നോക്കാം..., ഇത് കാണുമ്പോ അശ്വിന് സങ്കടം തോന്നും, സിന്ധു പറഞ്ഞത് ശരിയായില്ല! ഹൻസികയുടെ വാക്കുകൾ ജെനുവിനായിരുന്നു

നോക്കാം..., ഇത് കാണുമ്പോ അശ്വിന് സങ്കടം തോന്നും, സിന്ധു പറഞ്ഞത് ശരിയായില്ല! ഹൻസികയുടെ വാക്കുകൾ ജെനുവിനായിരുന്നു
Jan 29, 2025 11:46 AM | By Athira V

(moviemax.in ) താരദമ്പതികളായ കൃഷ്ണകുമാറും സിന്ധുവും പേരക്കുട്ടി പിറക്കാൻ പോകുന്ന സന്തോഷത്തിലാണ്. ജൂലൈ മാസം ആകുമ്പോഴേക്കും ഇരുവരുടെയും രണ്ടാമത്തെ മകളും സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറുമായ ദിയ കൃഷ്ണയ്ക്കും ഭർത്താവ് അശ്വിനും ആദ്യത്തെ കൺമണി പിറക്കും.

അടുത്തിടെയാണ് ദിയ തന്റെ പ്ര​ഗ്നൻസി റിവീൽ‌ ചെയ്തത്. കൃഷ്ണകുമാറിന്റെ നാല് മക്കളിൽ ആദ്യം വിവാഹിതയായ മകളും ദിയ തന്നെയാണ്. ലണ്ടനിൽ വെച്ച് ഷൂട്ട് ചെയ്ത വീഡിയോയ്ക്കൊപ്പമാണ് താൻ ​ഗർഭിണിയാണെന്ന വിവരം ദിയ പങ്കുവെച്ചത്.


പുതിയ വിശേഷം താരപുത്രി ഓഫീഷ്യലാക്കും മുമ്പ് തന്നെ ആരാധകർ ദിയ ​ഗർഭിണിയാണെന്ന് പ്രവചിച്ചിരുന്നു. ഫാമിലി ലൈഫ് പണ്ട് മുതൽ ദിയയുടെ സ്വപ്നമായിരുന്നു. ദിയയുടെ വിവാഹം ഇക്കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു. ഇപ്പോൾ ദിയ മൂന്ന് മാസം ​ഗർഭിണിയാണ്. അമ്മ സിന്ധുവാണ് എല്ലാ കാര്യങ്ങളും ചെയ്ത് ദിയയ്ക്ക് തുണയായുള്ളത്.

തന്റെ​ ​ഗർഭകാലത്തിന്റേതിന് സമാനമാണ് ദിയയുടേതെന്നാണ് സിന്ധു പറഞ്ഞത്. കാരണം തനിക്കും ഛർദ്ദിയും ക്ഷീണവും അസുഖങ്ങളുമെല്ലാമായിരുന്നു ​ഗർഭകാലത്തെന്നും സിന്ധു പറയുന്നു.

കഴിഞ്ഞ ദിവസമാണ് താൻ ​ഗർഭിണിയാണെന്ന് അറിഞ്ഞപ്പോഴുള്ള കുടുംബത്തിന്റെ പ്രതികരണം വീഡിയോയായി ദിയ പങ്കുവെച്ചത്. താൻ ഇരുപത്തിയേഴാം വയസിൽ അച്ഛനായി. സമാനമായി തന്റെ മകൾ 27 ആം വയസിൽ അമ്മയാകുന്നുവെന്നതിൽ സന്തോഷമുണ്ടെന്നാണ് കൃഷ്ണകുമാർ പറഞ്ഞത്.

പൊതുവെ കണ്ട് വരാറുള്ള പ്ര​ഗ്നൻസി റിയാക്ഷൻ വീഡിയോകളിൽ നിന്നും വ്യത്യസ്തമായിരുന്നു ദിയയുടേത്. പ്ര​ഗ്നൻസി ആശുപത്രിയിൽ നടത്തിയ ടെസ്റ്റിലൂടെ ഉറപ്പിച്ചശേഷം മാത്രമാണ് ദിയ പരസ്യമാക്കിയത്.

അതിന് മുമ്പ് കുടുംബാം​ഗങ്ങൾക്ക് പോലും ചെറിയ സൂചനകൾ നൽകുക മാത്രമാണ് ചെയ്തത്. അതുകൊണ്ട് തന്നെ ദിയ ​ഗർഭിണിയാണെന്ന് അറിഞ്ഞപ്പോഴുള്ള കുടുംബാം​ഗങ്ങളുടെ ഭാവമാറങ്ങളൊന്നും ക്യാമറയിൽ പതിഞ്ഞില്ല.

എല്ലാവരും ആ വാർത്ത കേട്ടപ്പോൾ മനസിൽ ഉണ്ടായ തോന്നൽ എന്താണെന്ന് സെൽഫി വീഡിയോയിൽ പറയുകയാണ് ചെയ്തത്. ജീവിതത്തില്‍ എന്ത് സംഭവിച്ചാലും നമ്മളെപ്പോഴും ഗ്രേറ്റ്ഫുള്ളായിരിക്കണം എന്ന് പറയാറുണ്ട് ഞാന്‍.

ആയുസും ആരോഗ്യവും തമ്മില്‍ ബന്ധമുണ്ട്. സിന്ധുവിന്റെ അച്ഛനും അമ്മയും അവരുടെ മക്കളുടെ കല്യാണം കണ്ടു, കൊച്ചുമക്കളുടെ കല്യാണം കണ്ടു, ഇപ്പോഴിതാ നല്ല വാര്‍ത്ത. തന്‍വിയുടെ കുട്ടിയേയും കാണാന്‍ പറ്റി. അതൊരു അനുഗ്രഹമാണ്.

ഞാന്‍ ആ രീതിയിലാണ് കാണുന്നത്. അല്ലാതെ തുള്ളിച്ചാടാനൊന്നും ഞാന്‍ നില്‍ക്കില്ലെന്നാണ് കൃഷ്ണകുമാർ പറഞ്ഞത്. സിന്ധുവും പേരക്കുട്ടി വരാൻ പോകുന്നുവെന്ന് അറിഞ്ഞപ്പോഴുള്ള ചിന്ത എന്തായിരുന്നുവെന്ന് വെളിപ്പെടുത്തി. ഓസി ഇക്കാര്യം ആദ്യം പറഞ്ഞത് എന്നോടാണ്. ഇങ്ങനെയൊരു സംശയം ഉണ്ടെന്നായിരുന്നു പറഞ്ഞത്. അത് കേട്ടപ്പോള്‍ ഞാന്‍ വളരെ കാഷ്വലായിരുന്നു.

നോക്കാം... കണ്‍ഫേം ചെയ്യാം എന്നിട്ട് എല്ലാവരോടും പറയാം എന്നായിരുന്നു എന്റെ മനസില്‍. വൗ, കണ്‍ഗ്രാറ്റ്‌സ് എന്നൊന്നും ഞാന്‍ പറഞ്ഞിരുന്നില്ലെന്നാണ് സിന്ധു പറഞ്ഞത്. എന്നാൽ വീഡിയോ വൈറലായതോടെ സിന്ധു പറഞ്ഞ ചില വാക്കുകളിൽ ആരാധകർക്ക് പരിഭവം തോന്നി. അവർ അത് കമന്റായി കുറിക്കുകയും ചെയ്തു.

ഞങ്ങൾ ആറ് പേരുള്ള കുടുംബം കുഞ്ഞ് കൂടി വരുമ്പോൾ ഏഴാകും എന്നാണ് സിന്ധു പറഞ്ഞത്. അത് എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്നും അശ്വിനെ ഒഴിവാക്കി പറയുന്നത് എന്തിനാണെന്നുമെല്ലാമാണ് ഇതോടെ ആരാധകർ കമന്റിലൂടെ സിന്ധുവിനോട് ചോദിച്ചത്.

ഇതിപ്പോൾ ഞങ്ങൾ ചൂണ്ടി കാണിക്കുമ്പോൾ നെ​ഗറ്റീവ് പറയുകയാണെന്ന് നിങ്ങൾക്ക് തോന്നാം. പക്ഷെ ഈ വീഡിയോ കാണുമ്പോൾ അശ്വിന് ഉള്ളിന്റെ ഉള്ളിൽ സങ്കടം തോന്നും എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ. അഹാനയും കസിൻസും അടക്കം എല്ലാവരും ദിയ ​ഗർഭിണിയാണെന്ന് അറിഞ്ഞപ്പോഴുള്ള തോന്നൽ പങ്കുവെച്ചുവെങ്കിലും ഏറ്റവും ജെനുവിൻ റിയാക്ഷൻ പങ്കുവെച്ചത് ഹൻസികയാണെന്നാണ് ആരാധകരുടെ പക്ഷം.

ഹൻസികയുടെ റിയാക്ഷൻ വീഡിയോ കണ്ടപ്പോൾ ശരിക്കും ചിരിവന്നു. വളരെ ജെനുവിനായി ഹൻസു സംസാരിച്ചു എന്നിങ്ങനെ എല്ലാമായിരുന്നു കമന്റുകൾ. കൃഷ്ണകുമാർ മക്കളോട് ഇടപെടുന്നതും സംസാരിക്കുന്നതുമായ രീതിയെ പ്രശംസിച്ചും കമന്റുകളുണ്ട്. കൃഷ്ണകുമാറിന്റെ ഫീമെയിൽ വേർഷനാണ് ദിയ എന്നാണ് ആരാധകർ പറയാറുള്ളത്.

#sindhu #not #mentioning #aswin #name #diyakrishna #pregnancy #reaction #video

Next TV

Related Stories
അതൊക്കെ നമ്മുടെ പേഴ്സണൽ കാര്യങ്ങൾ, ട്രാൻസ് വുമണായി സീമയെ ഒരിക്കലും കണ്ടിട്ടില്ല; മനസ്സ്തുറന്ന് സീമയും നിശാന്തും

Jul 26, 2025 11:41 AM

അതൊക്കെ നമ്മുടെ പേഴ്സണൽ കാര്യങ്ങൾ, ട്രാൻസ് വുമണായി സീമയെ ഒരിക്കലും കണ്ടിട്ടില്ല; മനസ്സ്തുറന്ന് സീമയും നിശാന്തും

മനസ്സ്തുറന്ന് ട്രാൻസ് കമ്മ്യൂണിറ്റിയിലെ പ്രമുഖ വ്യക്തിത്വങ്ങളിലൊരാളും സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുമായ സീമ വിനീത്...

Read More >>
ഇനി ഒൻപത് നാൾ കൂടി; ബിഗ്‌ബോസിൽ ഇത്തവണ ഒന്നിലധികം കോമണേഴ്സ്; പ്രെഡിക്ഷൻ ലിസ്റ്റ് ഇങ്ങനെ..

Jul 26, 2025 10:34 AM

ഇനി ഒൻപത് നാൾ കൂടി; ബിഗ്‌ബോസിൽ ഇത്തവണ ഒന്നിലധികം കോമണേഴ്സ്; പ്രെഡിക്ഷൻ ലിസ്റ്റ് ഇങ്ങനെ..

ബി​ഗ് ബോസ് മലയാളം സീസൺ 7 ഓ​ഗസ്റ്റ് 3ന് ​ഗ്രാന്റ് ലോഞ്ച്...

Read More >>
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്; രണ്ട് ജീവനക്കാര്‍ക്ക് മുന്‍കൂര്‍ ജാമ്യമില്ല

Jul 25, 2025 07:33 PM

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്; രണ്ട് ജീവനക്കാര്‍ക്ക് മുന്‍കൂര്‍ ജാമ്യമില്ല

സാമ്പത്തിക തട്ടിപ്പ് കേസില്‍ നടൻ കൃഷ്ണ കുമാറിൻ്റെ മകൾ ദിയയുടെ സ്ഥാപനത്തിലെ രണ്ട് ജീവനക്കാര്‍ക്ക് മുന്‍കൂര്‍...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall