10 ദിവസംകൊണ്ട് 10 കോടി രൂപ കിട്ടിയോ? കുടുംബം സമ്മതിച്ചാല്‍ സിനിമയില്‍ അഭിനയിക്കുമെന്ന് മൊണാലിസ

10 ദിവസംകൊണ്ട് 10 കോടി രൂപ കിട്ടിയോ? കുടുംബം സമ്മതിച്ചാല്‍ സിനിമയില്‍ അഭിനയിക്കുമെന്ന് മൊണാലിസ
Jan 29, 2025 12:41 PM | By Susmitha Surendran

(moviemax.in) സിനിമയില്‍ അഭിനയിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് കുംഭമേളയ്ക്കിടെ സാമൂഹികമാധ്യമങ്ങളില്‍ താരമായ 'മൊണാലിസ'. കുടുംബം അനുവദിക്കുകയാണെങ്കില്‍ തീര്‍ച്ചയായും താന്‍ സിനിമയില്‍ അഭിനയിക്കുമെന്നായിരുന്നു 'മൊണാലിസ' എന്ന മോനി ബോണ്‍സ്ലെയുടെ പ്രതികരണം.

കുംഭമേളയ്ക്കിടെ സാമൂഹികമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ മൊണാലിസ സ്വദേശമായ ഇന്ദോറിലേക്ക് മടങ്ങിയിരുന്നു. മൊണാലിസയെ കാണാന്‍ നിരവധിപേര്‍ വരുകയും ഇത് കുടുംബത്തിന്റെ ഉപജീവനമാര്‍ഗമായ മാല വില്‍പ്പനയെ ബാധിക്കുകയുംചെയ്തതോടെയാണ് പെണ്‍കുട്ടി നാട്ടിലേക്ക് മടങ്ങിയതെന്നായിരുന്നു റിപ്പോര്‍ട്ട്.

സുരക്ഷയെ കരുതി കൂടിയാണ് മൊണാലിസ നാട്ടിലേക്ക് തിരിച്ചതെന്നും റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നു. കുംഭമേളയ്ക്കിടെ താന്‍ അസുഖബാധിതയായെന്നും ഇത് മാല വില്‍പ്പനയെ ബാധിച്ചെന്നും മൊണാലിസ കഴിഞ്ഞദിവസം ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

പത്തുദിവസം കൊണ്ട് താന്‍ 10 കോടി രൂപ സമ്പാദിച്ചുവെന്ന പ്രചരണങ്ങളും പെണ്‍കുട്ടി തള്ളിക്കളഞ്ഞു. ഇത്രയേറെ പണം സമ്പാദിച്ചെങ്കില്‍ താനും കുടുംബവും എന്തിനാണ് ഇനിയും മാല വില്‍ക്കുന്നതെന്നായിരുന്നു പെണ്‍കുട്ടിയുടെ ചോദ്യം.

തന്റെയും കുടുംബത്തിന്റെയും സുരക്ഷ കൂടി കണക്കിലെടുത്താണ് കുംഭമേളയില്‍നിന്ന് മടങ്ങുന്നതെന്നും അടുത്ത കുംഭമേളയ്ക്കും വരുമെന്നും മൊണാലിസ പറഞ്ഞിരുന്നു.

അതേസമയം, അടുത്തിടെ സിനിമയില്‍ അഭിനയിക്കാനുള്ള തന്റെ ആഗ്രഹത്തെക്കുറിച്ച് മൊണാലിസ വെളിപ്പെടുത്തിയിരുന്നു. ഇതിനുശേഷം മുംബൈയില്‍നിന്നുള്ള ചില സിനിമാപ്രവര്‍ത്തകര്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ ബന്ധപ്പെട്ടിരുന്നതായാണ് സൂചന.

#Monalisa' #took #socialmedia #during #KumbhMela #express #her #desire #act #films.

Next TV

Related Stories
അതൊക്കെ നമ്മുടെ പേഴ്സണൽ കാര്യങ്ങൾ, ട്രാൻസ് വുമണായി സീമയെ ഒരിക്കലും കണ്ടിട്ടില്ല; മനസ്സ്തുറന്ന് സീമയും നിശാന്തും

Jul 26, 2025 11:41 AM

അതൊക്കെ നമ്മുടെ പേഴ്സണൽ കാര്യങ്ങൾ, ട്രാൻസ് വുമണായി സീമയെ ഒരിക്കലും കണ്ടിട്ടില്ല; മനസ്സ്തുറന്ന് സീമയും നിശാന്തും

മനസ്സ്തുറന്ന് ട്രാൻസ് കമ്മ്യൂണിറ്റിയിലെ പ്രമുഖ വ്യക്തിത്വങ്ങളിലൊരാളും സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുമായ സീമ വിനീത്...

Read More >>
ഇനി ഒൻപത് നാൾ കൂടി; ബിഗ്‌ബോസിൽ ഇത്തവണ ഒന്നിലധികം കോമണേഴ്സ്; പ്രെഡിക്ഷൻ ലിസ്റ്റ് ഇങ്ങനെ..

Jul 26, 2025 10:34 AM

ഇനി ഒൻപത് നാൾ കൂടി; ബിഗ്‌ബോസിൽ ഇത്തവണ ഒന്നിലധികം കോമണേഴ്സ്; പ്രെഡിക്ഷൻ ലിസ്റ്റ് ഇങ്ങനെ..

ബി​ഗ് ബോസ് മലയാളം സീസൺ 7 ഓ​ഗസ്റ്റ് 3ന് ​ഗ്രാന്റ് ലോഞ്ച്...

Read More >>
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്; രണ്ട് ജീവനക്കാര്‍ക്ക് മുന്‍കൂര്‍ ജാമ്യമില്ല

Jul 25, 2025 07:33 PM

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്; രണ്ട് ജീവനക്കാര്‍ക്ക് മുന്‍കൂര്‍ ജാമ്യമില്ല

സാമ്പത്തിക തട്ടിപ്പ് കേസില്‍ നടൻ കൃഷ്ണ കുമാറിൻ്റെ മകൾ ദിയയുടെ സ്ഥാപനത്തിലെ രണ്ട് ജീവനക്കാര്‍ക്ക് മുന്‍കൂര്‍...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall