(moviemax.in) സിനിമയെ കുറിച്ച് റിവ്യൂ പറഞ്ഞ് സോഷ്യല്‍ മീഡിയയിലൂടെ താരമായ ആളാണ് സന്തോഷ് വര്‍ക്കി. വലിയ വിദ്യാഭ്യാസമൊക്കെ ഉള്ള ആളാണെങ്കിലും സന്തോഷിന്റെ പ്രവൃത്തികളും സംസാരവും പരിഹാസങ്ങള്‍ക്ക് കാരണമായി മാറിയിരുന്നു.
മോഹന്‍ലാലിന്റെ ആറാട്ട് എന്ന സിനിമ തിയേറ്ററില്‍ റിലീസായ അന്ന് സിനിമയെ കുറിച്ച് അഭിപ്രായം പറഞ്ഞാണ് സന്തോഷ് ശ്രദ്ധേയനാവുന്നത്.
പിന്നീട് ആറാട്ടണ്ണന്‍ എന്ന വിളിപ്പേരും അദ്ദേഹത്തിന് സ്വന്തമായി. ഇതിനിടെ സ്ഥിരം റിലീസിനെത്തുന്ന സിനിമകളെ കുറിച്ച് അഭിപ്രായം പറഞ്ഞ് സന്തോഷ് വാര്‍ത്തകളില്‍ നിറഞ്ഞ് തുടങ്ങി.
എന്നാലിപ്പോള്‍ സിനിമ കാണാനെത്തിയ തന്നെ തിയേറ്റര്‍ ഉടമ ഇറക്കി വിട്ടുവെന്ന ആരോപണവുമായി എത്തിയിരിക്കുകയാണ് താരം.
റിലീസ് ചെയ്ത സിനിമ കണ്ട ഉടനെ മാധ്യമങ്ങളോട് അതിനെ കുറിച്ച് റിവ്യൂ പറഞ്ഞാണ് സന്തോഷ് പ്രശസ്തനായത്. എന്നാല്‍ ഇന്ന് സമാനമായ രീതിയില്‍ തിയേറ്ററിലെത്തിയ സന്തോഷിന്റെ വീഡിയോ തിയേറ്ററിന് മുന്നില്‍ നിന്നും എടുക്കുന്നത് തടഞ്ഞ തിയേറ്റര്‍ ഉടമ അദ്ദേഹത്തെ പറഞ്ഞ് വിടുകയായിരുന്നു.
ഇതില്‍ പ്രകോപിതനായ താരം മാധ്യമങ്ങളോട് തനിക്കുണ്ടായ വിഷമം രേഖപ്പെടുത്തുകയും ചെയ്തു.
'ഞാന്‍ ഭ്രാന്തനാണ്. ഭ്രാന്തമാരുടെ വിഷ്യൂല്‍ എടുക്കരുതെന്ന് തിയേറ്ററിന്റെ ഓണര്‍ പറഞ്ഞു. ഭ്രാന്തമാരുടെ വീഡിയോ എടുക്കാന്‍ പാടില്ല പോലും. ഈ തിയേറ്റര്‍ എങ്ങനെയാണ് ഫെയിമസ് ആയത്? ഈ തിയേറ്റര്‍ തരംഗം തുടങ്ങിയത് ആരാണ്?
ഇപ്പോള്‍ ആറാട്ട് അണ്ണനെ ആര്‍ക്കും വേണ്ട. ആ ഭ്രാന്തന്റെ വിഷ്യൂല്‍ എടുക്കണ്ടെന്നാണ് ഓണര്‍ പറഞ്ഞത്. അവന്റെ തിയേറ്റര്‍ ഫെയിമസ് ആയതെങ്ങനെയാണെന്ന് നോക്ക്. എന്തൊക്കെ സംഭവങ്ങളിവിടെ നടന്നിട്ടുണ്ട്. ഇപ്പോള്‍ ആറാട്ടണ്ണനെ വേണ്ടാതെയായി. ആറാട്ടണ്ണന്‍ ഭ്രാന്തനാണ്...' ക്ഷുഭിതനായി സന്തോഷ് പറയുന്നു.
എന്നാല്‍ തിയേറ്റര്‍ ഓണറെ സപ്പോര്‍ട്ട് ചെയ്ത് കൊണ്ടാണ് ഭൂരിഭാഗം പേരും എത്തിയിരിക്കുന്നത്. അദ്ദേഹം സത്യമായ കാര്യം പറഞ്ഞിട്ട് താങ്കള്‍ക്ക് മനസിലാകുന്നില്ലല്ലോ.
ആറട്ടണ്ണനെ ഇറക്കി വിട്ടതില്‍ പ്രതിഷേധിച്ചു പ്രൊഡ്യൂസര്‍ അസോസിയേഷന്‍ സമരം തുടങ്ങാന്‍ പോകുന്നു... എന്നിങ്ങനെ നിരവധി കമന്റുകളാണ് സന്തോഷിനെ പരിഹസിച്ച് കൊണ്ട് വരുന്നത്.
ഇതിനൊപ്പം സന്തോഷിനെ ഉപദേശിക്കുകയാണ് മറ്റ് ചിലര്‍. 'എടോ ആറാട്ട് അണ്ണാ... സ്‌നേഹം കൊണ്ട് പറയുവാണ്. തനിക്ക് എത്ര എത്ര കഴിവുകള്‍ ഉണ്ട്. ഈ സിനിമാക്കാരുടെ പുറകേ നടന്ന് തന്റെ ജീവിതം തുലക്കണോ? ഇത്രയും ബിരുദം ഒക്കെ ഉള്ള ആളല്ലേ, ഇങ്ങനെ മറ്റുള്ളവരുടെ മുന്‍പില്‍ എന്തിനാണ് തരം താഴുന്നത്.
താന്‍ തന്റെ മേഖലയില്‍ പോടോ.. ഈ ചീഞ്ഞ സിനിമ ക്കാരുടെ പുറകെ പോകാതെ....' എന്നാണ് ഒരാളുടെ മറുപടി. എൻജിനീയറിങ് വിദ്യാഭ്യാസമുള്ള സന്തോഷ് വർക്കി മറ്റു ബിരുദാനന്തര ബിരുദങ്ങളും സ്വന്തമാക്കിയ ആളാണ്.
ഇടയ്ക്ക് ഇലക്ട്രോണിക് സ്റ്റാർട്ടപ്പ് കമ്പനി തുടങ്ങിയെങ്കിലും അത് പാതിവഴിയിൽ അവസാനിപ്പിച്ചു. 10 ബുക്കുകളോളം എഴുതി പബ്ലിഷ് ചെയ്തിട്ടുണ്ട്. ഇപ്പോൾ ഫിലോസഫി ഓഫ് സയൻസിൽ ബിഎഡ് ചെയ്യുകയാണ്.
ഉന്നത വിദ്യാഭ്യാസം ഉണ്ടെങ്കിലും സിനിമ എന്നതിനോടുള്ള താല്പര്യമാണ് സന്തോഷിനെ ഇന്ന് കാണുന്ന പ്രശസ്തിയിലേക്ക് വളർത്തിയത്. പക്ഷേ സോഷ്യൽ മീഡിയയിലൂടെ പരിഹാസങ്ങൾ ഏറ്റുവാങ്ങുകയാണ് താരം.
#mad #told #not #take #video #kicked #out #theatre #SantoshVarki