(moviemax.in) തമിഴ് സിനിമയിലെ സൂപ്പര്‍താരം എന്നതിലുപരി ഇനി രാഷ്ട്രീയക്കാരനായി തിളങ്ങാനൊരുങ്ങുകയാണ് വിജയ്. ഇത് വിജയ് ആരാധകര്‍ക്ക് ഏറെ നിരാശ നല്‍കുന്ന വാര്‍ത്ത കൂടിയാണ്.
വര്‍ഷത്തില്‍ ഒരു സിനിമ മാത്രം ചെയ്തിരുന്ന വിജയ് ഇന്ന് തമിഴ്‌നാട്ടിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടനാണ്. ഇളയദളപതിയായിട്ടുള്ള വിജയുടെ വളര്‍ച്ച അത്ര എളുപ്പമല്ലായിരുന്നു.
തുടക്കത്തില്‍ സിനിമയില്‍ അഭിനയിക്കുമ്പോള്‍ സംവിധായകന്റെ കൈയ്യില്‍ നിന്നും വിജയ്ക്ക് അടി പോലും കിട്ടിയിരുന്നുവെന്ന് പറയുകയാണ് നടന്‍ പൊന്നമ്പലം.
വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടന്‍ പൊന്നമ്പലം വിജയുടെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 'വിജയ് സിനിമയില്‍ അഭിനയിക്കാനായി വന്നപ്പോള്‍ സിനിമയ്ക്ക് യോഗ്യനല്ലെന്ന് പലരും പറഞ്ഞിരുന്നു.
മാത്രമല്ല വിജയ്ക്കും സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമില്ലായിരുന്നു. എന്നാല്‍ വിജയ്യെ നല്ല നടനാക്കാന്‍ അദ്ദേഹത്തിന്റെ പിതാവും സംവിധായകനുമായ എസ്എ ചന്ദ്രശേഖര്‍ ഒരുപാട് കഷ്ടപ്പെട്ടു.
സിനിമയുടെ സെറ്റില്‍ വെച്ച് അദ്ദേഹം വിജയുടെ തലയ്ക്കടിച്ചു. അഭിനയം ശരിയാകതെ വന്നതോടെ എന്റെ പണമെല്ലാം പോകുമെന്നായിരുന്നു അദ്ദേഹം തലയില്‍ തട്ടിയിട്ട് പറയാറുണ്ടായിരുന്നത്. ചിലപ്പോഴൊക്കെ സെറ്റില്‍ വെച്ച് വിജയ്ക്ക് തല്ല് കിട്ടുമായിരുന്നു. എനിക്കത് കാണുമ്പോള്‍ ദയനീയമായി തോന്നുമായിരുന്നു.
എന്നാല്‍ വിജയ് യഥാര്‍ത്ഥത്തില്‍ ഒരു ജേതാവാണ്. ഒരു നടന്‍ എത്ര മികച്ച നടനാണെങ്കിലും, ഒരു നല്ല സംവിധായകനും അഭിനയിക്കാനുള്ള നല്ല സീനുകളും ലഭിച്ചാല്‍ അഭിനയ പ്രതിഭ പുറത്തെടുക്കാന്‍ കഴിയും. അങ്ങനെ നോക്കുകയാണെങ്കില്‍, വിജയ് വളരെ കഴിവുകളുള്ള മനുഷ്യനാണെന്നും'' നടന്‍ പറഞ്ഞു.
പൊന്നമ്പലത്തിന്റെ ഈ വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലാവുകയാണ്. മാത്രമല്ല ഇത് കണ്ടതോടെ വിജയ്ക്ക് സെറ്റില്‍ വെച്ച് അടി കിട്ടിയെന്ന് പറയുന്നത് ഞെട്ടിക്കുന്നതാണെന്ന് പറഞ്ഞ് കമന്റുമായിട്ടാണ് ആരാധകര്‍ എത്തുന്നത്.
പിന്നെ വിജയുടെ അച്ഛന്‍ സംവിധായകനായത് കൊണ്ടാണ് അത്രയും സഹിച്ചത്. മറ്റാരെങ്കിലും ആയിരുന്നെങ്കില്‍ ഉടനെ നായകനെ മാറ്റുമായിരുന്നുവെന്നും ചിലര്‍ പരിഹാസ രൂപേണ പറഞ്ഞു.
വിജയ്യെ സിനിമയില്‍ അഭിനേതാവായി അവതരിപ്പിച്ചതിന് ശേഷം പല സിനിമകളും പരാജയപ്പെട്ടിരുന്നു. എങ്കിലും മകന് ഒരു ഹിറ്റ് സിനിമ നേടി കൊടുക്കണമെന്ന തീരുമാനം അദ്ദേഹം ഉപേക്ഷിച്ചില്ല.
വിജയകാന്തിനൊപ്പം വിജയ് അഭിനയിച്ചാല്‍ ജനമനസില്‍ കയറാമെന്ന് ചന്ദ്രശേഖരന്തോന്നി. അങ്ങനെ വിജയകാന്തിന്റെ അനുജന്റെ വേഷത്തില്‍ സെന്തുരപാണ്ടി എന്ന സിനിമയില്‍ വിജയ് അഭിനയിക്കുകയും ആ ചിത്രം വലിയ ഹിറ്റായി മാറുകയും ചെയ്തു.
ഇത് നടനെന്ന രീതിയില്‍ വിജയ്ക്ക് വലിയ അനുഗ്രഹമായി. പിന്നീട് നായകനായി അഭിനയിച്ചു, റൊമാന്റിക് സിനിമകളുടെ ഭാഗമായതോടെ ചോക്ലേറ്റ് ഹീറോ ഇമേജായി.
ദളപതി, ഇളയദളപതി എന്നിങ്ങനെ പല ലേബലുകളും കിട്ടി. അറുപത്തിയൊന്‍പതാമത്തെ സിനിമയോട് കൂടി ഈ കരിയറും അവസാനിപ്പിക്കുകയാണ് താരം.
#Got #slap #director #Vijay #struggles #not #good #enough #actor #Ponnambalam