മേഘ മഹേഷ് ഇനി മേഘ സൽമാനുൾ, സീരിയലിലെ ഭാര്യ ഭർത്താക്കന്മാർ ജീവിതത്തിലും ഒന്നിക്കുന്നു

മേഘ മഹേഷ് ഇനി മേഘ സൽമാനുൾ, സീരിയലിലെ ഭാര്യ ഭർത്താക്കന്മാർ ജീവിതത്തിലും ഒന്നിക്കുന്നു
Feb 7, 2025 01:44 PM | By Jain Rosviya

ഫെബ്രുവരി പതിനാലിന് വാലന്‍ന്റൈസ് ദിനം ആഘോഷിക്കുന്നതിന് മുന്നോടിയായി ഫെബ്രുവരി ഏഴ് മുതല്‍ ലോകം മുഴുവന്‍ പ്രണയദിനം ആഘോഷിക്കാന്‍ ഒരുങ്ങുകയാണ്. ഇതിനിടെ താരങ്ങളുടെ പ്രണയകഥ കേള്‍ക്കാന്‍ കാത്തിരിക്കുകയാണ് ആരാധകരും.

അങ്ങനെ മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട രണ്ട് താരങ്ങള്‍ അവരുടെ പ്രണയം വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ്.

സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്തിരുന്ന മിഴിരണ്ടിലും എന്ന സീരിയലിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്ന താരങ്ങളാണ് സല്‍മാനുള്‍ ഫാരിസും മേഘ മഹേഷും.

പരമ്പരയിലെ നായിക-നായകന്മാരായ സഞ്ജു-ലക്ഷ്മി എന്നീ കഥാപാത്രങ്ങളെയാണ് ഇരുവരും അവതരിപ്പിച്ചത്.

ഓണ്‍സ്‌ക്രീനിലെ താരങ്ങളുടെ പ്രകടനം ഏറെ പ്രശംസ നേടിയെടുത്തിരുന്നു. അതുകൊണ്ട് തന്നെ മികച്ച കോംബോ സൃഷ്ടിക്കാനും ഇരുവര്‍ക്കും സാധിച്ചു.

എന്നാലിപ്പോള്‍ ജീവിതത്തിലും ഒന്നിക്കുകയാണെന്ന് പ്രഖ്യാപിച്ച് കൊണ്ടാണ് താരങ്ങള്‍ എത്തിയിരിക്കുന്നത്. 'മിസ്റ്റര്‍ ആന്‍ഡ് മിസിസ് സഞ്ജുവില്‍ നിന്നും മിസ്റ്റര്‍ ആന്‍ഡ് മിസിസ് സല്‍മാന്‍ വരെ എത്തിയിരിക്കുന്നു.

ഒടുവില്‍, ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും, സ്‌നേഹവും, കരുതലും, വിനോദവും, ഉയര്‍ച്ച താഴ്ചകളും, ഉന്മാദവും, സങ്കടങ്ങളും, യാത്രകളും, മറ്റെല്ലാ കാര്യങ്ങളും ഒരുമിച്ചും എന്നെന്നും പങ്കിടാമെന്ന് ഞങ്ങള്‍ തീരുമാനിച്ചു.

എല്ലായിപ്പോഴും ഞങ്ങളെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി! നിങ്ങളെ എല്ലാവരെയും സ്‌നേഹിക്കുന്നു'. എന്നുമാണ് ഇന്‍സ്റ്റാഗ്രാമിലൂടെ സല്‍മാനുള്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നത്.

അതേ സമയം താരങ്ങള്‍ക്ക് ആശംസയുമായി എത്തുകയാണ് സഹപ്രവര്‍ത്തകരായ താരങ്ങള്‍. 'അങ്ങനെ അതും നടന്നു സുഹൃത്തുക്കളെ...' എന്നാണ് സീരിയലില്‍ ഒരുമിച്ചഭിനയിച്ച നടി വൈഷ്ണവി സതീഷ് കമന്റിലൂടെ പറയുന്നത്.

മിഴിരണ്ടിലും എന്ന സീരിയലില്‍ വൈഷ്ണവിയുടെ കഥാപാത്രവും സഞ്ജുവിന്റെ ഭാര്യയായിട്ടാണ് അഭിനയിക്കുന്നത്. അതേ സമയം ലക്ഷ്മി എന്ന കഥാപാത്രവും സഞ്ജുവിന്റെ ഭാര്യയായിരുന്നു. ഇതിനെ കളിയാക്കി കൊണ്ടാണ് വൈഷ്ണവി എത്തിയിരിക്കുന്നത്.

റിയല്‍ ലൈഫില്‍ ഒന്നിക്കണം എന്ന് ആഗ്രഹിച്ച ജോഡി, പണ്ടേ തോന്നിയത് ആണ് നിങ്ങള്‍ തമ്മില്‍ ശരിക്കും ജോഡി ആയിരുന്നെങ്കില്‍ എന്ന്. സന്തോഷം മാത്രം. ഇത് ശരിക്കും സത്യമാണോ? ഞങ്ങളെ പറ്റിക്കല്ലേ രണ്ടാളും, വിശ്വസിക്കാമോ? സീരിയലില്‍ ഒന്നിക്കും ഒന്നിക്കും എന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷേ ഒന്നും നടന്നില്ല.

എന്നാല്‍ റിയല്‍ ലൈഫില്‍ ഒന്നിച്ചെന്ന് അറിഞ്ഞപ്പോള്‍ ഒത്തിരി ഒത്തിരി സന്തോഷം. നിങ്ങള്‍ കല്യാണം കഴിക്കാന്‍ പോവുകയാണോ? വിശ്വാസിക്കാനേ സാധിക്കുന്നില്ല.

നിങ്ങള്‍ രണ്ടു പേരെയും ഒത്തിരി ഇഷ്ടമാണ്... എന്ന് തുടങ്ങി താരങ്ങളുടെ പ്രണയത്തിന് പിന്തുണ നല്‍കി കൊണ്ടുള്ള കമന്റുകളുമായിട്ടാണ് ആരാധകരും എത്തിയിരിക്കുന്നത്. അതേ സമയം ഈ കുട്ടിയ്ക്ക് പ്രായപൂര്‍ത്തിയായോ എന്ന ചോദ്യങ്ങളും വരുന്നുണ്ട്. ബാലതാരമായി അഭിനയിച്ചാണ് മേഘ മഹേഷ് അഭിനയ ജീവിതം തുടങ്ങുന്നത്.

അതുകൊണ്ട് തന്നെ ഒരു കുട്ടിയാണെന്ന ഇമേജാണ് നടിയ്ക്ക് ലഭിച്ചിരുന്നത്. ഇതിനിടയില്‍ പ്രണയത്തിലാണെന്ന് പ്രഖ്യാപിച്ചതോടെ ആരാധകരും കണ്‍ഫ്യൂഷനിലായി. അതേ സമയം ഇരുവരും വിവാഹം കഴിക്കുകയാണെങ്കില്‍ ഇന്റര്‍കാസ്റ്റ് വിവാഹമായിരിക്കും.

#MeghaMahesh #now #MeghaSalman #husband #wife #serial #united #life

Next TV

Related Stories
അഭിഷേകും നന്ദനയും പ്രണയത്തിൽ? അത് അമ്മയോട് എനിക്ക് പറയാൻ പറ്റുന്ന ദിവസം വരാനായിയെന്ന് നന്ദന

May 18, 2025 04:46 PM

അഭിഷേകും നന്ദനയും പ്രണയത്തിൽ? അത് അമ്മയോട് എനിക്ക് പറയാൻ പറ്റുന്ന ദിവസം വരാനായിയെന്ന് നന്ദന

ബിഗ് ബോസ് മലയാളം ഫെയിം നന്ദന നന്ദു തന്റെ ബന്ധത്തെക്കുറിച്ചുള്ള തുറന്ന...

Read More >>
Top Stories










News Roundup