#laljose | കണ്ടിട്ട് എനിക്കും മനസിലായില്ല, ദിലീപിന്റെ വാക്ക് ...; മീരയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, ഇന്നും ‌ആർക്കും മനസിലായിട്ടില്ല; വിമർശനം

#laljose | കണ്ടിട്ട് എനിക്കും മനസിലായില്ല, ദിലീപിന്റെ വാക്ക് ...; മീരയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, ഇന്നും ‌ആർക്കും മനസിലായിട്ടില്ല; വിമർശനം
Jan 21, 2025 11:56 AM | By Athira V

രണ്ടായിരത്തിന്റെ തുടക്ക വർഷങ്ങളിൽ തെന്നിന്ത്യൻ സിനിമാ രം​ഗത്തെ ഏറ്റവും തിരക്കേറിയ നടിമാരിൽ ഒരാളായിരുന്നു മീര ജാസ്മിൻ. മികച്ച സിനിമകൾ തുടരെ മീരയെ തേടി വന്നു. ദേശീയ പുരസ്കാരം ഉൾപ്പെടെ നേടി മീരയുടെ പ്രശസ്തി കുതിച്ചുയർന്നു.

പ്രത്യേകിച്ചും മലയാള സിനിമകൾ തെരഞ്ഞെടുക്കുമ്പോൾ മീര വളരെ ശ്രദ്ധാലുവായിരുന്നു. നായികാ പ്രാധാന്യമുള്ള വേഷങ്ങൾ മാത്രം നടി തെരഞ്ഞെടുത്തു. അച്ചുവിന്റെ അമ്മ, രസതന്ത്രം, ഒരേ കടൽ തുടങ്ങിയ സിനിമകളെല്ലാം ഇതിന് ഉദാഹരണമാണ്. മീര സിനിമകളിൽ സെലക്ടീവ് ആകുന്നത് പലരുടെയും അനിഷ്ടത്തിനും കാരണമായിട്ടുണ്ട്. ‌

മീര ജാസ്മിനെ നായികയാക്കാത്തതിനെക്കുറിച്ച് ലാൽ ജോസ് ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. മുല്ലയിൽ അഭിനയിക്കേണ്ടിയിരുന്നത് മീര ജാസ്മിനാണ്.

കഥ പറയാൻ കൽക്കത്ത ന്യൂസ് എന്ന സിനിമയുടെ സെറ്റിൽ പോയി. തിരിച്ച് വന്ന ശേഷം മീര ജാസ്മിൻ ദിലീപിനോട് ലാൽ ജോസ് വന്ന് കഥ പറഞ്ഞു, പക്ഷെ എനിക്കൊന്നും മനസിലായില്ല എന്ന് പറഞ്ഞു. മനസിലാകാത്ത ഒരാളെ കാസ്റ്റ് ചെയ്യേണ്ട എന്ന് തീരുമാനിച്ച് പുതിയൊരാളെ നോക്കി.

അങ്ങനെയാണ് മീര നന്ദനെ കിട്ടുന്നത്. മീര നന്ദന്റെ ആദ്യ സിനിമയായിരുന്നു അതെന്നും ലാൽ ജോസ് ചൂണ്ടിക്കാട്ടി. മീര ജാസ്മിനോട് ലാൽ ജോസിന് നീരസം തോന്നിയെന്ന് വാക്കുകളിൽ നിന്ന് വ്യക്തമാണ്. എന്നാൽ മീര പറഞ്ഞത് ശരിയാണെന്നാണ് സോഷ്യൽ മീഡിയയിൽ വന്ന അഭിപ്രായങ്ങൾ‌. മുല്ലയുടെ കഥ സിനിമ കണ്ടവർക്ക് പോലും മനസിലായിട്ടില്ലെന്ന് കമന്റുകൾ വന്നു.

'മീരയ്ക്ക് ചെയ്യാൻ മാത്രം ഒന്നും മുല്ലയിൽ ഇല്ലായിരുന്നു, മുല്ലയുടെ കഥ എന്താണ്‌? കണ്ടിട്ട് എനിക്കും മനസിലായില്ല', 'മീരയെ മാറ്റുന്നതിന് പകരം ലാൽ ജോസിന് കഥ മാറ്റാമായിരുന്നു എനിക്ക് മുല്ലയിൽ ആകെ മനസിലായത് ഭാവന വന്ന് ഡാൻസ് കളിക്കുന്ന സീനാണ് അത് മാത്രമേ ഓർമയുള്ളൂ', 'മീരയെ കുറ്റം പറയാൻ പറ്റില്ല മുല്ല പത്ത് വട്ടം കണ്ടാലും കഥ മനസിലാകില്ല'

'മുല്ലയ്ക്ക് പകരം എൽസമ്മ എന്ന ആൺകുട്ടിയിലേക്ക് വിളിച്ചിരുന്നെങ്കിൽ മീര തീർച്ചയായും വന്നേനെ. അത് പോലുള്ള കഥാപാത്രങ്ങളാണ് മീരയ്ക്ക് ഇഷ്ടം' എന്നിങ്ങനെയാണ് മുല്ലയെക്കുറിച്ച് വന്ന കമന്റുകൾ. നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമാ രം​ഗത്ത് വീണ്ടും സജീവമാകുകയാണ് മീര. പാലും പഴവും ആണ് നടിയുടെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

#laljose #once #criticizes #meerajasmine #netizens #says #she #not #wrong #details

Next TV

Related Stories
മോൾ കല്യാണം കഴിച്ചൊരാളെ കല്യാണം കഴിക്കും, കാവ്യയോട് അന്ന് പ്രവചിച്ചു, പിന്നാലെ ​​ദിലീപിന്റെ കോൾ -സുനിൽ പരമേശ്വരൻ

Dec 7, 2025 02:53 PM

മോൾ കല്യാണം കഴിച്ചൊരാളെ കല്യാണം കഴിക്കും, കാവ്യയോട് അന്ന് പ്രവചിച്ചു, പിന്നാലെ ​​ദിലീപിന്റെ കോൾ -സുനിൽ പരമേശ്വരൻ

കാവ്യ മാധവനുമായി ദിലീപിനുണ്ടായിരുന്ന ബന്ധം, അതിജീവിത മഞ്ജു വാര്യരോട് പറഞ്ഞ കാര്യം...

Read More >>
മൊഴി മാറ്റി പറഞ്ഞവർക്കെല്ലാം കാലം എന്തോ കരുതി വെച്ചിരുന്നു, ഭാമയുടെ മാറ്റത്തിന് പിന്നാലെ സംഭവിച്ചത്...! ബെെജു കൊട്ടാരക്കര

Dec 7, 2025 11:43 AM

മൊഴി മാറ്റി പറഞ്ഞവർക്കെല്ലാം കാലം എന്തോ കരുതി വെച്ചിരുന്നു, ഭാമയുടെ മാറ്റത്തിന് പിന്നാലെ സംഭവിച്ചത്...! ബെെജു കൊട്ടാരക്കര

നടി ആക്രമിക്കപ്പെട്ട കേസ് , ദിലീപിനനുകൂലമായി മൊഴി മാറ്റി, ബെെജു കൊട്ടാരക്കര...

Read More >>
Top Stories










News Roundup