സാജിദ് യാഹിയ ഖൽബിന്റെ തിരക്കഥ സിനിമയാക്കാൻ ആഗ്രഹിച്ചപ്പോൾ മുതൽ പലവിധത്തിലുള്ള തടസങ്ങളായിരുന്നു. തുടക്കത്തിൽ സിനിമയിലെ നായകനായി കാസ്റ്റ് ചെയ്തിരുന്നത് ഷെയ്ൻ നിഗത്തിനെ ആയിരുന്നു. പിന്നീട് താരം പിന്മാറിയതോടെയാണ് യുവ നടൻ രഞ്ജിത്ത് സജീവ് നായകനായി എത്തുന്നത്. സിനിമയിൽ നായികയായത് നേഹ നസ്നീനായിരുന്നു. കഴിഞ്ഞ വർഷം ആദ്യം തിയേറ്ററുകളിലെത്തിയ സിനിമ തിയേറ്ററിൽ പരാജയപ്പെട്ടു.
അതോടെ ആ സിനിമയുടെ ആയുസ് തീർന്നുവെന്നാണ് പലരും കരുതിയത്. പക്ഷെ ചിത്രം ഒടിടിയിൽ റിലീസ് ചെയ്തപ്പോൾ കാര്യങ്ങൾ ആകെ മാറി മറിഞ്ഞു. സിനിമയ്ക്ക് വലിയ സ്വീകരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. കാൽപോയുടെയും തുമ്പിയുടെയും ലവ് സ്റ്റോറി കണ്ട് കരയുന്ന യൂത്തിന്റെ റീൽ വീഡിയോകൾ കൊണ്ട് സോഷ്യൽമീഡിയയും നിറഞ്ഞു.
സിനിമ കണ്ട് കരയാത്തവർ ആരുമില്ലെന്നാണ് ഫേസ്ബുക്ക് ഗ്രൂപ്പുകളിലും സിനിമാ ട്രോൾ പേജുകളിലും നിറയുന്ന കമന്റ്. എന്നാൽ ഇത് ഒരു ക്രിഞ്ച് സിനിമയാണെന്നും എന്നും ചില അഭിപ്രായങ്ങളും ഉയർന്നിരുന്നു. രഞ്ജിത്ത് സജീവും നേഹ നസ്‌നീനും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയിൽ സിദ്ദീഖ്, ലെന, ആതിര പട്ടേൽ, ജാഫർ ഇടുക്കി എന്നിവരാണ് മറ്റ് പ്രധാന അവതരിപ്പിച്ചത്.
യുട്യൂബിലൂടെ പ്രശസ്തരായ കാർത്തിക്ക് ശങ്കർ, ഷെമീർ, ജാസ്സിം ഹാസിം തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമായിരുന്നു. ആലപ്പുഴയുടെ ബീച്ച് സൈഡിൽ താമസിക്കുന്ന ഒരു വിഭാഗം ആളുകളുടെ കഥയായിരുന്നു ഖൽബ്. കാൽപോയ്ക്കും തുമ്പിക്കും സോഷ്യൽമീഡിയയിൽ ഫാൻ പേജുകൾ വരെയായി. സിനിമയുടെ ഒടിടി റിലീസിനുശേഷം ലഭിക്കുന്ന സ്നേഹം ആവോളം ഖൽബ് ടീം ആസ്വദിക്കുന്നുമുണ്ട്.
ഇപ്പോഴിതാ തുമ്പിയായി അഭിനയിച്ച നേഹ തന്റെ സ്കൂൾ കാലഘട്ടത്തിലെ പ്രണയങ്ങളെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. മോളിവുഡ് ഇൻസൈറ്റ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നേഹ. സ്കൂൾ കാലത്ത് പ്രണയ ലേഖനങ്ങൾ ലഭിച്ചിട്ടുണ്ടോയെന്ന ചോദ്യത്തോട് പ്രതികരിച്ച് സംസാരിക്കുകയായിരുന്നു ഗായിക കൂടിയായ നേഹ. സ്കൂളിൽ പഠിക്കുന്ന സമയത്ത് ലെറ്ററൊക്കെ കിട്ടാറുണ്ടായിരുന്നു.
പക്ഷെ ഞാൻ അത് എന്റെ ഒരു കുരുത്തക്കേടിന്റെ ഭാഗമായി സ്കൂൾ ലീവാക്കാനുള്ള മാർഗമായാണ് ഉപയോഗിച്ചിരുന്നത്. ഫെബ്രുവരി മാസം പതിനാല് ദിവസവും റോസ് ഡെ, ചോക്ലേറ്റ് ഡെ എന്നിങ്ങനെ പറഞ്ഞ് എന്തെങ്കിലുമൊക്കെ പരിപാടികൾ ഉണ്ടാകുമല്ലോ. ഇതൊക്കെ ഞാൻ വീട്ടിൽ പറയും. അപ്പോൾ ഉമ്മ പറയും എന്നാൽ സ്കൂളിൽ പോകണ്ട വീട്ടിൽ ഇരുന്നോളാൻ.
പിന്നെ ഒരു പതിനാല് ദിവസം ലീവായിരുന്നു ഞാൻ. കിട്ടുന്ന ലെറ്ററുകൾ കീറി കളയുകയോ അമ്മയ്ക്ക് കൊടുക്കുകയോ പ്രിൻസിപ്പളിന് കൊടുക്കുകയോ ഒന്നും ഞാൻ ചെയ്തിട്ടില്ല. അങ്ങനെയുള്ള പരിപാടികൾ ഒന്നും ഉണ്ടായിരുന്നില്ലെന്നും നേഹ പറയുന്നു. ബെംഗളൂരു ക്രൈസ്റ്റ് കോളജിൽനിന്ന് ഡിഗ്രി കഴിഞ്ഞ് കിങ്സ് കോളജ് ഓഫ് ലണ്ടനിൽ എജ്യുക്കേഷൻ പബ്ലിക് പോളിസിയിൽ ഉപരിപഠനം നടത്തുന്ന നേഹ സിനിമയിൽ എത്തും മുമ്പ് തന്നെ ഇൻസ്റ്റഗ്രാമിലെ താരമാണ്.
സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹം ഉള്ളിലൊതുക്കി പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോഴാണ് ഖൽബിലേക്ക് ക്ഷണം വന്നത്. എനിക്ക് സിനിമയിൽ അഭിനയിക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. കാസ്റ്റിങ് കോൾ കാണുമ്പോൾ ഓഡിഷൻ കൊടുക്കുമായിരുന്നു. പക്ഷെ കിട്ടിയിട്ടില്ല. നായികയായിത്തന്നെ ഒരു തുടക്കം കിട്ടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല.
സ്ക്രിപ്റ്റ് വായിച്ചപ്പോൾത്തന്നെ ഇത് എനിക്ക് ചെയ്യാൻ പറ്റുന്ന കഥാപാത്രമാണ് ഇത് എനിക്ക് തന്നെ കിട്ടിയേക്കുമെന്ന് തോന്നി. ആ കഥാപാത്രം എനിക്ക് വേണ്ടി തന്നെ എഴുതിയതാണ് എന്നാണ് തോന്നിയതെന്നാണ് ഖൽബിന്റെ ഭാഗമായപ്പോഴുള്ള അനുഭവം പങ്കിട്ട് മുമ്പൊരു അഭിമുഖത്തൽ നേഹ പറഞ്ഞത്. ഖൽബിന്റെ ഒടിടി റിലീസിനുശേഷം കോളേജ് വിസിറ്റും ഫങ്ഷൻസുമെല്ലാമായി കാൽപോയുടെ തുമ്പി തിരക്കിലാണ്.
#qalb #malayalam #movie #heroine #nehanazneen #open #up #about #her #schoollife