലക്ഷം രൂപ പിന്‍വലിച്ചു, കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു തുടങ്ങിയ ആരോപണങ്ങളാണ് അമൃത ബാലയ്ക്കെതിരെ ഉയര്‍ത്തിയിരിക്കുന്നത്. അതേസമയം കേസിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നാണ് ബാല പ്രതികരിച്ചത്. നേരത്തെ സോഷ്യല്‍ മീഡിയയിലുടെ തന്നെ അപകീർത്തിപ്പെടുത്തിയതിന് അമൃത ബാലയ്ക്കെതിരെ പരാതി നല്‍കിയിരുന്നു.
#abhiramisuresh #comes #defence #her #sister #amruthasuresh #bala #issue