ടെലിവിഷൻ ചര്‍ച്ചകളിലൂടെയും പ്രഭാഷണങ്ങളിലൂടെയും പ്രശസ്തനായ രാഹുൽ ഈശ്വറിന്റെ ഭാര്യ ദീപ അവതാരകയും നര്‍ത്തകിയുമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ദീപ കുഞ്ഞുങ്ങളുടെ വരവോടെയാണ് ടെലിവിഷനിൽ നിന്നും ബ്രേക്കെടുത്തത്. യുട്യൂബ് ചാനലുമായും ദീപ സജീവമാണ്. രാഹുലിനെ പോലെ തന്നെ സാമൂഹിക വിഷയങ്ങളിൽ ഇടപെട്ട് തന്റെ അഭിപ്രായങ്ങൾ പങ്കുവെക്കുന്നൊരാൾ കൂടിയാണ് ദീപയും. രാഹുൽ ഇടപെടുന്ന വിഷയങ്ങൾ മൂലം ദീപയ്ക്കും സൈബർ ആക്രമണങ്ങളും വിമർശനങ്ങളും നേരിടാറുണ്ട്.
ഹണി റോസ് വിഷയത്തിൽ രാഹുൽ സ്വീകരിച്ച നിലപാട് ചർച്ചയായപ്പോൾ ആളുകൾ ദീപയേയും വിമർശിച്ചിരുന്നു. രാഹുൽ എന്തൊക്കയോ ശരികൾ ചെയ്യുന്നുണ്ടെന്ന് തനിക്ക് തോന്നാറുണ്ടെന്നാണ് ഭർത്താവിന്റെ നിലപാടുകളെ കുറിച്ചുള്ള അഭിപ്രായം ചോദിച്ചപ്പോൾ ദീപ പ്രതികരിച്ച് പറഞ്ഞത്.
ഹണി റോസ് വിഷയത്തിൽ തന്റെ അഭിപ്രായം എന്താണെന്നും ഒറിജിനൽസ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ദീപ വ്യക്തമാക്കി. രാഹുലിനെ നന്നാക്കുക എന്നത് ഒരിക്കലും നടക്കാത്ത കാര്യമാണ്. ഷാരോൺ വധക്കേസിൽ വിധി വന്നപ്പോൾ ജഡ്ജിയുടെ കട്ടൗട്ടിൽ രാഹുൽ പാലഭിഷേകം നടത്താൻ പോയിയെന്ന് വാർത്ത വന്നപ്പോൾ എന്റെ അമ്മ വിളിച്ച് പറഞ്ഞിരുന്നു ഇതുവരെ ചെയ്തതൊക്കെ ഓക്കെ... ഇനി ഇപ്പോൾ എന്തിനാണ് ഓവറാക്കുന്നത്.
ഇതൊക്കെ നിനക്കൊന്ന് പറഞ്ഞ് കൊടുത്തൂടെയെന്ന്. ഞാൻ പറഞ്ഞ് കൊടുത്തതാണെന്നും ബാക്കി രാഹുലിന്റെ ഇഷ്ടമാണെന്നും ഞാൻ അമ്മയ്ക്ക് മറുപടി കൊടുത്തു എന്ന് പറഞ്ഞുകൊണ്ടാണ് ദീപ സംസാരിച്ച് തുടങ്ങിയത്. ഹണി റോസ് വിവാദത്തിലാണ് ആദ്യമായി തന്റെ അമ്മയിയമ്മ തന്നെ സപ്പോർട്ട് ചെയ്തതെന്നും ദീപയുടെ അമ്മ തന്നെ സപ്പോർട്ട് ചെയ്ത് കമന്റിട്ടപ്പോൾ മനസിലായി സാധനം ഹിറ്റായെന്ന് രാഹുലും കൂട്ടിച്ചേർത്തു.
ഹണി റോസ് വിവാദത്തിൽ നെഗറ്റീവ് കമന്റ്സ് കുറച്ച് മാത്രമെ ഞങ്ങൾക്ക് വന്നുള്ളു. പിന്നെ ഒരു കാര്യം ഞാൻ രാഹുലിൽ നിന്നും പഠിച്ചു. ആളുകൾ എന്നാണോ നിങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നത് അവസാനിപ്പിക്കുന്നത്. അപ്പോൾ മുതൽ ഭയപ്പെടണം എന്നതാണത്. നമ്മുടെ ആക്ഷൻസ് ആളുകൾ ഡിസ്കസ് ചെയ്യുന്നുണ്ടെങ്കിൽ നമ്മൾ റെലവന്റാണ് എന്നാണ് അർത്ഥം.
അതുകൊണ്ട് തന്നെ രാഹുൽ എന്തൊക്കയോ ശരികൾ ചെയ്യുന്നുണ്ടെന്ന് എനിക്ക് തോന്നാറുണ്ട്. ശബരിമല വിഷയം വന്നപ്പോൾ ഞാൻ വർക്ക് ചെയ്യുന്ന ഓഫീസിലേക്ക് വരെ പരാതികൾ വന്നിരുന്നു. അന്ന് കുറച്ച് ഞാൻ സഫർ ചെയ്തിരുന്നുവെന്നും ദീപ പറയുന്നു. ഹണി റോസിന്റെ വസ്ത ധാരണത്തെ കുറിച്ച് ദീപ പറഞ്ഞത് ഇങ്ങനെയാണ്... ഹണി റോസിനെ പോലെ വസ്ത്രം ധരിക്കില്ലെന്ന് ഞാൻ എവിടേയും പറഞ്ഞിട്ടില്ല.
ഹണി റോസ് സാഹചര്യത്തിന് അനുയോജ്യമായ വസ്ത്രം ധരിക്കണമെന്ന് പറയുമ്പോൾ അവർ ഉദ്ഘാടനത്തിന് അല്ലേ പോകുന്നത്. സ്വാഭാവികമായും അവർ ഒരു സെലിബ്രിറ്റിയാണ്. അതിനാൽ അവർക്ക് എന്ത് വേഷവും ധരിക്കാം. എന്നാൽ നമ്മളെ കാണുന്നവർ നമ്മുടെ വസ്ത്രധാരണത്തെ കുറിച്ച് നല്ലത് മാത്രമേ പറയാവൂയെന്ന് ശാഠ്യം പിടിക്കാൻ പാടില്ല. രണ്ട് രീതിയിൽ ആളുകളുണ്ട്.
ചിലർ പറയും അവർ ബോൾഡാണെന്ന്. ചിലർ പറയും ഇതെന്ത് വേഷമാണെന്ന്. ഇത് രണ്ടും കേൾക്കാൻ നമ്മൾ തയ്യാറാകണം. എന്നാൽ എന്ത് വേഷവും ധരിക്കാം. ഞാൻ ഏത് വസ്ത്രം ധരിക്കണമെന്നത് നമ്മുടെ വ്യക്തിപരമായ താത്പര്യമാണ്. പക്ഷെ അത്തരത്തിലൊരു വേഷം ധരിച്ചതിന്റെ പേരിൽ എന്തെങ്കിലും പറഞ്ഞാൽ ഞാൻ ആ വ്യക്തിക്കെതിരെ കേസ് കൊടുക്കില്ല.
ഹണി റോസിന്റെ അഭിമുഖങ്ങളൊക്കെ ഞാൻ കാണാറുണ്ട്. അവർ വളരെ നിഷ്കളങ്കയാണ്. രാഹുൽ വിഷയത്തിൽ അവർ ഡിപ്രഷനിലേക്കൊക്കെ പോയെന്ന് പറഞ്ഞപ്പോൾ ഞാനൊന്ന് പേടിച്ചുവെന്നും ദീപ പറയുന്നു.
#rahuleaswar #wife #deepa #openup #about #her #opinion #about #honeyrose #related #controversy