സാമന്തയ്ക്ക് വേണ്ടി അയാൾ ഭാര്യയെ ഉപേക്ഷിച്ചു? പങ്കാളിയെ കുറിച്ചും റിലേഷനെ കുറിച്ചുമുള്ള നടിയുടെ പോസ്റ്റ് വൈറൽ

സാമന്തയ്ക്ക് വേണ്ടി അയാൾ ഭാര്യയെ ഉപേക്ഷിച്ചു? പങ്കാളിയെ കുറിച്ചും റിലേഷനെ കുറിച്ചുമുള്ള നടിയുടെ പോസ്റ്റ് വൈറൽ
Feb 13, 2025 05:00 PM | By Athira V

വിവാഹമോചിതയായത് മുതലാണ് നടി സാമന്ത രുത്പ്രഭു വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. നടിയുടെ വ്യക്തി ജീവിതം സംബന്ധിച്ചുള്ള കഥകള്‍ പല തലക്കെട്ടുകളിലും നിറഞ്ഞു. മുന്‍ഭര്‍ത്താവും നടനുമായ നാഗ ചൈതന്യയുടെ ചില തുറന്ന് പറച്ചിലുകളാണ് ഇപ്പോള്‍ പുതിയ പ്രചരണങ്ങള്‍ക്ക് കാരണമായിരിക്കുന്നത്.

ഡിവോഴ്‌സിന് ശേഷം താനും സാമന്തയുമൊക്കെ അതിനെ മറികടന്ന് മുന്നോട്ട് പോയി എന്നാണ് ചായ് വെളിപ്പെടുത്തിയത്. നടന്റെ കാര്യത്തില്‍ രണ്ടാമതും വിവാഹം കഴിഞ്ഞതിനാല്‍ അത് സത്യമാണ്. അതേ സമയം സാമന്തയുടെ കാര്യത്തില്‍ അത് ശരിയല്ലെന്നാണ് ആരാധകരുടെ അഭിപ്രായം.

നടി ഇപ്പോഴും ആ ട്രോമയിലൂടെയാണ് കടന്ന് പോകുന്നതെന്ന അഭിപ്രായങ്ങള്‍ക്കിടയില്‍ സാമന്ത ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച സ്‌റ്റോറി ശ്രദ്ധേയമാവുകയാണ്. പാര്‍ട്‌നറുമായിട്ടുള്ള ബന്ധത്തെ സൂചിപ്പിച്ച് കൊണ്ട് പ്രഭു ജയ് ഷെട്ടിയുടെ ഒരു റീല്‍സ് വീഡിയോ ആണ് സാമന്ത പോസ്റ്റ് ചെയ്തത്.

'ഒരാള്‍ക്ക് എത്ര അവിശ്വസനീയമായ പങ്കാളിയുണ്ടെങ്കിലും, മറ്റേ വ്യക്തി മാനസികമായും ശാരീരികമായും ശരിയല്ലെങ്കില്‍, അവര്‍ക്ക് ഈ വ്യക്തിയെ നഷ്ടപ്പെടും. അവരുടെ പങ്കാളി ആഗ്രഹിക്കുന്ന രീതിയില്‍ അവിടെ ഉണ്ടായില്ലെങ്കില്‍ അവര്‍ പരാജയപ്പെടും, അങ്ങനെയാണ് ബന്ധം തകരുന്നതെന്നാണ്' ജെയ് ഷെട്ടി വീഡിയോയില്‍ പറയുന്നത്.' നടി ഇത് ഷെയര്‍ ചെയ്തതിലൂടെ തന്റെ റിലേഷനെ കുറിച്ച് പറയാന്‍ ഉദ്ദേശിച്ചതാണെന്ന് വ്യക്തമാണെന്നാണ് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്.

കഴിഞ്ഞ കുറേ കാലങ്ങളായി ശാരീരികമായിട്ടുള്ള ബുദ്ധിമുട്ടുകളും മറ്റും നേരിടുന്നതിനെ കുറിച്ച് സാമന്ത പരസ്യമായി പറയാറുണ്ടായിരുന്നു. പേശികളെ ബാധിക്കുന്ന അപൂര്‍വ രോഗമായ മയോസിറ്റിസിനോട് പോരാടുകയാണ് സാമന്ത.

അങ്ങനെ നടിയ്ക്കുണ്ടായ അസുഖം കാരണമാണോ നാഗ ചൈതന്യയുമായി ബന്ധത്തില്‍ വിള്ളലുണ്ടായതെന്ന് ചോദിക്കുകയാണ് ആരാധകര്‍. എന്തായാലും നാഗ ചൈതന്യയെ മറികടന്ന് സാമന്തയും മറ്റൊരു ജീവിതത്തിലേക്ക് എത്തിയെന്നും പ്രചരണമുണ്ട്.

ഇതിനിടയില്‍ ഹണി ബണ്ണി എന്ന സിനിമയുടെ സംവിധായകന്‍ രാജ് നിഡിമോരുവുമായി സാമന്ത ഡേറ്റിംഗിലാണെന്നും ചില കഥകള്‍ പ്രചരിച്ചിരുന്നു. ഇതിനകം വിവാഹിതനായ രാജുമായുള്ള ബന്ധത്തില്‍ പ്രവേശിച്ചതോടെ നടി സന്തോഷത്തിലാണെന്നും അദ്ദേഹത്തില്‍ നടി ആശ്വാസം കണ്ടെത്തിയതായിട്ടുമാണ് റിപ്പോര്‍ട്ട്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോസുമൊക്കെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്തു.

പിക്ക്‌ബോള്‍ മത്സരത്തില്‍ രാജുമൊത്തുള്ള സാമന്തയുടെ കുറച്ച് ഫോട്ടോകള്‍ പുറത്ത് വന്നതോടെയാണ് അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. പിന്നാലെ സാമന്തയ്ക്ക് വേണ്ടി ഭാര്യയെ ഉപേക്ഷിക്കാന്‍ പോലും രാജ് ചിന്തിച്ചുവെന്ന് തരത്തിലും റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചു. എന്നാല്‍ ഈ ബന്ധത്തെ കുച്ച് കൂടുതല്‍ വ്യക്തതയൊന്നും ഇനിയും വന്നിട്ടില്ല.

2017 ലാണ് സാമന്തയും നാഗ ചൈതന്യയും വിവാഹിതരാവുന്നത്. നാല് വര്‍ഷത്തിന് ശേഷം 2021 ല്‍ താരങ്ങള്‍ വേര്‍പിരിഞ്ഞു. 2024 ഡിസംബറിലാണ് നാഗ ചൈതന്യ നടി ശോഭിത ധൂലിപാലയുമായി വിവാഹിതനാവുന്നത്. ഇപ്പോള്‍ പുതിയ ഭാര്യയുടെ കൂടെ സന്തുഷ്ടനായി ജീവിക്കുകയാണ് നടന്‍.

#samantharuthprabhu #shared #her #thought #incredible #partner #relationship

Next TV

Related Stories
 'നരിവേട്ട' ഇനി തമിഴിൽ എത്തും, 'ചിത്രത്തിന്റെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്

May 8, 2025 10:03 AM

'നരിവേട്ട' ഇനി തമിഴിൽ എത്തും, 'ചിത്രത്തിന്റെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്

നരിവേട്ട' യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്...

Read More >>
Top Stories