#Devichandana | പണം കണ്ടെത്തണം, ഒപ്പമുള്ളത് ആരാണെന്ന് ചോദിക്കേണ്ട ആവശ്യമില്ല, എന്റെ സാരികൾ പത്ത് രൂപയ്ക്ക് വിറ്റാൽ പോലും ഞങ്ങൾ ലക്ഷപ്രഭുക്കൾ -ദേവി ചന്ദന

#Devichandana | പണം കണ്ടെത്തണം, ഒപ്പമുള്ളത് ആരാണെന്ന് ചോദിക്കേണ്ട ആവശ്യമില്ല, എന്റെ സാരികൾ പത്ത് രൂപയ്ക്ക് വിറ്റാൽ പോലും ഞങ്ങൾ ലക്ഷപ്രഭുക്കൾ -ദേവി ചന്ദന
Jan 14, 2025 02:17 PM | By Jain Rosviya

 (moviemax.in) കോമഡി സ്കിറ്റുകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ദേവി ചന്ദന. പിന്നീട് മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും തിളങ്ങുകയായിരുന്നു.

നല്ലൊരു നർത്തകി കൂടിയാണ്. ഗായകനായ കിഷോർ വർമയാണ് ദേവി ചന്ദനയുടെ ഭർത്താവ്. ദീർഘകാലത്തെ പ്രണയത്തിനുശേഷമാണ് കിഷോറും ദേവി ചന്ദനയും വിവാഹിതരായത്. ഇപ്പോൾ ദേവി ചന്ദന കൂടൂതലായും സീരിയലുകളിലാണ് അഭിനയിക്കുന്നത്. ഒപ്പം ഒരു യുട്യൂബ് ചാനലും താരത്തിനുണ്ട്.

ശരീര ഭാരത്തിന്റെ പേരിൽ ബോഡി ഷെയ്മിങിന് ഇരയായിട്ടുള്ള നടിമാരിൽ ഒരാളാണ് ദേവി ചന്ദന. ഭർത്താവ് കിഷോറിനൊപ്പം പോകുമ്പോൾ മോനാണോ എന്ന തരത്തിലുള്ള ചോ​ദ്യങ്ങൾ പോലും ദേവി ചന്ദനയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.

ഇപ്പോഴിതാ ബോഡി ഷെയ്മിങ് തന്നെ എത്രത്തോളം മാനസീകമായി ബാധിച്ചുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

'ഞാൻ വണ്ണം വെച്ചപ്പോഴാണ് മകനാണോ ഒപ്പമുള്ളത് എന്നൊക്കെയുള്ള ചോ​ദ്യങ്ങൾ വന്ന് തുടങ്ങിയത്. പിന്നെ ക്ഷീണിച്ച് കണ്ടാൽ ഷു​ഗറാണോയെന്ന് ചോദിക്കും മലയാളികൾ.

യഥാർത്ഥത്തിൽ പട്ടിണി കിടന്നും വർക്കൗട്ട് ചെയ്തുമൊക്കെയാണ് വണ്ണം കുറയ്ക്കുന്നത്. ഒപ്പം ഉള്ളത് ആരാണെന്ന് ആളുകൾ ചോദിക്കുമ്പോൾ ഇവരൊക്കെ എന്തിനാണ് ഇത്രത്തോളം ജഡ്ജ്മെന്റലാകുന്നതെന്ന് തോന്നാറുണ്ട്.

ശരിക്കും ഒപ്പമുള്ളത് ആരാണെന്ന് ചോദിക്കേണ്ട ആവശ്യം തന്നെയില്ല. പിന്നെ അവസാനമായപ്പോഴേക്കും മോനാണോയെന്ന് വരെ ചോദിച്ച് തുടങ്ങി.

കിഷോർ അത് ശരിവെച്ച് തലയാട്ടുകയും ചെയ്തു. ഇനി മേലാൽ കളർ തലയിൽ തേക്കരുതെന്നും ഞാൻ പറ‍ഞ്ഞിട്ടുണ്ട്. ഇളയ മോനാണോ എന്ന് ചോദിച്ചിരുന്നുവെങ്കിൽ ഞാൻ മരിച്ചേനെ.

ഇപ്പോൾ ചിരിച്ച് വിടുമെങ്കിലും അത്തരം ചോദ്യം എന്നെ വേദനിപ്പിച്ചിട്ടുണ്ട്. എന്റെ ശരീരത്തിന്റെ അവസ്ഥ പോലും അറിയാതെ തടി കൂടി കഴിയുമ്പോൾ തീറ്റ കുറച്ച് കുറയ്ക്ക് എന്നൊക്കെ ആളുകൾ പറയും. അതൊക്കെ കേൾക്കുമ്പോൾ സങ്കടം വരും.

ഇത്തരം ചോദ്യം കേട്ട് മടുത്തിട്ടാണ് ഞാൻ‌ കഷ്ടപ്പെട്ട് ഒരിടയ്ക്ക് വണ്ണം കുറച്ചത്. ട്രാൻസ്ഫോർമേഷന് ശേഷമുള്ള ചോദ്യം ഷു​ഗറാണോ എന്നായിരുന്നു. ബഹുജനം പലവിധം. എല്ലാവരേയും സാറ്റിസ്ഫൈ ചെയ്യാൻ പറ്റില്ലെന്നും ദേവി ചന്ദന പറയുന്നു.

സീരിയലുകൾ ചെയ്ത് തുടങ്ങിയപ്പോൾ മുതൽ വാങ്ങിയിട്ടുള്ള സാരികൾ, ആഭരണങ്ങൾ എന്നിവയെ കുറിച്ചും ദേവി ചന്ദന മനസ് തുറന്നു. എന്റെ സാരികൾ പത്ത് രൂപയ്ക്ക് വിറ്റാൽ പോലും ഞങ്ങൾ ലക്ഷപ്രഭുക്കളാണ്. അത്രത്തോളം സാരിയുണ്ട്.

കൊവിഡ് കാലത്ത് ഫ്ലാറ്റിന് താഴെ മേശയിട്ട് ഇതെല്ലാം നിരത്തി വെച്ച് വിൽപ്പന നടത്തിയാലോ എന്ന് വരെ ചിന്തിച്ചിട്ടുണ്ട്. സാരികളുടെ പെട്ടി തട്ടിയിട്ട് നടക്കാൻ വയ്യ. അലമാരികൾ നിറഞ്ഞു. മുറികളിലെ അലമാരകളെല്ലാം നിറഞ്ഞു.

ഞാൻ അഭിനയിക്കുന്ന സീരിയലുകളിൽ ഉടുത്ത സാരി ഞാൻ റിപ്പീറ്റ് ചെയ്യാറില്ല. മൂന്ന്, നാല് വർഷത്തേക്ക് അങ്ങനെയാണ്. ചിലപ്പോഴൊക്കെ സാരികൾ ഞാൻ പല കളറിൽ ഡൈ ചെയ്ത് വാങ്ങാറുണ്ട്. ചില സീരിയലുകളിൽ അഭിനയിക്കുമ്പോൾ അവർ പറയും ഭയങ്കര പോഷ് ലുക്കായിരിക്കണം അതുകൊണ്ട് തന്നെ ഹെവി ജ്വല്ലറിയും സാരിയുമൊക്കെ ധരിച്ചോളാൻ.

അവർ അങ്ങനെ പറയുകയേയുള്ളു പണം നമ്മൾ കണ്ടെത്തണം. മിനിമം സ്റ്റാന്റേർഡിൽ ഒരു ജ്വല്ലറി എടുക്കാൻ 1500 രൂപ എങ്കിലും വേണം. എല്ലാം നമ്മൾ തന്നെ പൈസ കൊടുത്ത് വാങ്ങണം

ഇതുകൊണ്ടുള്ള പ്രയോജനം നമ്മൾ എല്ലാവർക്കും അറിയാവുന്ന ഒരു മുഖമായി നിൽക്കും എന്നത് മാത്രമാണ്. അല്ലാതെ അഭിനയിച്ച് ലഭിക്കുന്ന കാശുകൊണ്ട് ജീവിക്കുക എന്നത് എത്രത്തോളം പോസിബിളാണെന്ന് അറിയില്ലെന്നും നടി പറയുന്നു.



#no #need #ask #who #with #me #even #sell #sarees #ten #rupees #millionaires #DeviChandana

Next TV

Related Stories
#honeyrose | 'അങ്ങനെ നടക്കാൻ എനിക്ക് ഇഷ്ടമാണ്, എന്തൊക്കെ പറ്റുമോ അതൊക്കെ അവർ പകർത്തും! ഹണി റോസ്

Jan 14, 2025 09:12 PM

#honeyrose | 'അങ്ങനെ നടക്കാൻ എനിക്ക് ഇഷ്ടമാണ്, എന്തൊക്കെ പറ്റുമോ അതൊക്കെ അവർ പകർത്തും! ഹണി റോസ്

പുറത്തേക്ക് ഇറങ്ങുമ്പോൾ ഔട്ട്ഫിറ്റിൽ ഞാൻ കുറച്ച് കോൺഷ്യസായിരിക്കും. ഓൺലൈൻ മീഡിയാസ് ഉള്ളതുകൊണ്ട് എന്തൊക്കെ ക്യാപ്ചർ ചെയ്യാമോ അതൊക്കെ അവർ...

Read More >>
#Archanakavi | ഇനിയൊരു വിവാഹം നടക്കില്ല, ഈ കാര്യങ്ങള്‍ ഒളിപ്പിച്ചുവെച്ചിട്ട് നടത്തേണ്ടതാണോ വിവാഹം?

Jan 14, 2025 08:16 PM

#Archanakavi | ഇനിയൊരു വിവാഹം നടക്കില്ല, ഈ കാര്യങ്ങള്‍ ഒളിപ്പിച്ചുവെച്ചിട്ട് നടത്തേണ്ടതാണോ വിവാഹം?

പുതിയ സിനിമയില്‍ അഭിനയിക്കുന്നതിനെ കുറിച്ച് പറഞ്ഞതിനൊപ്പം തന്റെ വിവാഹമോചനത്തെ പറ്റി വളരെ ലളിതമായി പറഞ്ഞു നടി പ്രശംസകള്‍...

Read More >>
#maalaparvathi | ആരും കാണാതെ ചെയ്ത് തിരിച്ച് എന്റെ വീട്ടിൽ വന്നു,  അപ്പോൾ സാരിയുണ്ടായിരുന്നില്ല! വീട്ടിൽ വന്നപ്പോൾ സംഭവിച്ചത്; മാല പാർവതി

Jan 14, 2025 05:11 PM

#maalaparvathi | ആരും കാണാതെ ചെയ്ത് തിരിച്ച് എന്റെ വീട്ടിൽ വന്നു, അപ്പോൾ സാരിയുണ്ടായിരുന്നില്ല! വീട്ടിൽ വന്നപ്പോൾ സംഭവിച്ചത്; മാല പാർവതി

വിവാഹത്തെക്കുറിച്ചും ആ സമയത്തുണ്ടായ പ്രശ്നങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് മാല പാർവതിയിപ്പോൾ....

Read More >>
#AsifAli | ‘ഞാന്‍ ചെയ്തതില്‍ എനിക്ക് മുഖത്തിട്ടൊന്ന് പൊട്ടിക്കാന്‍ തോന്നിയത് ആ ക്യാരക്ടറിനെ കണ്ടപ്പോഴാണ്’ - ആസിഫ് അലി

Jan 14, 2025 04:29 PM

#AsifAli | ‘ഞാന്‍ ചെയ്തതില്‍ എനിക്ക് മുഖത്തിട്ടൊന്ന് പൊട്ടിക്കാന്‍ തോന്നിയത് ആ ക്യാരക്ടറിനെ കണ്ടപ്പോഴാണ്’ - ആസിഫ് അലി

പക്ഷേ, ഷൂട്ട് ചെയ്യുമ്പോഴും അത് കഴിഞ്ഞ് എഡിറ്റിന്റെ സമയത്ത് കണ്ടപ്പോഴും ആ ക്യാരക്ടറിനെ കൊല്ലാനുള്ള ദേഷ്യം...

Read More >>
#KeerthySuresh  | വിവാഹത്തിനുശേഷമുള്ള ആദ്യ പൊങ്കല്‍; വിജയ്‌യ്‌ക്കൊപ്പം ആഘോഷമാക്കി കീര്‍ത്തി സുരേഷും ഭര്‍ത്താവും

Jan 14, 2025 03:40 PM

#KeerthySuresh | വിവാഹത്തിനുശേഷമുള്ള ആദ്യ പൊങ്കല്‍; വിജയ്‌യ്‌ക്കൊപ്പം ആഘോഷമാക്കി കീര്‍ത്തി സുരേഷും ഭര്‍ത്താവും

പച്ച കുര്‍ത്തയായിരുന്നു ആന്റണി ധരിച്ചത്. ഫ്‌ളോറല്‍ പ്രിന്റുള്ള കറുപ്പ് ഷര്‍ട്ട് അണിഞ്ഞാണ് വിജയ്...

Read More >>
Top Stories