Feb 15, 2025 07:56 AM

(moviemax.in) കഴിഞ്ഞ കുറച്ച് നാളുകളായി ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിച്ച പേരുകളാണ് മിനിസ്ക്രീൻ താരങ്ങളായ ജിഷിന്‍ മോഹനും അമേയ നായരും. ഈ പ്രണയ ദിനത്തില്‍ ഒരു സന്തോഷ വാര്‍ത്ത പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഇരുവരും. തങ്ങൾ എൻഗേജ്ഡ് ആയി എന്നാണ് ഇവർ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.

''എൻഗേജ്ഡ്! അവന്‍ യെസ് പറഞ്ഞു, ഞാനും യെസ് പറഞ്ഞു. ഹാപ്പി വാലന്റൈന്‍സ് ഡേ. ഈ പ്രപഞ്ചത്തിന് നന്ദി'', എന്നാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾക്കൊപ്പം അമേയ കുറിച്ചത്.

ചുവപ്പും വെള്ളയും നിറങ്ങളിലുള്ള വസ്ത്രങ്ങളണിഞ്ഞാണ് ഇരുവരുടെയും വലന്റൈൻസ് ഡൈ സ്പെഷ്യൽ ഫോട്ടോ ഷൂട്ട്. ചിത്രങ്ങൾക്കു താഴെ ഇരുവർക്കും ആശംസകൾ നേർന്നുകൊണ്ടുള്ള കമന്റുകളും നിറയുന്നുണ്ട്.

അമേയയുമായുള്ള ബന്ധത്തെ കുറിച്ച് ഗോസിപ്പുകള്‍ വന്നപ്പോള്‍, സൗഹൃദത്തിനപ്പുറമുള്ള ഒരു ആത്മബന്ധം അമേയയുമായി ഉണ്ട് എന്നാണ് ജിഷിന്‍ പറഞ്ഞിരുന്നത്. വിവാഹ മോചനത്തിനു ശേഷം താൻ കടുത്ത വിഷാദത്തിലേക്കു പോയി ലഹരിയുടെ പിടിയിലായി എന്നും സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നത് അമേയ കാരണമാണ് എന്നും ജിഷിന്‍ പറഞ്ഞിരുന്നു.

മൂന്നു വര്‍ഷത്തോളമായി ജിഷിന്‍ വിവാഹമോചിതനാണ്. സിനിമാ-സീരിയല്‍ താരം വരദയെയായിരുന്നു ജിഷിന്‍ വിവാഹം ചെയ്തിരുന്നത്. ഇരുവരുടേതും പ്രണയവിവാഹമായിരുന്നു. ജിഷിനും വരദക്കും ഒരു മകനുമുണ്ട്.



#ameyanair #is #now #engaged #with #jishinmohan

Next TV

Top Stories










News Roundup