(moviemax.in) പൃഥ്വിരാജിന് ചുറ്റുമാണ് മലയാള സിനിമാ ലോകമെന്ന് ഇന്ന് ആരാധകർ പറയാറുണ്ട്. അഭിനയവും സംവിധാനവും നിർമാണവുമായി കരിയറിലെ തിരക്കുകളിലാണ് പൃഥ്വിരാജ്.
ഒരുകാലത്ത് പൃഥ്വിക്കെതിരെ നീക്കങ്ങൾ നടത്തിയവർ ഇന്ന് കരിയറിലെ താഴ്ചയിലാണുള്ളത്. മാറ്റി നിർത്താൻ പറ്റാത്ത പ്രബല ശക്തിയായി പൃഥിരാജ് ഇന്ന് മാറിക്കഴിഞ്ഞു.
അമ്മ സംഘടനയുടെ തലപ്പത്തേക്ക് പൃഥിരാജ് വരണമെന്ന ആവശ്യം ശക്തമാണ്. ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയാണ് സംഘടന നേരിട്ട് കൊണ്ടിരിക്കുന്നത്
ഈ ഘട്ടത്തിൽ പൃഥിരാജിന് സംഘടനയെ മുന്നോട്ട് കൊണ്ട് പോകാൻ പറ്റുമെന്നാണ് അഭിപ്രായങ്ങൾ. അതേസമയം പൃഥ്വി നേതൃനിരയിലേക്ക് വരേണ്ടെന്ന അഭിപ്രായമുള്ള സിനിമാ താരങ്ങളുമുണ്ട്.
നടൻ ധർമ്മജൻ അടുത്തിടെ പൃഥിരാജിനെ വിമർശിച്ച് കൊണ്ട് നടത്തിയ പരാമർശം ചർച്ചയായി. അമ്മയുടെ മീറ്റിംഗിൽ പോലും വരാത്ത ആളാണ് പൃഥ്വിരാജെന്ന് പരോക്ഷമായി ധർമ്മജൻ ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. ഞാൻ വല്ലതും പറഞ്ഞാൽ പച്ചയ്ക്ക് പറയേണ്ടി വരും.
വർഷത്തിലൊരിക്കലാണ് അമ്മ മീറ്റിംഗ് വെക്കുന്നത്. ആ മീറ്റിംഗിൽ വരുന്നതാണ് ഒരു അംഗത്തിന്റെ ദൗത്യം. ലാലേട്ടൻ മാറിയാൽ കുഞ്ചാക്കോ ബോബൻ അമ്മയുടെ പ്രസിഡന്റായി വരണം.
അദ്ദേഹം വളരെ നല്ല വ്യക്തിയാണെന്നും ധർമ്മജൻ അന്ന് പറഞ്ഞു. ഇപ്പോഴിതാ പരാമർശത്തിൽ ധർമ്മജനെ വിമർശിച്ചിരിക്കുകയാണ് മല്ലിക സുകുമാരൻ. ധർമ്മജൻ പറഞ്ഞത് തെറ്റാണെന്ന് മല്ലിക സുകുമാരൻ അഭിപ്രായപ്പെട്ടു. ധർമ്മജൻ അങ്ങനെ പറയാൻ പാടില്ലായിരുന്നു.
ധർമ്മജന് പ്രോഗ്രാമുണ്ടെങ്കിൽ അത് കളഞ്ഞ് ധർമ്മജൻ വരുമോ അമ്മയുടെ മീറ്റിംഗിന്. പരിപാടിയില്ലാതെ ചുമ്മാതിരിക്കുന്നത് കൊണ്ടല്ലേ വരുന്നത്.
പെട്ടെന്ന് നൈമിഷികമായ വികാരം വന്ന് ആളാകാൻ വേണ്ടി പറഞ്ഞതാണെന്ന് തോന്നുന്നു. അല്ലാതെ ധർമ്മജന് എന്നോടോ മോനോടോ വിരോധമൊന്നും ഇല്ല. ധർമ്മജൻ ഒന്ന് രണ്ട് പേരുടെ പേര് വിട്ടതെന്താണ്.
എത്ര മീറ്റിംഗിൽ ദുൽഖർ വന്നിട്ടുണ്ട്. എത്ര മീറ്റിംഗിൽ ഏറ്റവും വലിയ കൂട്ടുകാരൻ പിഷാരടി വന്നിട്ടുണ്ട്. പിഷാരടി സംവിധായകനായി, മമ്മൂട്ടിയുമായൊക്കെ വലിയ അടുപ്പമായ ശേഷമാണ് ഞാൻ കണ്ടിരിക്കുന്നത്.
ഞങ്ങളൊക്കെ ധർമ്മജന്റെ പ്രായത്തിന് മുമ്പേ അമ്മയിൽ കയറിയതാണ്. കുറേക്കൂടി കാര്യങ്ങൾ മനസിലാക്കിയിട്ട് ധർമ്മജന് പറയാമായിരുന്നു.
അതേസമയം പൃഥിരാജ് അമ്മയുടെ തലപ്പത്ത് വരണമെന്ന് തനിക്ക് ലവലേശം ആഗ്രഹമില്ലെന്നും മല്ലിക സുകുമാരൻ വ്യകതമാക്കി.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയുണ്ടായ വിവാദത്തോടെയാണ് അമ്മ സംഘടനയുടെ നേതൃനിര രാജി വെക്കുകയാണെന്ന് പ്രഖ്യാപിച്ചത്.
മോഹൻലാലായിരുന്നു സംഘടനയുടെ പ്രസിഡന്റ്. എന്നാൽ മോഹൻലാലിന്റെ നേതൃത്വത്തിൽ സംഘടന തിരിച്ച് വരണമെന്നാണ് കഴിഞ്ഞ ദിവസം സുരേഷ് ഗോപി പറഞ്ഞത്.
ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യുന്ന അമ്മ സംഘടനയെ ഇല്ലാതാക്കാൻ ചിലർ ശ്രമം നടത്തുന്നെന്നും സുരേഷ് ഗോപി ആരോപിച്ചു.
ശ്വേത മേനോൻ ഉൾപ്പെടെയുള്ള താരങ്ങളാണ് പൃഥിരാജ് അമ്മയുടെ നേതൃത്വം ഏറ്റെടുക്കണമെന്ന് അഭിപ്രായപ്പെട്ടത്. ഈ അഭിപ്രായത്തെ നിരവധി പേർ പിന്തുണച്ചു.
#how #many #meetings #Dulquer #come #greatest #friend #does #not #come #Mallikasukumaran