#Besty| 'മമ്മൂട്ടിയുടെ ലുക്കുള്ള എനിക്കെത്ര സ്ത്രീധനം കിട്ടും?' 'ബെസ്റ്റി' ടീസർ പുറത്തിറങ്ങി

#Besty| 'മമ്മൂട്ടിയുടെ ലുക്കുള്ള എനിക്കെത്ര സ്ത്രീധനം കിട്ടും?' 'ബെസ്റ്റി' ടീസർ പുറത്തിറങ്ങി
Jan 16, 2025 12:25 PM | By VIPIN P V

മ്മൂട്ടിയുടെ സഹോദരീ പുത്രൻ അഷ്കർ സൗദാനും സിദ്ദിഖിന്റെ മകൻ ഷഹീനും ഒന്നിക്കുന്ന 'ബെസ്റ്റി' സിനിമയുടെ ടീസർ പുറത്തിറങ്ങി.

അഷ്കർ സൗദാൻ്റെ ഒരു ഡയലോഗും അതിന് സുധീർ കരമനയുടെ മറുപടിയുമാണ് ടീസർ വൈറലാക്കുന്നത്.

സിനിമയിലെ ഒരുപ്രധാന രംഗത്തിൽ അഷ്കർ സൗദാന് ഒരു കൗതുകം- "മമ്മൂട്ടിയുടെ ലുക്കുള്ള എനിക്ക് എത്ര സ്ത്രീധനം കിട്ടും... ?" ചോദ്യം കേട്ട് സുധീർ കരമനയുടെ കഥാപാത്രത്തിന് ചിരി വന്നു. 

പിന്നെ മറുപടിയുമെത്തി - " മമ്മൂട്ടിയുടെ ലുക്ക് ഉണ്ടായിട്ടു കാര്യമില്ല അദ്ദേഹത്തിൻ്റെ കഴിവ് കൂടി വേണം !" രസകരമായ സീനിൽ മെഗാസ്റ്റാർ മമ്മൂട്ടിയുടെ യഥാർത്ഥ മരുമകൻ തന്നെ അഭിനയിച്ചതുകൊണ്ട് ' സോഷ്യൽ മീഡിയയിലും 'ബെസ്റ്റി'യുടെ ടീസർ ചർച്ചയായി.

അഷ്കർ സൗദാനൊപ്പം ഷഹീൻ സിദ്ദിഖ് ഒരു പ്രധാന വേഷത്തിലുണ്ട്.

ശ്രവണ, സാക്ഷി അഗർവാൾ, സുരേഷ് കൃഷ്ണ, അബുസലിം ,ഹരീഷ് കണാരൻ, നിർമ്മൽ പാലാഴി,സുധീർ കരമന, ജോയ് മാത്യു, ജാഫർ ഇടുക്കി, ഗോകുലൻ, സാദിക്ക്, ഉണ്ണിരാജ, നസീർ സംക്രാന്തി, അപ്പുണ്ണി ശശി, സോനനായർ, മെറിന മൈക്കിൾ തുടങ്ങി നിരവധി താരങ്ങൾ ബെസ്റ്റിയിലുണ്ട്.

ഷാനു സമദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമ ജനുവരി 24ന് റിലീസ് ചെയ്യും. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൾ നാസർ ആണ് ബെസ്റ്റി നിർമ്മിച്ചത്. വിതരണം ബെൻസി റിലീസ്.

കഥ : പൊന്നാനി അസീസ്. ക്യാമറ: ജിജു സണ്ണി. പ്രൊഡക്ഷൻ ഇൻ ചാർജ്: റിനി അനിൽകുമാർ. ഒറിജിനൽ സ്കോർ: ഔസേപ്പച്ചൻ.

ഗാനരചന: ഷിബു ചക്രവർത്തി, ജലീൽ കെ. ബാവ, ഒ.എം. കരുവാരക്കുണ്ട്, ശുഭം ശുക്ല. സംഗീതം: ഔസേപ്പച്ചൻ, അൻവർഅമൻ, മൊഹ്‌സിൻ കുരിക്കൾ, അഷറഫ് മഞ്ചേരി, ശുഭം ശുക്ല, ചേതൻ.

എഡിറ്റർ: ജോൺ കുട്ടി. പ്രൊഡക്ഷൻ കൺട്രോളർ: എസ്. മുരുകൻ. പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്: സെന്തിൽ പൂജപ്പുര. പ്രൊഡക്ഷൻ മാനേജർ: കുര്യൻജോസഫ്. കല: ദേവൻകൊടുങ്ങല്ലൂർ.

ചമയം: റഹിംകൊടുങ്ങല്ലൂർ. സ്റ്റിൽസ്: അജി മസ്കറ്റ്. സംഘട്ടനം: ഫിനിക്സ്പ്രഭു. കോസ്റ്റ്യൂം: ബ്യൂസിബേബി ജോൺ. സൗണ്ട് ഡിസൈൻ: എം ആർ രാജാകൃഷ്ണൻ. ചീഫ് അസോസിയറ്റ് ഡയറക്ടർ: തുഫൈൽ പൊന്നാനി. അസോസിയറ്റ് ഡയറക്ടർ: തൻവീർ നസീർ.

സഹ സംവിധാനം: റെന്നി, സമീർഉസ്മാൻ, ഗ്രാംഷി,സാലി വി.എം, സാജൻ മധു. കൊറിയോഗ്രാഫി: രാകേഷ് മാസ്റ്റർ, സഹീർ അബ്ബാസ്, മിഥുൻഭദ്ര. ലൊക്കേഷൻ: കുളു മണാലി, ബോംബെ, മംഗലാപുരം, കോഴിക്കോട്, പൊന്നാനി.

#Howmuch #dowry #get #Mammootty #look #Bestie #teaser #out

Next TV

Related Stories
സിനിമ ചിത്രീകരണത്തിനിടെ നടൻ സാഗർ സൂര്യയ്ക്ക് പരിക്ക്

Jul 11, 2025 07:34 PM

സിനിമ ചിത്രീകരണത്തിനിടെ നടൻ സാഗർ സൂര്യയ്ക്ക് പരിക്ക്

സിനിമ ചിത്രീകരണത്തിനിടെ നടൻ സാഗർ സൂര്യയ്ക്ക്...

Read More >>
'എംഡിഎംഎയുമായി പിടിയിലായ യൂട്യൂബർ റിന്‍സി മാനേജർ അല്ല'; വ്യാജവാർത്തയിൽ പ്രതികരണവുമായി  ഉണ്ണി മുകുന്ദൻ

Jul 10, 2025 12:25 PM

'എംഡിഎംഎയുമായി പിടിയിലായ യൂട്യൂബർ റിന്‍സി മാനേജർ അല്ല'; വ്യാജവാർത്തയിൽ പ്രതികരണവുമായി ഉണ്ണി മുകുന്ദൻ

എംഡിഎംഎയുമായി പിടിയിലായ യൂട്യൂബർ റിന്‍സി മാനേജർ അല്ല, വ്യാജവാർത്തയിൽ പ്രതികരണവുമായി ഉണ്ണി...

Read More >>
മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ്; പ്രതികൾക്ക് ജാമ്യം നൽകിയതിനെതിരെ സുപ്രീംകോടതിയിൽ ഹർജി

Jul 9, 2025 08:36 PM

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ്; പ്രതികൾക്ക് ജാമ്യം നൽകിയതിനെതിരെ സുപ്രീംകോടതിയിൽ ഹർജി

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ്, പ്രതികൾക്ക് ജാമ്യം നൽകിയതിനെതിരെ സുപ്രീംകോടതിയിൽ...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall