മലയാളത്തിലെ യുവനടന്മാരിൽ ശ്രദ്ധേയനാണ് സഞ്ജു ശിവറാം. 1000 ബേബീസ് എന്ന വെബ് സീരിസിൽ അഭിനയിച്ചശേഷം സഞ്ജുവിലെ അഭിനേതാവിന് മലയാളികൾക്കിടയിൽ കൂടുതൽ സ്വീകാര്യത ലഭിച്ച് തുടങ്ങിയിട്ടുണ്ട്.
ഭാര്യ അത്ര പോരാ, 1983, ബിവെയർ ഓഫ് ഡോഗ്സ്, മൺസൂൺ മാംഗോസ്, ഹലോ നമസ്തെ, അച്ചായൻസ്, മാസ്റ്റർപീസ്, വില്ലൻ, ഒരു കുട്ടനാടൻ വ്ലോഗ് തുടങ്ങിയ സിനിമകളാണ് മലയാളത്തിലെ യുവനടന്മാരുടെ നിരയിലേക്ക് സഞ്ജുവിനെ കൊണ്ടുവന്നത്. നാൽപ്പതുകാരനായ സഞ്ജുവിന്റേത് പ്രണയ വിവാഹമായിരുന്നു.
കോളേജ് കാലം മുതൽ പരിചയമുള്ള അശ്വതിയേയാണ് സഞ്ജു വിവാഹം ചെയ്തത്. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു.
ഇപ്പോഴിതാ സിനിമാക്കഥയെ വെല്ലുന്ന തന്റെ പ്രണയകഥ വെളിപ്പെടുത്തിയിരിക്കുകയാണ് സഞ്ജു ശിവറാം.
അശ്വതിയും കലാകാരിയാണ്. സംഗീതത്തിൽ അഭിരുചിയുള്ളതിനാൽ തനിക്ക് കലയോടുള്ള ഇഷ്ടം മനസിലാക്കാൻ അശ്വതിക്ക് കഴിയുമെന്നതാണ് സഞ്ജുവിന് അശ്വതിയോട് പ്രണയം തോന്നാനുള്ള കാരണങ്ങളിലൊന്ന്.
സഞ്ജുവിന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... അശ്വതിയെ കൽക്കട്ടയിൽ വെച്ചാണ് പരിചയപ്പെടുന്നത്. അശ്വതി മലപ്പുറം തിരൂർ സ്വദേശിനിയാണ്. അശ്വതി പഠിച്ചതെല്ലാം കൽക്കട്ടയിലാണ്. അങ്ങനെയാണ് മലയാളി അസോസിയേഷൻ പരിപാടിയിലൊക്കെ വെച്ച് കാണുന്നതും സൗഹൃദത്തിലാകുന്നതും.
എനിക്ക് ചെറിയ ഇഷ്ടം അശ്വതിയോടുണ്ടായിരുന്നു. അത് ഞാൻ പറയും മുമ്പ് എന്റെ ഒരു കൂട്ടുകാരൻ അവന്റെ ഇഷ്ടം അശ്വതിയോട് പറഞ്ഞു. അവൻ പറഞ്ഞെങ്കിലും പക്ഷെ അത് വർക്കൗട്ടായില്ല.
അതിന്റെ പേരിൽ ഉടനെ ഞാൻ പോയി പ്രപ്പോസ് ചെയ്യുന്നത് ശരിയല്ലാത്തതുകൊണ്ട് ഞാനും അത് ആ വഴിക്ക് വിട്ടു.
പിന്നീട് അഞ്ച് വർഷത്തിനുശേഷമാണ് ഞാൻ ഇഷ്ടം അശ്വതിയോട് പറഞ്ഞത്. വൈകാതെ കാര്യങ്ങൾ കല്യാണത്തിലേക്കും എത്തി. ആദ്യം പറയാൻ തീരുമാനിച്ചപ്പോൾ ഞാൻ ഡിഗ്രിക്ക് പഠിക്കുകയായിരുന്നു.
അന്ന് അതുകൊണ്ട് പറയാനുള്ള ധൈര്യവും ഉണ്ടായിരുന്നില്ല. റിജക്ഷൻ ഏറ്റുവാങ്ങി ധൈര്യം നഷ്ടപ്പെട്ടതുകൊണ്ട് ഒരു പേടിയായിരുന്നു. വർക്കൗട്ടായില്ലെങ്കിലോയെന്ന്. നീ നല്ല പയ്യനാണ് പക്ഷെ എനിക്ക് വേണ്ട എന്ന രീതിയിലാണ് റിജക്ഷൻ കിട്ടികൊണ്ടിരുന്നത്.
പക്ഷെ അത് എന്തിനാണ് അങ്ങനെ പറയുന്നതെന്ന് എനിക്ക് ഇപ്പോഴും മനസിലായിട്ടില്ല. ഒരാളെ പ്രപ്പോസ് ചെയ്തപ്പോൾ അടുത്ത ആഴ്ച അയാളുടെ കല്യാണ നിശ്ചയമാണെന്നാണ് പറഞ്ഞത്.
ജീവിതത്തിൽ അന്ന് തിരിച്ചടികൾ മാത്രമെ ഉണ്ടായിരുന്നുള്ളു. അതുകൊണ്ട് തന്നെ അശ്വതി പ്രണയം സ്വീകരിച്ചപ്പോൾ ഇവൾക്ക് ഇത് എന്തുപറ്റിയെന്നാണ് എനിക്ക് ആദ്യം തോന്നിയതെന്നും സഞ്ജു പറയുന്നു.
പത്മിനി അടക്കമുള്ള സിനിമകളിൽ അശ്വതി പിന്നണി പാടി കഴിഞ്ഞു. ചെറുപ്പം മുതൽ അശ്വതി പാട്ട് പഠിക്കുന്നുണ്ട്. ഇരുപത് വർഷത്തോളമായി ഹിന്ദുസ്ഥാനി സംഗീതം പഠിക്കുന്നുണ്ട്.
പത്മിനി, ജെഎസ്കെ തുടങ്ങിയ സിനിമകളിൽ അശ്വതി പിന്നണി പാടിയിട്ടുണ്ട്. അശ്വതി പാട്ടുകാരിയായശേഷം അതുവഴി എനിക്ക് സിനിമയിൽ കേറാം എന്നാണ് കരുതിയിരുന്നത്. കുട്ടികളായശേഷം അശ്വതി എല്ലാത്തിൽ നിന്നും ഒന്ന് പിറകോട്ട് നിന്നു. സ്ത്രീകൾ പൊതുവെ കരിയറൊക്കെ സാക്രിഫൈസ് ചെയ്യുന്ന കൂട്ടത്തിലുള്ളവരാണ്.
പക്ഷെ ഞാൻ അങ്ങനെയല്ല. ഒന്നിന് വേണ്ടിയും നമ്മുടെ ആഗ്രഹങ്ങൾ സാക്രിഫൈസ് ചെയ്യരുത്. അങ്ങനെ ചെയ്താൽ നമ്മൾ നമ്മൾ അല്ലാതെ ജീവിക്കേണ്ടി വരും. അതുകൊണ്ട് തന്നെ അങ്ങനെ ചെയ്യരുതെന്ന് ഭാര്യയോട് ഞാൻ പറയാറുണ്ട്.
മകന് വേണ്ടി എന്നൊക്കെ പറഞ്ഞ് ആഗ്രഹങ്ങൾ മാറ്റിവെച്ചിട്ട് പിന്നീട് അവനോട് തന്നെ നിനക്ക് വേണ്ടി ഞാൻ എന്റെ ലൈഫ് കളഞ്ഞുവെന്ന് പറയാൻ ഇടവരരുതെന്ന്.
നന്നായി പാടുന്ന ഭാര്യയുണ്ടെങ്കിൽ എന്നും പാട്ട് കേൾക്കാമെന്നത് മിത്താണ്. അതിലും നല്ലത് സ്പോട്ടിഫൈയിലോ മറ്റോ പാട്ട് കേൾക്കുന്നതാണ്. അതിന് നിസാര പൈസയേയുള്ളു. കല്യാണം കഴിക്കുന്ന അത്രത്തോളം ചിലവില്ല. അല്ലാതെ ഇവര് പാടി തരികയില്ലെന്നും സഞ്ജു പറയുന്നു.
#actor #sanjusivram #about #love #story #family