ടൊവിനോ തോമസിന്റെ ‘തന്ത വൈബ്’ വരുന്നൂ …

ടൊവിനോ തോമസിന്റെ ‘തന്ത വൈബ്’ വരുന്നൂ …
Jan 25, 2025 07:28 PM | By Athira V

( moviemax.in ) തല്ലുമാലയെന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം മുഹ്‌സിൻ പെരാരിയും ടൊവിനോ തോമസും വീണ്ടും ഒന്നിക്കുന്നു. ‘തന്ത വൈബ് ഹൈബ്രിഡ്’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

കഴിഞ്ഞ വർഷം സോഷ്യൽ മീഡിയയിൽ തരംഗം ആയി മാറിയ വാക്കായിരുന്നു ‘തന്ത വൈബ്’. ഖാലിദ് റഹ്മാൻ സംവിധാനത്തിൽ 2022ൽ പുറത്തിറങ്ങിയ തല്ലുമാല വ്യത്യസ്തമായ ഛായാഗ്രഹണവും ആർട് ഡയറക്ഷനും ഗാനങ്ങളും സംഘട്ടന രംഗങ്ങളും കൊണ്ട് രാജ്യമാകെ ശ്രദ്ധ നേടിയിരുന്നു.

മുഹ്‌സിൻ പെരാരിയും അഷ്‌റഫ് ഹംസയും ചേർന്നായിരുന്നു ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്. കൂടാതെ ഗാനരചനയും മുഹ്സിൻ പെരാരി തന്നെയായിരുന്നു കൈകാര്യം ചെയ്തത്.

കെ.എൽ 10 പത്ത് എന്ന ചിത്രമാണ് മുഹ്‌സിൻ പെരാരിയുടെ ആദ്യ സംവിധാന സംരംഭം. തന്ത വൈബ് ഹൈബ്രിഡിന്റെ അനൗൺസ്‌മെന്റ് പോസ്റ്ററിലൂടെയാണ് ചിത്രം അണിയറയിലൊരുങ്ങുന്ന വിവരം ആരാധകരെ അറിയിച്ചത്.

പോസ്റ്ററിൽ കൈവിരൽ കൊണ്ട് ഒരു പ്രത്യേക മുദ്ര കാണിച്ച്, ഒറ്റക്കാലിൽ ടൊവിനോയെ കാണാൻ സാധിക്കും. ആഷിക്ക് ഉസ്മാൻ നിമ്മിക്കുന്ന ചിത്രത്തിന്റെ ടാഗ് ലൈൻ ആയി കൊടുത്തിരിക്കുന്നത്, ‘ഹൌ ഓൾഡ് ഈസ് യുവർ ഇന്നർ ചൈൽഡ്’ എന്നാണ്.

പോസ്റ്റർ പങ്കുവെച്ച് പോസ്റ്റിനു കീഴിലായി ‘ഡിഡ്യു പാസ് ദി വൈബ് ചെക്ക് ? എന്നൊരു ശീർഷകവും കൊടുത്തിട്ടുണ്ട്. ജിംഷി ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം വിഷ്ണു വിജയ്‍യും എഡിറ്റിങ് ചമൻ ചാക്കോയും കൈകാര്യം ചെയ്യും.








thallumala #team #join #hands #thantha #vibe #hybrid

Next TV

Related Stories
Top Stories










News Roundup