( moviemax.in ) സിനിമയില്‍ പാരമ്പര്യമോ ഗോഡ്ഫാദറോ ഒന്നുമില്ലാതെ വന്ന് ഇന്ന് ശ്രദ്ധേയായി മാറിയ താരമാണ് മായ കൃഷ്ണന്‍. ഹാസ്യ പരിപാടികളില്‍ ചെറിയ കഥാപാത്രങ്ങളെ അവതരിപ്പിച്ചും മറ്റുമാണ് മായ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ചെറിയ റോളുകളിലൂടെ സിനിമയിലേക്കുമെത്തി. ഇന്ന് മലയാളികള്‍ക്ക് സുപരിചിതമായ മുഖമായി മാറിയിരിക്കുകയാണ് നടി.
താന്‍ ജനിക്കുന്നതിന് മുന്‍പ് തന്നെ കഷ്ടപ്പാടുകള്‍ തുടങ്ങിയതിനെ കുറിച്ച് മായ നേരത്തെ പറഞ്ഞിരുന്നു. അമ്മയുടെ വയറ്റില്‍ 9 മാസം ഉള്ളപ്പോള്‍ മായയുടെ അച്ഛന്‍ ഉപേക്ഷിച്ച് പോവുകയായിരുന്നു. പിന്നീട് അമ്മ കഷ്ടപ്പെട്ട് വളര്‍ത്തിയ കഥ മായ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ നിറമില്ലാത്തതിന്റെ പേരിലും നേരിടേണ്ടി വന്നതിനെ കുറിച്ച് നടി പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേമയാവുകയാണ്. പ്രൈം ഷോസ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മായ.
'പതിനാല് വര്‍ഷത്തിന് മുകളിലായി ഞാന്‍ ഇന്‍ഡസ്ട്രിയിലെത്തിയിട്ട്. ഇത്രയും കാലം കൊണ്ട് എന്ത് നേടിയെന്ന് ചോദിച്ചാല്‍ ഞാന്‍ ആഗ്രഹിച്ച നിലയിലെത്തിയെന്ന് പറയാം. അഭിനയിക്കണമെന്നായിരുന്നു ആഗ്രഹം. സീരിയലിലും സിനിമയിലും പോയി മെയിന്‍ കഥാപാത്രം വേണം എന്നൊന്നുമല്ല. ക്യാമറയുടെ മുന്നില്‍ നിന്ന് അഭിനയിച്ചാല്‍ മാത്രം മതി.
എന്നെ പറ്റി എനിക്ക് തന്നെ ആത്മവിശ്വാസം ഉണ്ടായിരുന്നു. എനിക്ക് അഭിനയിക്കാനാണ് താല്‍പര്യമില്ലെന്ന് ചെറുപ്പത്തിലെ എല്ലാവരും പറയുമായിരുന്നു. സ്‌കൂളില്‍ ടീച്ചര്‍മാരോടും കുട്ടികളോടുമൊക്കെ അങ്ങനെ പറഞ്ഞിട്ടുണ്ട്. അത് കേള്‍ക്കുമ്പോഴെ എല്ലാവരും എന്നെ കളിയാക്കും. കാരണം അഭിനയിക്കാന്‍ ഭംഗി വേണം, കളറ് വേണം എന്നൊക്കെയാണ് അവര് പറയുക.
കളറ് ഉള്ള കുട്ടികളെ നോക്കിയാണ് മുന്നില്‍ നിര്‍ത്തുക. ഡാന്‍സ് കളിക്കുമ്പോള്‍ പോലും അങ്ങനെയാണ്. അതുപോലെയുള്ള അനുഭവം എനിക്കുണ്ടായിട്ടുണ്ട്. ആ കുട്ടിയ്ക്ക് കളറ് കുറവാണല്ലോ, ബാക്കിലേക്ക് നിര്‍ത്തിക്കോ എന്നായിരിക്കും പറയുക. എന്നിട്ട് വെളുത്ത കുട്ടിയെ മുന്നില്‍ നിര്‍ത്തും. വിഷമം തോന്നിയാലും ഞാനത് മറക്കും.
മേക്കപ്പിട്ടാല്‍ കളറ് വരുമല്ലോ എന്നാണ് ചിന്തിച്ചത്. മാത്രമല്ല എനിക്ക് കളറ് കുറവാണെന്നും അത്ര ഭംഗിയൊന്നുമില്ലെന്ന് എനിക്ക് തന്നെ ബോധ്യമുണ്ടായിരുന്നു. അതുകൊണ്ട് ഭയങ്കര അവസരങ്ങളോ വേഷമോ ഒന്നും വേണമെന്ന് തോന്നിയില്ല. നമ്മുടെ ലുക്കിന് അനുസരിച്ചുള്ള എന്തേലും കിട്ടിയാല്‍ മതിയെന്നേ ഉണ്ടായിരുന്നുള്ളു. പക്ഷേ അഭിനയിക്കണമെന്ന് മാത്രമായിരുന്നു ആഗ്രഹം. പാസ് ചെയ്ത് പോകുന്ന വേഷമാണെങ്കില്‍ പോലും ഞാന്‍ ഓക്കെയായിരുന്നു.
എന്റെ ഉള്ളില്‍ ഞാനിപ്പോഴും നയന്‍താരയാണ്. നമ്മളെ സപ്പോര്‍ട്ട് ചെയ്യാനോ പാരമ്പര്യമോ ഒന്നും എനിക്കില്ല. പിന്നെ ഇവിടംവരെ എത്തിയത് ഗുരുത്വം കൊണ്ടാവുമെന്നും' മായ പറയുന്നു.
Read more at: https://malayalam.filmibeat.com/features/maya-krishnan-opens-up-about-her-struggles-before-cinema-125985.html
#mayakrishnan #opensup #about #her #struggles #before #cinema