നഗ്നത കാണിക്കുന്ന പേജായിരുന്നു, അമ്മയുടെ ആ വീഡിയോ കണ്ടാല്‍ അവന്‍ സഹിക്കുമോ? ഇത് എന്റെ മത്രം പ്രശ്‌നമല്ലെന്ന് പാര്‍വതി

 നഗ്നത കാണിക്കുന്ന പേജായിരുന്നു, അമ്മയുടെ ആ വീഡിയോ കണ്ടാല്‍ അവന്‍ സഹിക്കുമോ? ഇത് എന്റെ മത്രം പ്രശ്‌നമല്ലെന്ന് പാര്‍വതി
Feb 13, 2025 08:14 PM | By Athira V

തന്റെ ഫോട്ടോഷൂട്ടിന്റെ ബിടിഎസ് ദൃശ്യങ്ങള്‍ തെറ്റായ രീതിയില്‍ ഉപയോഗിച്ച സോഷ്യല്‍ മീഡിയ പേജിനെതിരെ നടി പാര്‍വതി കൃഷ്ണ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. പേജ് പൂട്ടിച്ചു കൊണ്ടായിരുന്നു പാര്‍വതി വാര്‍ത്തകളില്‍ ഇടം നേടിയത്. ഇപ്പോഴിതാ നടന്ന സംഭവത്തെക്കുറിച്ച് സംസാരിക്കുകയാണ് പാര്‍വതി ആര്‍ കൃഷ്ണ. ജാങ്കോ സ്‌പേസിന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതി മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

''ഞാന്‍ ഒരുപാട് ഫോട്ടോഷൂട്ടുകള്‍ ചെയ്യുന്ന ആളാണ്. ഈയ്യടുത്ത് ബിച്ചില്‍ വച്ചൊരു ഫോട്ടോഷൂട്ട് ചെയ്തിരുന്നു. അതിന്റെ റീലും ബിടിഎസും എന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. പക്ഷെ അതില്‍ ക്ലീവേജോ നേവല്‍ സ്ലിപ്പോ ഇല്ലായിരുന്നു. എന്റെ ഫോട്ടോഗ്രാഫര്‍ രേഷ്മ ബിടിഎസ് അവരുടെ യൂട്യുബ് ചാനലില്‍ ഇട്ടിരുന്നു. നിര്‍ഭാഗ്യവശാല്‍ അതിലൊരു നേവല്‍ സ്ലിപ്പ് വന്നിരുന്നു. ബീച്ചാണ്, സാരിയാണ്, സ്വാഭാവികമായും അതിനുള്ള സാധ്യത കൂടുതലാണ്.'' പാര്‍വതി പറയുന്നു.

പൊതുവെ ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ ഞാന്‍ ചെയ്യുക കട്ട് ചെയ്ത് ഇടുക എന്നതാണ്. കാരണം ഞാന്‍ അതില്‍ ഒട്ടും കംഫര്‍ട്ടബിള്‍ അല്ല. രേഷ്മ ഇട്ടത് എക്‌സ്ട്രീം വൈഡ് ഷോട്ടുമായിരുന്നുവെന്നും പാര്‍വതി പറയുന്നു.

എന്നാല്‍ അതില്‍ നിന്നും രോമാഞ്ചാം മീഡിയ എന്ന പേജുകാര്‍ ആ വൈഡ് ഷോട്ടിനെ എക്‌സ്ട്രീം സൂം ചെയ്ത് സ്ലോമോഷന്‍ ആക്കി വൃത്തിക്കെട്ടൊരു പാട്ടും ഇട്ട് വള്‍ഗര്‍ ആയിട്ടുള്ള രീതിയിലാണ് ഇന്‍സ്റ്റഗ്രാമില്‍ അപ്പ് ചെയ്തതെന്നാണ് പാര്‍വതി പറയുന്നത്. അതേസമയം, എന്നെ പേടിച്ചട്ടാണോ എന്നറിയില്ല, എന്നെ അവര്‍ ബ്ലോക്ക് ചെയ്തിരുന്നുവെന്നും പാര്‍വതി പറയുന്നു.

''എന്നാല്‍ നമ്മളെ ഇഷ്ടപ്പെടുന്നവര്‍ എനിക്ക് ഫോര്‍വേഡ് ചെയ്തു തന്നു. എന്തു വന്നിട്ടും എനിക്ക് ആ പേജിലേക്ക് കയറാന്‍ സാധച്ചിരുന്നില്ല. പിന്നെ അറിയാവുന്ന ടീമുകളെയൊക്കെ ബന്ധപ്പെട്ടു. ഒറിജിനല്‍ വീഡിയോയുടെ കോപ്പി റൈറ്റ് വച്ച് ആ വീഡിയോ ഡിലീറ്റ് ചെയ്യിപ്പിച്ചു.

ഇന്‍സ്റ്റഗ്രാമിന്റെ നിയമപ്രകാരം ഒരു തവണ റിപ്പോര്‍ട്ട് അടിച്ചത് വീണ്ടും പോസ്റ്റ് ചെയ്താല്‍ അതിന്റെ റൈറ്റ്‌സിനെ വെല്ലുവിളിക്കുക എന്നതാണ്. അവര്‍ക്ക് പറ്റിയ അബദ്ധം റിപ്പോര്‍ട്ട് ചെയ്ത വീഡിയോ മൂന്ന് തവണ അപ്പ് ചെയ്തുവെന്നതാണ്. അതോടെ ചാനല്‍ ടെര്‍മിനേറ്റ് ആയി. അതായിരുന്നു നമ്മുടെ ആവശ്യം.'' എന്നും പാര്‍വതി പറയുന്നുണ്ട്.


ഇത് എന്റെ മാത്രം പ്രശ്‌നമല്ല. ഞാന്‍ പ്രതികരിച്ചു എന്നു മാത്രം. എല്ലാവരും പ്രതികരിച്ചിരുന്നില്ല. പലരും അവഗണിക്കുകയായിരുന്നു. എന്റെ സുഹൃത്തുക്കളോട് പറഞ്ഞപ്പോള്‍ ഒരു നടി ഇതൊക്കെ നേരിടേണ്ടി വരുമെന്നാണ് പറഞ്ഞത്.

എന്തിന്? ഒരു നടിയും ഇത് നേരിടേണ്ടതല്ലെന്നാണ് പാര്‍വതി തുറന്നടിക്കുന്നത്. പ്രേക്ഷകരിലേക്ക് വള്‍ഗര്‍ ആയ രീതിയില്‍ എത്താന്‍ വേണ്ടി ചെയ്തതല്ല. അതിനെ അത്രയും വള്‍ഗര്‍ ആക്കിയതിനാല്‍ എനിക്ക് അംഗീകരിക്കാനായില്ല. എന്റെ ക്ലീവേജോ നോവലോ കാണിക്കുന്ന രീതിയില്‍ ആരും വീഡിയോ ഇടുന്നത് എനിക്ക് ഇഷ്ടമല്ലെന്നും പാര്‍വതി വ്യക്തമാക്കുന്നു.

അവര്‍ക്ക് അറിയാം അവര്‍ ചെയ്യുന്നത് തെറ്റാണെന്ന്. അല്ലാതെ അവര്‍ക്ക് എന്നെ ബ്ലോക്ക് ചെയ്യേണ്ട കാര്യമില്ല എന്നാണ് താരം ചൂണ്ടിക്കാണിക്കുന്നത്. അവരുടെ പേജിന്റെ ഫോളോവേഴ്‌സ് 145000 ല്‍ അധികമാണ്. അവര്‍ എത്തരക്കാരെന്ന് ആ പേജ് കാണുമ്പോള്‍ നമുക്ക് മനസിലാകും. അത്രയും നഗ്നത കാണിക്കുന്നൊരു പേജായിരുന്നു. അതുപോലൊരു പേജില്‍ എന്റെ വീഡിയോ വരുന്നതിനോട് എനിക്ക് താല്‍പര്യമില്ലെന്നും താരം ആവര്‍ത്തിക്കുന്നു.

ഈ സംഭവത്തിന് ശേഷം പലരും എനിക്ക് മെസേജ് അയച്ചു. ഞങ്ങളുടെ ഫോട്ടോയും വരാറുണ്ട്. സൈബറില്‍ പരാതി നല്‍കിയിട്ടും ഒന്നും ചെയ്യാന്‍ പറ്റിയില്ലെന്ന് പറഞ്ഞു. സാധാരണക്കാരിയായ ഒരാളായ എനിക്ക് ഇത് ചെയ്യാന്‍ സാധിക്കുമെങ്കില്‍ നമ്മളുടെ സൈബര്‍ സെല്ലിന് പല സഹായവും ചെയ്യാനാകും. ഇത്രയും പവറുള്ള സൈബര്‍ സെല്ലിന് എന്തുകൊണ്ട് അത് സാധിക്കുന്നില്ല? എന്നും പാര്‍വതി ചോദിക്കുന്നുണ്ട്.

എന്ത് ചെയ്താലും ആരാണെന്ന് അറിയില്ല എന്ന ധാരണ ചിലര്‍ക്കുണ്ട്. പക്ഷെ ഈ രോമാഞ്ചം മീഡിയയുടെ ആളുടെ മുഴുവന്‍ വിവരം കിട്ടിയിരുന്നു. ഇപ്പോള്‍ ഇതൊക്കെ പറയുന്നുണ്ടെങ്കിലും ആ വീഡിയോ ആദ്യം കണ്ടപ്പോള്‍ ഞാന്‍ കരഞ്ഞുപോയി. സുഹൃത്തുക്കള്‍ അവഗണിക്കാന്‍ പറഞ്ഞില്ല. പക്ഷെ എനിക്കിത് കാര്യമാണ്. വീട്ടില്‍ ഭര്‍ത്താവും മകനുമുണ്ട്. എന്റെ മകന്‍ വളര്‍ന്ന് ഒരു പ്രായമെത്തുമ്പോള്‍ അവന്റെ അമ്മയുടെ ഇത്തരമൊരു വീഡിയോ കണ്ടാല്‍ അവന്‍ സഹിക്കുമോ? ഒരു മകനും സഹിക്കില്ല എന്നും പാര്‍വതി പറയുന്നുണ്ട്.

#parvathykrishna #explains #what #made #her #took #matters #into #her #hands #page #used #her #video

Next TV

Related Stories
'വി.ജാനകി എന്ന് മാറ്റണം, രണ്ട് മാറ്റങ്ങൾ വരുത്തിയാൽ ജെ എസ് കെ സിനിമക്ക് പ്ര​ദർശനാനുമതി നൽകാം'; സെൻസർ ബോർഡ് ഹൈക്കോടതിയിൽ

Jul 9, 2025 02:11 PM

'വി.ജാനകി എന്ന് മാറ്റണം, രണ്ട് മാറ്റങ്ങൾ വരുത്തിയാൽ ജെ എസ് കെ സിനിമക്ക് പ്ര​ദർശനാനുമതി നൽകാം'; സെൻസർ ബോർഡ് ഹൈക്കോടതിയിൽ

രണ്ട് മാറ്റങ്ങൾ വരുത്തിയാൽ ജെഎസ് കെ സിനിമക്ക് പ്രദർശനാനുമതി നൽകാമെന്ന് സെൻസർ ബോർഡ്...

Read More >>
'ദൃഷ്ടി ദോഷം മാറ്റുന്നവരാണ് ഇവർ, നമ്മൾ എന്ത് കൊടുക്കുന്നുവോ അത് തിരിച്ച് തരും' -അനു ജോസഫ്

Jul 9, 2025 10:01 AM

'ദൃഷ്ടി ദോഷം മാറ്റുന്നവരാണ് ഇവർ, നമ്മൾ എന്ത് കൊടുക്കുന്നുവോ അത് തിരിച്ച് തരും' -അനു ജോസഫ്

പൂച്ചകളെ വളർത്തി തുടങ്ങിയശേഷമുള്ള മാറ്റങ്ങളെക്കുറിച്ച് അനു...

Read More >>
ശങ്കർ രാമകൃഷ്ണന്റെ സഹോദരൻ അന്തരിച്ചു

Jul 9, 2025 06:55 AM

ശങ്കർ രാമകൃഷ്ണന്റെ സഹോദരൻ അന്തരിച്ചു

ശങ്കർ രാമകൃഷ്ണന്റെ സഹോദരൻ നാരായണൻ രാമകൃഷ്ണൻ...

Read More >>
'മഞ്ഞുമ്മൽ ബോയ്സ്' സാമ്പത്തിക തട്ടിപ്പ് കേസ്; നടൻ സൗബിൻ ഷാഹിർ അറസ്റ്റിൽ

Jul 8, 2025 04:09 PM

'മഞ്ഞുമ്മൽ ബോയ്സ്' സാമ്പത്തിക തട്ടിപ്പ് കേസ്; നടൻ സൗബിൻ ഷാഹിർ അറസ്റ്റിൽ

'മഞ്ഞുമ്മൽ ബോയ്സ്' സാമ്പത്തിക തട്ടിപ്പ് കേസ്; നടൻ സൗബിൻ ഷാഹിർ...

Read More >>
'ആ സിനിമ എന്നെ നായകനാക്കി പ്ലാൻ ചെയ്തിരുന്നു, മണിയന്‍പിള്ള രാജു പറയുമ്പോഴാണ് അറിയുന്നത്'- മനോജ് കെ. ജയൻ

Jul 8, 2025 07:47 AM

'ആ സിനിമ എന്നെ നായകനാക്കി പ്ലാൻ ചെയ്തിരുന്നു, മണിയന്‍പിള്ള രാജു പറയുമ്പോഴാണ് അറിയുന്നത്'- മനോജ് കെ. ജയൻ

ആറാംതമ്പുരാന്‍' തന്നെ നായകനാക്കി പദ്ധതിയിട്ടിരുന്ന ചിത്രമാണെന്ന് നടന്‍ മനോജ് കെ....

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall