നല്ലൊരു പയ്യന്‍ ആയിരുന്നു, ജാസ്മിനെ മനസിലാക്കാന്‍ ഉള്ള കഴിവുണ്ട്; ഗബ്രിയുമായി പിരിഞ്ഞോ? ജാസ്മിനോട് ആരാധകര്‍

നല്ലൊരു പയ്യന്‍ ആയിരുന്നു, ജാസ്മിനെ മനസിലാക്കാന്‍ ഉള്ള കഴിവുണ്ട്; ഗബ്രിയുമായി പിരിഞ്ഞോ? ജാസ്മിനോട് ആരാധകര്‍
Jan 25, 2025 11:22 AM | By Jain Rosviya

സോഷ്യല്‍ മീഡിയയ്ക്ക് സുപരിചിതയാണ് ജാസ്മിന്‍ ജാഫര്‍. റീലുകളിലൂടെയാണ് ജാസ്മിനെ സോഷ്യല്‍ മീഡിയ പരിചയപ്പെടുന്നത്. പിന്നീട് ബിഗ് ബോസിലെത്തിയതോടെ ജാസ്മിന്‍ താരമായി മാറുകയായിരുന്നു.

ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ മത്സരാര്‍ത്ഥിയായിരുന്നു ജാസ്മിന്‍. ടോപ് ത്രീയിലെത്താന്‍ സാധിച്ചെങ്കിലും വിന്നറാകാന്‍ ജാസ്മിന് സാധിച്ചിരുന്നില്ല. അതേസമയം വിജയിച്ചില്ലെങ്കിലും സീസണ്‍ 6 തന്റേതാക്കി മാറ്റാന്‍ ജാസ്മിന് സാധിച്ചിരുന്നു.

ഗബ്രിയുമായുള്ള സൗഹൃദമാണ് ബിഗ് ബോസ് വീട്ടിലും പുറത്തുമെല്ലാം ജാസ്മിനെ വിവാദതാരമാക്കിയത്. ജാസ്മിനെതിരെ മാത്രമല്ല താരത്തിന്റെ വീട്ടുകാര്‍ക്കെതിരേയും വലിയ തോതിലുള്ള സൈബര്‍ ആക്രമണമുണ്ടായിരുന്നു.

ഷോ തീരുന്നതോടെ ജാസ്മിനും ഗബ്രിയും തമ്മിലുള്ള സൗഹൃദവും അവസാനിക്കുമെന്ന് പലരും പറഞ്ഞിരുന്നു. എന്നാല്‍ വിമര്‍ശനങ്ങളേയെല്ലാം കാറ്റില്‍പ്പറത്തുന്ന ജാസ്മിനെയാണ് പിന്നീട് കണ്ടത്.

ഷോയ്ക്ക് ശേഷവും ഇരുവരും തമ്മിലുള്ള സൗഹൃദം ശക്തമായി തുടരുകയായിരുന്നു. ജാസ്മിന്റെ യൂട്യൂബ് ചാനലില്‍ സ്ഥിരം സാന്നിധ്യമാണ് ഗബ്രി. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോഷൂട്ടുകളും റീലുകളുമെല്ലാം വൈറലായി മാറാറുണ്ട്.

ഇപ്പോഴിതാ പുതിയൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് ജാസ്മിന്‍. തായ്‌ലാന്റിലേക്ക് യാത്ര പോവുകയാണ് ജാസ്മിന്‍. ഇതിന് മുന്നോടിയായുള്ള തന്റെ ഒരുക്കങ്ങളാണ് വീഡിയോയിലൂടെ ആരാധകരുമായി ജാസ്മിന്‍ പങ്കുവെക്കുന്നത്.

എല്ലാത്തിനും കൂടെയുള്ള ഗബ്രി ഇത്തവണത്തെ യാത്രയില്‍ ജാസ്മിന്റെ കൂടെയില്ല. ഇക്കാര്യം ആരാധകരും ശ്രദ്ധിച്ചിട്ടുണ്ട്. അവര്‍ അത് കമന്റിലൂടെ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നുണ്ട്. ട്രിപ്പുകള്‍ പോകുമ്പോഴും മറ്റുമെല്ലാം കൂടെയുണ്ടാകാറുള്ള ഗബ്രി എന്താണ് ഇപ്പോള്‍ കൂടെ വരാത്തതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

സമീപകാലത്തായി ജാസ്മിന്‍ പങ്കുവെക്കുന്ന വീഡിയോകളില്‍ ഗബ്രിയെ കാണാറില്ലെന്നതും സോഷ്യല്‍ മീഡിയ ചോദിക്കുന്നുണ്ട്. ഇരുവരും പിണങ്ങിയോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. എന്നാല്‍ ഗബ്രിയെക്കുറിച്ചുള്ള കമന്റുകള്‍ക്കൊന്നും ജാസ്മിന്‍ മറുപടി നല്‍കുന്നില്ലെന്നതും ശ്രദ്ധേയമാണ്.

അതേസമയം വീഡിയോയിലെ ജാസ്മിന്റെ സംസാരവും പെരുമാറ്റവും വിമര്‍ശിക്കപ്പെടുന്നുണ്ട്. ഒരു പിരി ഇളകിയിട്ടുണ്ടെന്നാണ് ചിലര്‍ കമന്റ് ചെയ്യുന്നത്. എക്‌സൈറ്റ്‌മെന്റ് കൂടി ഭ്രാന്തായതാണ്, കുറച്ച് ഓവര്‍ ആണ്, എന്തോ കാര്യമായിട്ട് പറ്റിയിട്ടുണ്ട് ജാസ്മിന് എന്നാക്കെയാണ് ചിലര്‍ കമന്റ് ചെയ്യുന്നുണ്ട്.

'എന്തു വെകിളി പിടിച്ച സ്വഭാവം ആണ് ഇത് കുറച്ചു പക്വതയോടെയും പ്രായോഗിക ബുദ്ധിയോടെയും നന്നായി പോവുകയാണെങ്കില്‍ ഒരു പക്ഷെ ഗബ്രി ഒരു നല്ല ലൈഫ് പാര്‍ട്ണര്‍ ആയി വരുമായിരുന്നിരിക്കാം.

പക്ഷെ ഈ വട്ട് പിടിച്ച കുഞ്ഞിളം പൈതല്‍ ആണെന്നുള്ള ഈ പ്രായത്തിനു തക്ക വളര്‍ച്ചയില്ലാത്ത സ്വഭാവം കരുതി കൂട്ടി കാണിക്കുന്നത് കാരണം അത് നഷ്ടപ്പെട്ടു പോകും, ഗബ്രി ജാസ്മിന് ചേരുന്ന നല്ല ഒരു പയ്യന്‍ ആയിരുന്നു ജാസ്മിനെ മനസിലാക്കാന്‍ ഉള്ള കഴിവ് ആ പയ്യനുണ്ട്്' എന്നായിരുന്നു മറ്റൊരു കമന്റ്.

ആരാധകരുടെ സംശയങ്ങള്‍ക്കും കമന്റുകള്‍ക്കും ജാസ്മിന്‍ മറുപടി നല്‍കുമെന്നാണ് അവർ കരുതുന്നത്.



#jasminejaffar #trip #fans #wonders #split #gabri

Next TV

Related Stories
അതൊക്കെ നമ്മുടെ പേഴ്സണൽ കാര്യങ്ങൾ, ട്രാൻസ് വുമണായി സീമയെ ഒരിക്കലും കണ്ടിട്ടില്ല; മനസ്സ്തുറന്ന് സീമയും നിശാന്തും

Jul 26, 2025 11:41 AM

അതൊക്കെ നമ്മുടെ പേഴ്സണൽ കാര്യങ്ങൾ, ട്രാൻസ് വുമണായി സീമയെ ഒരിക്കലും കണ്ടിട്ടില്ല; മനസ്സ്തുറന്ന് സീമയും നിശാന്തും

മനസ്സ്തുറന്ന് ട്രാൻസ് കമ്മ്യൂണിറ്റിയിലെ പ്രമുഖ വ്യക്തിത്വങ്ങളിലൊരാളും സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുമായ സീമ വിനീത്...

Read More >>
ഇനി ഒൻപത് നാൾ കൂടി; ബിഗ്‌ബോസിൽ ഇത്തവണ ഒന്നിലധികം കോമണേഴ്സ്; പ്രെഡിക്ഷൻ ലിസ്റ്റ് ഇങ്ങനെ..

Jul 26, 2025 10:34 AM

ഇനി ഒൻപത് നാൾ കൂടി; ബിഗ്‌ബോസിൽ ഇത്തവണ ഒന്നിലധികം കോമണേഴ്സ്; പ്രെഡിക്ഷൻ ലിസ്റ്റ് ഇങ്ങനെ..

ബി​ഗ് ബോസ് മലയാളം സീസൺ 7 ഓ​ഗസ്റ്റ് 3ന് ​ഗ്രാന്റ് ലോഞ്ച്...

Read More >>
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്; രണ്ട് ജീവനക്കാര്‍ക്ക് മുന്‍കൂര്‍ ജാമ്യമില്ല

Jul 25, 2025 07:33 PM

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്; രണ്ട് ജീവനക്കാര്‍ക്ക് മുന്‍കൂര്‍ ജാമ്യമില്ല

സാമ്പത്തിക തട്ടിപ്പ് കേസില്‍ നടൻ കൃഷ്ണ കുമാറിൻ്റെ മകൾ ദിയയുടെ സ്ഥാപനത്തിലെ രണ്ട് ജീവനക്കാര്‍ക്ക് മുന്‍കൂര്‍...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall