---
title: "#ProductionNo.1  | ഇന്ദ്രൻസും മധുബാലയും കേന്ദ്ര കഥാപാത്രത്തിലെത്തുന്ന പ്രൊഡക്ഷൻ നമ്പർ 1 ന്റെ ചിത്രീകരണം പൂർത്തിയായി "
english_title: "#ProductionNo.1 #starring #Indran #Madhubala #has #been #completed"
publisher: "moviemax.in"
canonical_url: "https://moviemax.in/news/263788/productionno1-starring-indran-madhubala-has-been-completed"
published_at: "2025-01-16T13:14:00+05:30"
category: "Malayalam"
language: "ml"
image: "https://moviemax.in/image-uploads/6788b9631c895_1.jpg"
keywords: []
---

# #ProductionNo.1  | ഇന്ദ്രൻസും മധുബാലയും കേന്ദ്ര കഥാപാത്രത്തിലെത്തുന്ന പ്രൊഡക്ഷൻ നമ്പർ 1 ന്റെ ചിത്രീകരണം പൂർത്തിയായി 

> **Lead Summary:** ** ബാ**ബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജി നിർമ്മിച്ച പ്രൊഡക്ഷൻ നമ്പർ 1ന്റെ ഷൂട്ടിംഗ് പാക്കപ്പായി. പൂർണ്ണമായും വാരണാസിയിൽ ചിത്രീകരിച്ച ചിത്രത്തിൽ ഇന്ദ്രൻസും മധുബാലയുമാണ് കേന്ദ്ര കഥാപാത്രത്തിലെത്തുന്നത്.

## Article Content

** ബാ**ബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജി നിർമ്മിച്ച പ്രൊഡക്ഷൻ നമ്പർ 1ന്റെ ഷൂട്ടിംഗ് പാക്കപ്പായി. പൂർണ്ണമായും വാരണാസിയിൽ ചിത്രീകരിച്ച ചിത്രത്തിൽ ഇന്ദ്രൻസും മധുബാലയുമാണ് കേന്ദ്ര കഥാപാത്രത്തിലെത്തുന്നത്.

> ഏറെ ശ്രെദ്ധ നേടിയ ഹ്രസ്വചിത്രം "എന്റെ നാരായണിക്ക്" ശേഷം വർഷാ വാസുദേവ് ആണ് ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്.

മലയാളത്തിൽ കുറെ വർഷക്കാലത്തെ ഇടവേളക്കു ശേഷമാണ് ശക്തമായ കേന്ദ്ര കഥാപാത്രത്തിൽ മധുബാല അഭിനയിക്കുന്നത്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.

പ്രൊഡക്ഷൻ നമ്പർ 1 ന്റെ അണിയറപ്രവർത്തകർ ഇവരാണ്. നിർമ്മാണം : അഭിജിത് ബാബുജി- ബാബുജി പ്രൊഡക്ഷൻസ്, കഥ, തിരക്കഥ : വർഷാ വാസുദേവ്, ഛായാഗ്രഹണം : ഫയിസ്‌ സിദ്ധിക്ക്, സംഗീതസംവിധാനം : ഗോവിന്ദ് വസന്ത, എഡിറ്റർ : റെക്ക്സൺ ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് നാരായൺ, ആർട്ട് ഡയറക്റ്റർ : സാബു മോഹൻ, വസ്ത്രാലങ്കാരം : സമീറാ സനീഷ്, മേക്കപ്പ് : രഞ്ജിത്ത് അമ്പാടി, സൗണ്ട് ഡിസൈനർ : രംഗനാഥ് രവി, കൊറിയോഗ്രാഫർ : ബ്രിന്ദാ, ചീഫ് അസ്സോസിയേറ്റ് ഡയറക്‌ടർ : നവനീത് കൃഷ്ണ, സ്റ്റിൽസ്: നവീൻ മുരളി, ലൈൻ പ്രൊഡ്യൂസർ : ബിജു കോശി, പബ്ലിസിറ്റി ഡിസൈൻസ് : യെല്ലോ ടൂത്ത്, പി ആർ ഓ ആൻഡ് മാർക്കറ്റിങ് കൺസൽട്ടന്റ് : പ്രതീഷ് ശേഖർ.

### Related Links & Sources
- [Original Story Source](https://moviemax.in/news/263788/productionno1-starring-indran-madhubala-has-been-completed)