(moviemax.in) വളരെ ചുരുങ്ങിയ സിനിമകളിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ശ്രുതി ജയന്‍. സംഗീതജ്ഞനായ ജയന്റെ മകളാണ് ശ്രുതി. നര്‍ത്തകി കൂടിയായ ശ്രുതിയുടെ അരങ്ങേറ്റം ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ അങ്കമാലി ഡയറീസിലൂടെയാണ്.
ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധ നേടാന്‍ ശ്രുതിയ്ക്ക് സാധിച്ചിരുന്നു. തുടര്‍ന്ന് പൈപ്പിന്‍ ചുവട്ടിലെ പ്രണയം, നിത്യഹരിത നായകന്‍,ജൂണ്‍, സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ?, തുടങ്ങിയ സിനിമകളിലൂടെ ജനപ്രീതി നേടിയെടുത്തു. കൊറോണ ധവാനിലൂടെ നായികയാവുകയും ചെയ്തു.
ഈയ്യടുത്ത് ശ്രുതിയ്ക്ക് കാഴ്ച നഷ്ടമായി എന്ന തരത്തിലൊരു വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ ആ വാര്‍ത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ തുറന്ന് പറയുകയാണ് ശ്രുതി ജയന്‍.
സംഭവം നടക്കുന്നത് 2014ലാണ്. ഇപ്പോഴത് വീണ്ടും ചര്‍ച്ചയാകുന്നുണ്ട്. എല്ലാവരും വിളിച്ച് ചോദിക്കുന്നത് കണ്ണിന് കാഴ്ചയില്ലേ എന്നാണ്. കണ്ണിന് കാഴ്ചയുണ്ട്. 2014ലാണ് സംഭവം. പെട്ടെന്ന് കാഴ്ച നഷ്ടമാവുകയായിരുന്നു. മൂന്ന് മാസം കാഴ്ചയുണ്ടായിരുന്നില്ല.
അന്ന് ഡോക്ടര്‍മാര്‍ക്കും എന്താണ് കാരണമെന്ന് മനസിലായിരുന്നില്ല. കാരണം അറിയാന്‍ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. തലവേദന വരികയും പിന്നാലെ കാഴ്ച നഷ്ടപ്പെടുകയുമായിരുന്നുവെന്നാണ് ശ്രുതി ജയന്‍ പറയുന്നത്.
''നേരത്തെ തലവേദനയുടെ പ്രശ്‌നമുണ്ടായിരുന്നില്ല. അപ്രതീക്ഷിതമായി വന്നതാണ്. ഡോക്ടര്‍മാരും നിസ്സഹായരായിരുന്നു. മൂന്ന് മാസം കഴിഞ്ഞപ്പോള്‍ പഴയത് പോലെയായി.
ഇതിനിടെ ഞാന്‍ ഡാന്‍സ് പ്രാക്ടീസ് ചെയ്യാന്‍ തുടങ്ങി. എനിക്ക് ഡാന്‍സ് ഉപേക്ഷിക്കാന്‍ സാധിക്കില്ലായിരുന്നു. അത് എന്റെ ജീവിതത്തിന്റെ ഭാഗമാണ്. പ്രാക്ടീസ് ചെയ്യാന്‍ തുടങ്ങി. പതിയെ കാഴ്ചയും തിരികെ കിട്ടി'' എന്നും ശ്രുതി പറയുന്നു. ആ സമയം താന്‍ എങ്ങനെയാണ് മാനസികമായി നേരിട്ടതെന്നും താരം പറയുന്നുണ്ട്.
ജീവിതത്തെ വളരെ ലൈറ്റ് ആയിട്ട് കാണുന്ന ആളാണ് ഞാന്‍. എന്ത് വന്നാലും അതിനെ മറികടക്കാന്‍ പറ്റുമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. സഹോദരന്‍ മരിച്ചു, അച്ഛന്‍ മരിച്ചു, അങ്ങനെ ഒരുപാട് നഷ്ടങ്ങള്‍ നേരിട്ടു.
ഇങ്ങനൊക്കെ സംഭവിക്കുമ്പോഴും അടുത്തത് എന്ത് എന്നാണ് ചിന്തിക്കുക. അന്ന് അയ്യോ എന്റെ കാഴ്ച നഷ്ടപ്പെട്ടു എന്ന് പറഞ്ഞ് ഇരിക്കുകയായിരുന്നില്ല ചെയ്തത്. അടുത്തത് എന്ത് എന്നായിരുന്നു. നൃത്തം ഉപേക്ഷിക്കാനാകില്ല. എനിക്കൊരു ഐഡന്റിറ്റി തന്നത് നൃത്തമാണെന്നാണ് ശ്രുതി പറയുന്നത്.
അന്ന് സുധാചന്ദ്രന്‍ കാല് നഷ്ടപ്പെട്ടിട്ടും വീണ്ടും ഡാന്‍സ് ചെയ്യാന്‍ തുടങ്ങിയിരുന്നു. അങ്ങനെ പലരേയും ഞാന്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. ഹെലന്‍ കെല്ലറിനെ പോലുള്ളവരൊക്കെ മോട്ടിവേഷന്‍ ആയിരുന്നു. അങ്ങനെ ഡാന്‍സ് ചെയ്യും എന്നൊരു വിശ്വാസമുണ്ടാക്കിയെടുക്കുകയും പരിശീലനം ആരംഭിക്കുകയും ചെയ്തിരുന്നുവെന്നും താരം പറയുന്നുണ്ട്.
അതസേയമം അം, അഃ ആണ് ശ്രുതിയുടെ ഏറ്റവും പുതിയ സിനിമ. പിന്നാലെ ചാട്ടുളി എന്ന ചിത്രവും അണിയറയിലുണ്ട്. സിനിമയ്ക്ക് പുറമെ ഒടിടി ലോകത്തും ശ്രുതി ജയന്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലും ശ്രുതി അഭിനയിച്ചിട്ടുണ്ട്.
#no #symptoms #Shrutijayan #lost #sight #three #months