Jan 22, 2025 07:51 PM

പോക്സോ കേസിൽ മുൻ‌കൂർ ജാമ്യം തേടി നടൻ കൂട്ടിക്കൽ ജയചന്ദ്രൻ സുപ്രീം കോടതിയെ സമീപിച്ചു. നാല് വയസുകാരിയെ പീഡിപ്പിച്ച കേസിലാണ് മുൻ‌കൂർ ജാമ്യം തേടി കൂട്ടിക്കൽ ജയചന്ദ്രൻ സുപ്രീം കോടതിയെ സമീപിച്ചത്.

ജയചന്ദ്രന്റെ മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെ കേരള പോലീസ് നടനെതിരേ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

നാലു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കസബ പൊലീസാണ് നടൻ ജയചന്ദ്രന് എതിരേ പോക്സോ കേസെടുത്തത്. കുട്ടിയുടെ ബന്ധു ‌ചൈൽഡ് പ്രൊട്ടക്‌ഷൻ യൂണിറ്റ് മുഖേന നൽകിയ പരാതി‌‌ പൊലീസിനു കൈമാറുകയായിരുന്നു.

കസബ പൊലീസ് കുട്ടിയുടെ മൊഴിയെടുത്തിരുന്നു. കുട്ടിയുടെ മൊഴി അവിശ്വസിക്കേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മുൻ‌കൂർ ജാമ്യ അപേക്ഷ കേരള ഹൈക്കോടതി തള്ളിയത്. 

അഭിഭാഷകൻ എ. കാർത്തിക്കാണ് ജയചന്ദ്രന്റെ മുൻ‌കൂർ ജാമ്യാപേക്ഷ സുപ്രീം കോടതിയിൽ ഫയൽ ചെയ്തത്. മുൻ‌കൂർ ജാമ്യാപേക്ഷ സുപ്രീം കോടതി വെള്ളിയാഴ്ചയോ, തിങ്കളാഴ്ചയോ പരിഗണിച്ചേക്കും.



#POCSOcase #Actor #KootikalJayachandran #SupremeCourt #anticipatorybail

Next TV

Top Stories










News Roundup