#honeyrose | 'വീട്ടില്‍ ചെല്ലുമ്പോള്‍ അത് ചെയ്യണേ..!' , 'അപ്പൊ ചേച്ചിക്ക് അറിയാം...' ഹണി റോസിനെ വിടാതെ സോഷ്യല്‍ മീഡിയ

#honeyrose | 'വീട്ടില്‍ ചെല്ലുമ്പോള്‍ അത് ചെയ്യണേ..!' , 'അപ്പൊ ചേച്ചിക്ക് അറിയാം...' ഹണി റോസിനെ വിടാതെ സോഷ്യല്‍ മീഡിയ
Jan 20, 2025 08:19 PM | By Athira V

വാര്‍ത്തക നിറഞ്ഞു നില്‍ക്കുകയാണ് നടി ഹണി റോസ്. വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ നടത്തിയ നിയമപോരാട്ടത്തിലൂടെയാണ് ഹണി റോസ് കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകളില്‍ ഇടം നേടിയത്. പൊതുവേദിയിലും സോഷ്യല്‍ മീഡിയയിലും തനിക്കെതിരെ നടത്തിയ അശ്ലീല പരാമര്‍ശങ്ങളെ തുടര്‍ന്നാണ് ബോബിയ്‌ക്കെതിരെ ഹണി റോസ് പരാതി നല്‍കുന്നത്. തുടര്‍ന്ന് ബോബി ചെമ്മണ്ണൂര്‍ അകത്താവുകയും ചെയ്തു.

ഈ സംഭവം ഹണി റോസിന് സമൂഹത്തില്‍ നിന്നും പ്രശംസയും പിന്തുണയും നേടിക്കൊടുക്കുന്നതായിരുന്നു. അതേസമയം ചിലര്‍ താരത്തിന്റെ വസ്ത്രധാരണത്തെ വിമര്‍ശിച്ചും രംഗത്തെത്തിയിരുന്നു. ബോബി ചെമ്മണ്ണൂര്‍ വിഷയത്തിന് ശേഷം ഹണി റോസ് പങ്കുവച്ച വീഡിയോയ്ക്ക് താഴെ അധിക്ഷേപ കമന്റുകളുമായി നിരവധി പേരാണ് എത്തിയത്. താന്‍ പങ്കെടുക്കുന്ന ഉദ്ഘാടന പരിപാടിയിലേക്ക് ആളുകളെ ക്ഷണിക്കുന്ന വീഡിയോയായിരുന്നു ഹണി റോസ് പങ്കുവച്ചത്.

ഇപ്പോഴിതാ ഈ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ഹണി റോസിന്റെ വീഡിയോയും വൈറലാവുകയാണ്. ഹണി റോസിന്റെ പരിപാടികള്‍ക്ക് ഇനി ആരുമുണ്ടാകില്ലെന്ന് പറഞ്ഞ ബോചെ ആരാധകര്‍ ഈ ആള്‍ക്കൂട്ടം കാണണം എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. എന്നാല്‍ ഒരു വിഭാഗം ആളുകള്‍ ഹണി റോസിനേയും പരിപാടിയേയും പരിഹസിച്ചു കൊണ്ടെത്തുന്നുണ്ട്.

'ആള്‍ക്കുട്ടം ഇല്ലല്ലോ മൊത്തം സെക്യൂരിറ്റിയും വളണ്ടിയര്‍മാരും, കെടാന്‍ പോകുന്ന വിളക് ആളികത്തും എന്നൊരു ചൊല്ലുണ്ട്, പാക്കലാം, ഇതൊക്കെ ഇനി കൊറച്ചു കാലം, ഇവരെയൊക്കേ ഇപ്പോഴും ഏറ്റി കൊണ്ട് നടക്കുന്ന സമൂഹം കഷ്ട്ടം, കുറേശെ ശരിയായി വരുന്നുണ്ട്, എന്തായാലും തുണിക്കടയില്‍ കയറി, കര്‍ട്ടന്‍ ഇട്ടിട്ടുണ്ട്, നന്നായി എന്ന് തോന്നുന്നു , ജീവനക്കാര്‍ അടക്കം 8 പേര് തികഞ്ഞിടുണ്ട്, ഡ്രസ് മാന്യമായി വരുന്നുണ്ട് , ഡ്രെസ്സില്‍ അല്‍പ്പം ശ്രദ്ധ തുടങ്ങിയിട്ടുണ്ട്, പൈസ കൊടുത്ത് ആളെ ഇറക്കിയത്, ജീവനക്കാര്‍ & ബോഡിഗാര്‍ഡ് അടക്കം 28 പേര്‍ തികഞ്ഞിടുണ്ട്, 100 ഉം ചായയും പരിപ്പ് വടയും അടുത്തുള്ള കോളേജ് പിള്ളേരെയും ക്ഷണിച്ചിടുണ്ടല്ലോ, നാട്ടുകാര്‍ക്ക് ബോധം വന്നതുകൊണ്ട് ആയിരിക്കും സ്‌കൂള്‍ പിള്ളേരെ വിളിച്ചത്, കോളേജ് പിള്ളേര് അടക്കം 100പേര്‍ തികഞ്ഞിടുണ്ട് , ഒരു സ്‌കൂള്‍ മുഴുവന്‍ ഉണ്ടെല്ലോ, ഡ്രസിങ് രീതി ഒക്കെ മാറിയല്ലോ' എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയ കമന്റുകള്‍.

'അപ്പൊ ചേച്ചിക്ക് അറിയാം. നാട്ടുകാരുടെ കമെന്റ്‌സ് എല്ലാം ബോധിച്ചു മനസിലാക്കി. ഇത് തത്കാലം ആണോ ആണെങ്കില്‍ ഇനിയും കേള്‍ക്കേണ്ടിവരും, എന്തു മനോഹരമായിരീക്കുന്നു. വീട്ടില്‍ ചെല്ലുമ്പോള്‍ ഉഴിഞ്ഞിടണേ. മോളെ ഈ സൗന്ദര്യത്തില്‍ ആര്‍ക്കാണു അസൂയ തോന്നാത്തത്' എന്നും ചിലര്‍ കമന്റ് ചെയ്യുന്നുണ്ട്. അതേസമയം താരത്തെ അവഹേളിക്കുന്ന കമന്റുകളിടുന്നവര്‍ക്കെതിരേയും ചിലര്‍ രംഗത്തെത്തുന്നുണ്ട്.

നേരത്തെ ഹണി റോസ് നല്‍കിയ പരാതിയില്‍ ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുക്കുകയും അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കോമഡി റിമാന്റില്‍ വിട്ട ബോബി ചെമ്മണ്ണൂര്‍ പിന്നീട് ജാമ്യം നേടി പുറത്തിറങ്ങുകയായിരുന്നു. സോഷ്യല്‍ മീഡിയയിലൂടേയും പൊതുവേദിയിലൂടേയും നിരന്തര ദ്വയാര്‍ത്ഥ തമാശകളും അധിക്ഷേപ പരാമര്‍ശങ്ങളും നടത്തുന്നുവെന്നായിരുന്നു താരത്തിന്റെ പരാതി. ഹണി റോസിന്റെ നിലപാടിന് സിനിമാ ലോകത്തു നിന്നും സോഷ്യല്‍ മീഡിയയില്‍ നിന്നുമെല്ലാം വലിയ പിന്തുണ ലഭിക്കുകയും ചെയ്തിരുന്നു.

#honeyrose #her #video #ingaruation #goes #viral #after #bobbychemmannur #issue

Next TV

Related Stories
'പുഷ്പാംഗദന്റെ ഒന്നാം സ്വയംവരം' ഉടൻ പ്രദർശനത്തിന് എത്തുന്നു

Dec 1, 2025 04:23 PM

'പുഷ്പാംഗദന്റെ ഒന്നാം സ്വയംവരം' ഉടൻ പ്രദർശനത്തിന് എത്തുന്നു

'പുഷ്പാംഗദന്റെ ഒന്നാം സ്വയംവരം' ഉടൻ പ്രദർശനത്തിന്...

Read More >>
' മൈ ഫാദര്‍ ഈസ് എ ക്രുവല്‍ മാന്‍ ', അന്ന് അത് എഴുതിയതിന്റെ അർത്ഥം അതായിരുന്നു; അതോടെ അച്ഛന് ടെന്‍ഷനായി,  വികാരഭരിതയായി മഞ്ജരി!

Dec 1, 2025 12:39 PM

' മൈ ഫാദര്‍ ഈസ് എ ക്രുവല്‍ മാന്‍ ', അന്ന് അത് എഴുതിയതിന്റെ അർത്ഥം അതായിരുന്നു; അതോടെ അച്ഛന് ടെന്‍ഷനായി, വികാരഭരിതയായി മഞ്ജരി!

ബുക്കിൽ അച്ഛനെ കുറിച്ച് എഴുതിയത് , മഞ്ജരിയുടെ ബാല്യകാല ഓർമ്മകൾ , അച്ഛനെ റോൾമോഡൽ ആക്കിയ ജീവിതം...

Read More >>
'അച്ഛൻ മമ്മൂട്ടിയെ നായകനാക്കി സിനിമ സംവിധാനം ചെയ്യാൻ ആഗ്രഹിച്ചിരുന്നു' -ഷമ്മി തിലകൻ

Nov 29, 2025 01:36 PM

'അച്ഛൻ മമ്മൂട്ടിയെ നായകനാക്കി സിനിമ സംവിധാനം ചെയ്യാൻ ആഗ്രഹിച്ചിരുന്നു' -ഷമ്മി തിലകൻ

തിലകന്റെ ആഗ്രഹം , ഷമ്മിതിലകൻ പറയുന്നത് , മമ്മൂട്ടി ചിത്രം...

Read More >>
കാവ്യയെ കല്യാണം കഴിച്ചത് കൊണ്ട് വെള്ളപൂശി റെഡിയാക്കി, മഞ്ജുവുമായി പിരിഞ്ഞതിന് കാരണം കാവ്യാ ...? ദിലീപ് തുറന്ന് പറയുന്നു

Nov 29, 2025 12:57 PM

കാവ്യയെ കല്യാണം കഴിച്ചത് കൊണ്ട് വെള്ളപൂശി റെഡിയാക്കി, മഞ്ജുവുമായി പിരിഞ്ഞതിന് കാരണം കാവ്യാ ...? ദിലീപ് തുറന്ന് പറയുന്നു

നടിയെ ആക്രമിച്ച കേസ് , ദിലീപ് മഞ്ജു ബന്ധം പിരിയാൻ കാരണം, കാവ്യയെ കല്യാണം കഴിച്ചതിനുപിന്നിൽ...

Read More >>
Top Stories










News Roundup