വിഷമം വന്നത് അത് കണ്ടിട്ടാണ്, എന്തോ, ഏതോ.. പക്ഷെ എനിക്ക്..., ആ കാലത്ത് അച്ഛന്റെ അതായിരുന്ന നടിയെ ഞാന്‍...; സീമ

വിഷമം വന്നത് അത് കണ്ടിട്ടാണ്, എന്തോ, ഏതോ.. പക്ഷെ എനിക്ക്..., ആ കാലത്ത് അച്ഛന്റെ അതായിരുന്ന നടിയെ ഞാന്‍...; സീമ
Feb 11, 2025 01:43 PM | By Athira V

സിനിമാ, സീരിയല്‍ നടി എന്നതിലുപരി സാമൂഹ്യ പ്രവര്‍ത്തകയായിട്ടാണ് നടി സീമ ജി നായര്‍ വാര്‍ത്തകളില്‍ നിറയാറുള്ളത്. ചലച്ചിത്ര രംഗത്തുള്ള ആളുകള്‍ക്കും സാധാരണക്കാര്‍ക്കുമൊക്കെ രോഗാവസ്ഥകളില്‍ സഹായിക്കാറുള്ള സീമയ്ക്ക് വലിയ ജനപിന്തുണയാണ് ലഭിക്കാറുള്ളത്. മറുവശത്ത് നടിയെ ചിലര്‍ വിമര്‍ശിക്കാറുമുണ്ട്.

അത്തരത്തില്‍ തനിക്കെതിരെ ഉണ്ടായ കുറ്റപ്പെടുത്തലിന് മറുപടിയുമായി കഴിഞ്ഞ ദിവസം സീമ രംഗത്ത് വന്നിരുന്നു. അടുത്തിടെ അന്തരിച്ച നടി മീന ഗണേശ് സീമയുടെ അച്ഛന്റെ പെങ്ങളാണെന്നും അവസാന കാലത്ത് അവരെ തിരിഞ്ഞ് നോക്കിയില്ലെന്നുമായിരുന്നു സീമയുടെ വീഡിയോയുടെ താഴെ വന്ന കമന്റ്.

ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ മറുപടിയുമായി നടി തന്നെ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ തനിക്കുണ്ടായ വേദനയെ കുറിച്ചും കമന്റിട്ടവര്‍ പറഞ്ഞ മറുപടിയെ കുറിച്ചും സീമ സംസാരിച്ചിരിക്കുകയാണ്.

'നല്ലൊരു ദിനം നേരുന്നു. ഇന്നലെ ഞാന്‍ ഒരു പോസ്റ്റിട്ടിരുന്നു. കുറെ പേരെങ്കിലും അത് കണ്ടിട്ടുണ്ടവും. മീന ഗണേഷ് അമ്മയുമായി ബന്ധപ്പെട്ട പോസ്റ്റ്. ഇന്നലെ ഉച്ചയോടെ ദുബായില്‍ നിന്നും അതിട്ട ശില്‍പയുടെ ഫോണ്‍ വന്നു.

പരിചയം ഇല്ലാത്തത് കൊണ്ടും, വര്‍ക്കില്‍ ആയതു കൊണ്ടും എടുക്കാന്‍ പറ്റിയില്ല. തുടരെ തുടരെയുള്ള ഫോണ്‍ വന്നപ്പോള്‍ അത് എടുത്തു. അവര്‍ ദുബായില്‍ നല്ല രീതിയില്‍ ജീവിക്കുന്നവര്‍ ആണെന്നും ഭര്‍ത്താവ് അവിടെ വലിയ കമ്പനിയില്‍ ഉദ്യോഗസ്ഥന്‍ ആണെന്നും അവര്‍ അങ്ങനെ ചെയ്യില്ലെന്നും അവരുടെ ചേച്ചിയുടെ മകള്‍ വീട്ടില്‍ ചെന്നപ്പോള്‍ അവരുടെ ഫോണ്‍ എടുത്തു മെസേജ് ഇട്ടതാണെന്നും പറഞ്ഞു.

എന്തോ, ഏതോ.. പക്ഷെ എനിക്ക് ആ മെസേജിട്ട ആളെ നേരിട്ട് കാണണം എന്ന് പറഞ്ഞു. രാത്രീ 9 മണിയോടെ ബോട്ടിം കോളില്‍ ഞാന്‍ അവരെ കണ്ടു. ഞാന്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് അവര്‍ എനിക്ക് വ്യക്തമായ ഉത്തരം തന്നില്ല. എവിടെയോ ഒരു ഇന്റര്‍വ്യൂവില്‍ കേട്ടതാണ്, അങ്ങനെ കമന്റ് ഇട്ടതാണെന്ന് പറഞ്ഞു.

എന്തായാലും അങ്ങനെ ഒരു ഇന്റര്‍വ്യൂ ആരും കൊടുത്തിട്ടില്ല, ബോട്ടിമില്‍ വന്ന സ്‌ക്രീന്‍ഷോട്ട് ഫോട്ടോ എടുത്തിട്ടുണ്ട്. അതിവിടെ ഞാന്‍ ഇടുന്നില്ല. പക്ഷെ ഒരു കാര്യം ഞാന്‍ പറയട്ടെ, എന്തിനു വേണ്ടി ആണേലും ആര്‍ക്ക് വേണ്ടി ആണേലും മറ്റുള്ളവരെ വേദനിപ്പിക്കുന്ന രീതിയില്‍ അറിയാത്ത കാര്യങ്ങള്‍ പറയരുത്. അവര്‍ ഇത്രയും സംസാരിച്ച സ്ഥിതിക്ക് ഇന്ന് ആ പോസ്റ്റ് ഡിലീറ്റ് ചെയ്യും. അവരുടെ പാപ്പന്റെയും മേമയുടെയും ഫോട്ടോ സ്‌ക്രീന്‍ ഷോട്ട് വെച്ച് ഞാന്‍ ആ പോസ്റ്റിട്ടത് കൊണ്ട് അവര്‍ക്ക് വിഷമം ആയി പോയെന്ന്.

കാര്യമല്ലാത്ത കാര്യങ്ങള്‍ എഴുതുമ്പോള്‍ മറ്റുള്ളവരുടെ മനസിനെ കുറിച്ച് അവര്‍ ചിന്തിച്ചില്ല. എല്ലാവരും പോട്ടെ, പോട്ടെ എന്ന് പറഞ്ഞപ്പോള്‍ ഞാനിതിനെ പിന്നാലെ പോകാന്‍ കാരണം, മീനാമ്മ എന്റെ അച്ഛന്റെ പെങ്ങള്‍ ആണെന്നും ആപത്ത് കാലത്തു ഞാന്‍ അവരെ തിരിഞ്ഞ് നോക്കിയില്ലന്നും പറഞ്ഞ ആ ഒരു ഒറ്റവാക്കില്‍ ആണ്. ചിലര്‍ക്ക് ഇത് നിസ്സാരമായി തോന്നാം. പക്ഷെ എനിക്കത് അത്ര നിസ്സാരം അല്ല...'' എന്നും പറഞ്ഞാണ് സീമ കുറിപ്പ് അവസാനിപ്പിക്കുന്നത്.

രണ്ട് ദിവസം മുന്‍പാണ് സീമയുടെ പോസ്റ്റിന് താഴെ ഈ സംഭവത്തിന് ആസ്പദമായ ഒരു കമന്റ് വരുന്നത്. ഇതിനെ കുറിച്ച് നടി എഴുതിയത് ഇങ്ങനെയായിരുന്നു. 'ഈ കഴിഞ്ഞ ദിവസം എന്റെ ഒരു വീഡിയോ വന്നിരുന്നു. കൊടുങ്ങല്ലൂര്‍ ഒരു പരിപാടിയ്ക്ക് പോയപ്പോള്‍ എടുത്തത്. അതിന്റെ താഴെ നല്ലതും ചീത്തയുമായ കമന്റ് വന്നു. ചീത്ത കമന്റൊന്നും ഞാന്‍ മൈന്‍ഡ് ചെയ്യാറില്ല. പക്ഷെ ഒരു കമന്റ് എന്റെ കണ്ണുകളിലുടക്കി അതിവരുടെ കമന്റായിരുന്നു.

മരണപ്പെട്ട പ്രശസ്ത നടി മീന ഗണേഷിന്റെ ആങ്ങളയുടെ മകള്‍ ആണ് ഞാന്‍ എന്നും, അവര്‍ക്ക് വയ്യാതായപ്പോള്‍ ഞാന്‍ തിരിഞ്ഞു നോക്കിയില്ല എന്നും. സത്യത്തില്‍ എനിക്കത്ഭുതം തോന്നി. എന്റെ അച്ഛന് അങ്ങനെ ഒരു പെങ്ങളുമില്ല, മീനമ്മയ്ക്ക് അങ്ങനെ ഒരു ആങ്ങളയുമില്ല. എങ്ങനെ ഇങ്ങനെ നട്ടാല്‍ കുരുക്കാത്ത നുണ എഴുതി വിടുന്നു. ഈ സ്ത്രീക്ക് എവിടുന്നു കിട്ടി ഇങ്ങനെ ഒരു ബന്ധം.

കേട്ടുകേള്‍വിയില്ലാത്ത കഥകള്‍ ആണ് പറയുന്നത്. കുറച്ചു പേരെങ്കിലും അത് വിശ്വസിക്കും. എന്റെ അച്ഛനും മീന ഗണേഷ് അമ്മയും മരിച്ചു പോയ സ്ഥിതിയ്ക്ക് ഇവര്‍ എഴുതിയ പോലെയൊരു ബന്ധം ഉണ്ടാക്കാന്‍ പറ്റില്ല. അവര്‍ എഴുതിയ കമന്റും ഇതോടൊപ്പം ചേര്‍ക്കുന്നു. ഇങ്ങനെയാണ് ഓരോ കഥകളും ഉണ്ടാവുന്നത്, ഉണ്ടാക്കുന്നതെന്ന് എനിക്കൊരു സംശയം ഇല്ലാതില്ല. ആ ആങ്ങളയുടെ മകള്‍ നിങ്ങള്‍ ആണോന്ന് ശില്പ പ്രതീഷ് കുമാറിന് അഭിനന്ദനങ്ങള്‍. എനിക്കൊരു അപ്പച്ചിയെ ഉണ്ടാക്കി തന്നതിന്..' എന്നുമാണ് സീമ പറഞ്ഞത്.

#seemagnair #wrote #about #latest #comments #against #her #life #late #actress #meenaganesh

Next TV

Related Stories
'കാലില്‍ തൊടുന്നത് പോലും അറിഞ്ഞിരുന്നില്ല; ഇപ്പോള്‍ തനിയെ നടക്കാം'; സന്തോഷം പങ്കുവച്ച് സായ് കുമാര്‍

Mar 12, 2025 09:23 AM

'കാലില്‍ തൊടുന്നത് പോലും അറിഞ്ഞിരുന്നില്ല; ഇപ്പോള്‍ തനിയെ നടക്കാം'; സന്തോഷം പങ്കുവച്ച് സായ് കുമാര്‍

ഷുഗർ ഉണ്ടായതിനാൽ കാലിൽ ഉണ്ടായ ഒരു മുറിവ് ഉണങ്ങാതിരുന്നതും കൂടുതൽ പ്രശ്നങ്ങൾക്കു കാരണമായി....

Read More >>
റിലീസ് തിയ്യതി ഉറപ്പിച്ച് മമ്മൂട്ടി, ബസൂക്കയുടെ കൗണ്ട് ഡൗണ്‍ പോസ്റ്റര്‍ 30 ദിവസങ്ങള്‍ക്ക് മുൻപേ പുറത്ത്!

Mar 12, 2025 07:04 AM

റിലീസ് തിയ്യതി ഉറപ്പിച്ച് മമ്മൂട്ടി, ബസൂക്കയുടെ കൗണ്ട് ഡൗണ്‍ പോസ്റ്റര്‍ 30 ദിവസങ്ങള്‍ക്ക് മുൻപേ പുറത്ത്!

മ്മൂട്ടിയുടെ വ്യത്യസ്‍തമായ ഒരു മലയാള സിനിമയായിരിക്കും ബസൂക്ക എന്നുമാണ് പ്രതീക്ഷിക്കപ്പെടുകയും...

Read More >>
ആ കുഞ്ഞുങ്ങൾ അവരുടെ മരണം വരെ ആ സീൻ ഓർത്തിരിക്കും, കുഞ്ഞുങ്ങളുടെ മനോനില ഒരു പാർട്ടിയും പരിശോധിച്ചില്ല -സീമ

Mar 11, 2025 04:00 PM

ആ കുഞ്ഞുങ്ങൾ അവരുടെ മരണം വരെ ആ സീൻ ഓർത്തിരിക്കും, കുഞ്ഞുങ്ങളുടെ മനോനില ഒരു പാർട്ടിയും പരിശോധിച്ചില്ല -സീമ

ഉണ്ണി മുകുന്ദൻ ടൈറ്റിൽ റോളിലെത്തിയ സിനിമ വയലൻസിന് വലിയ പ്രാധാന്യം നൽകിയാണ് ചിത്രീകരിച്ചത്....

Read More >>
വിസ്മയയെ ഓസ്‌ട്രേലിയയില്‍ വെച്ച് കാണാതായി, മോഹന്‍ലാലിന് താനഭിനയിച്ച സിനിമകളുടെ ക്ലൈമാക്‌സിനെക്കാളും ഭീകരമായിരുന്നു -അഷ്‌റഫ്

Mar 11, 2025 12:55 PM

വിസ്മയയെ ഓസ്‌ട്രേലിയയില്‍ വെച്ച് കാണാതായി, മോഹന്‍ലാലിന് താനഭിനയിച്ച സിനിമകളുടെ ക്ലൈമാക്‌സിനെക്കാളും ഭീകരമായിരുന്നു -അഷ്‌റഫ്

അന്ന് ലാലിന്റെ സമയം നല്ലതായിരുന്നത് കൊണ്ട് അവരുടെ ബാഗ് തൂണിന്റെ ചുവട്ടില്‍ സുരക്ഷിതമായി ഇരിക്കുന്ന നിലയില്‍ തിരികെ ലഭിച്ചു....

Read More >>
Top Stories










News Roundup