#mirage | ജീത്തു ജോസഫിന്റെ ആസിഫ് അലി ചിത്രം; മിറാഷ് കോഴിക്കോട് ചിത്രീകരണം ആരംഭിച്ചു

#mirage | ജീത്തു ജോസഫിന്റെ ആസിഫ് അലി ചിത്രം; മിറാഷ് കോഴിക്കോട് ചിത്രീകരണം ആരംഭിച്ചു
Jan 20, 2025 04:02 PM | By Athira V

( moviemax.in ) സിഫ് അലി, അപർണ്ണ ബാലമുരളി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ''മിറാഷ്" എന്ന ചിത്രത്തിന്റെ ചിത്രീകരണം കോഴിക്കോട് ആരംഭിച്ചു. ഹക്കീം ഷാജഹാൻ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. അപർണ്ണ ബാലമുരളി ആദ്യ ക്ലാപ്പടിച്ചു.

ഇ ഫോർ എക്സ്പിരിമെൻറ്സ്, നാഥ് എസ് സ്റ്റുഡിയോ, സെവൻ വൺ സെവൻ പ്രൊഡക്ഷൻസ്, ബെഡ് ടൈം സ്റ്റോറീസ് എന്നീ ബാനറുകളിൽ മുകേഷ് ആർ മേത്ത, ജതിൻ എം സേഥി, സി.വി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.


കഴിഞ്ഞ വർഷം മലയാളത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട കിഷ്കിന്ധ കാണ്ഡം എന്ന ചിത്രത്തിന് ശേഷം ആസിഫ് അലി- അപർണ്ണ ബാലമുരളി കോംബോ ഒന്നിക്കുന്ന ചിത്രം കൂടിയാണ് മിറാഷ്.

ആസിഫ് അലിയുടെ 2025ലെ ആദ്യ റിലീസായ രേഖചിത്രവും ബോക്സ് ഓഫീസിൽ ഗംഭീര ഹിറ്റായി പ്രദർശനം തുടരുകയാണ്. ആസിഫ് അലി, അപർണ്ണ ബാലമുരളി എന്നിവരെ കൂടാതെ ഹക്കിം ഷാ, ഹന്നാ റെജി കോശി, സമ്പത്ത് എന്നിവരാണ് മിറാഷിലെ പ്രമുഖ താരങ്ങൾ.


ഛായാഗ്രഹണം: സതീഷ് കുറുപ്പ്, കഥ: അപർണ ആർ തറക്കാട്, തിരക്കഥ,സംഭാഷണം: ശ്രീനിവാസ് അബ്രോൾ, ജീത്തു ജോസഫ്, എഡിറ്റിംഗ്: വി.എസ്. വിനായക്, സംഗീതം: വിഷ്ണു ശ്യാം, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: സുധീഷ് രാമചന്ദ്രൻ, കോസ്റ്യൂം ഡിസൈനർ: ലിന്റാ ജീത്തു, പ്രൊഡക്ഷൻ കൺട്രോളർ: പ്രണവ് മോഹൻ, മേക്കപ്പ്: അമൽ ചന്ദ്രൻ, വി എഫ് എക്സ് സൂപ്പർ വൈസർ: ടോണി മാഗ്‌മിത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: കത്രീന ജീത്തു, ലൈൻ പ്രൊഡ്യൂസർ: ബെഡ്ടൈം സ്റ്റോറീസ്, സ്റ്റീൽസ്: നന്ദു ഗോപാലകൃഷ്ണൻ, പി ആർ ഒ: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്സ്.

#mirage #movie #begins #filming

Next TV

Related Stories
ചിരിയും ചിന്തയും ബാക്കിയാക്കി ശ്രീനിവാസൻ വിടവാങ്ങി; സംസ്കാരം ഇന്ന് രാവിലെ 10-ന്

Dec 21, 2025 07:11 AM

ചിരിയും ചിന്തയും ബാക്കിയാക്കി ശ്രീനിവാസൻ വിടവാങ്ങി; സംസ്കാരം ഇന്ന് രാവിലെ 10-ന്

നടൻ ശ്രീനിവാസന്‍റെ മരണം , സംസ്കാരം ഇന്ന് രാവിലെ...

Read More >>
വിജയാ... ദാസനെത്തി; 'പ്രിയ സ്നേഹിതനെ കാണാൻ മോഹൻലാലും'; ശ്രീനിവാസന് ആദരാഞ്ജലികളർപ്പിക്കാൻ ടൗൺഹാളിൽ ജനത്തിരക്ക്

Dec 20, 2025 03:04 PM

വിജയാ... ദാസനെത്തി; 'പ്രിയ സ്നേഹിതനെ കാണാൻ മോഹൻലാലും'; ശ്രീനിവാസന് ആദരാഞ്ജലികളർപ്പിക്കാൻ ടൗൺഹാളിൽ ജനത്തിരക്ക്

ശ്രീനിവാസൻ മരണം, മൃതദേഹം ടൗൺഹാളിൽ പൊതുദർശനം തുടരുന്നു, ആദരാഞ്ജലികൾ അർപ്പിച്ച് പ്രിയപ്പെട്ടവർ...

Read More >>
ധ്യാനിന്റെ 37ാം ജന്മദിനത്തിൽ തേടിയെത്തിയത് പിതാവിന്റെ മരണവാര്‍ത്ത; ചേർത്തുപിടിച്ച് വിനീത് ശ്രീനിവാസൻ

Dec 20, 2025 01:11 PM

ധ്യാനിന്റെ 37ാം ജന്മദിനത്തിൽ തേടിയെത്തിയത് പിതാവിന്റെ മരണവാര്‍ത്ത; ചേർത്തുപിടിച്ച് വിനീത് ശ്രീനിവാസൻ

ശ്രീനിവാസൻ മരണം, ധ്യാനിന്റെ 37ാം ജന്മദിനത്തിൽ തേടിയെത്തിയത് പിതാവിന്റെ...

Read More >>
Top Stories










News Roundup