Jan 11, 2025 01:00 PM

(moviemax.in ) നടന്‍ അബിയുടെ മകന്‍ എന്നതിലുപരി തെന്നിന്ത്യന്‍ സിനിമയിലെ ഇവനടമാരില്‍ പ്രധാനിയായി വളര്‍ന്നിരിക്കുകയാണ് ഷെയിന്‍ നിഗം. നിരവധി ഹിറ്റ് സിനിമകളില്‍ ശ്രദ്ധേയമായ നായക കഥാപാത്രം അവതരിപ്പിച്ചെങ്കിലും ഇടയ്ക്ക് ചില വിവാദങ്ങള്‍ ഉണ്ടായത് നടന്റെ കരിയറിനെയും ബാധിച്ചു.

മനപ്പൂര്‍വ്വം ചിലര്‍ നടനെ തകര്‍ക്കാന്‍ ശ്രമിക്കുന്നുണ്ട് എന്നാണ് പുതിയ ആരോപണം. അതേ സമയം പൊങ്കലിനോട് അനുബന്ധിച്ച് ഷെയിന്‍ നായകനാകുന്ന തമിഴ് ചിത്രം മദ്രാസാക്കാരന്‍ റിലീസിന് എത്തിയിരിക്കുകയാണ്. ജനുവരി 10നാണ് സിനിമ റിലീസ് ചെയ്തത്.

പക്ഷേ സിനിമയ്‌ക്കെതിരെ മോശമായ പ്രതികരണം വരുന്നതോടെ ആരും ഹേറ്റ് പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് നടന്‍. സിനിമയുമായി ബന്ധപ്പെട്ട മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തിലാണ് നടന്‍ തുറന്നു സംസാരിച്ചത്.

എന്താണ് നിങ്ങള്‍ക്ക് തോന്നുന്നത് അത് മാത്രം പ്രചരിപ്പിക്കുക. അല്ലാതെ വെറുപ്പ് പ്രചരിപ്പിക്കരുത്. ബാക്കിയൊന്നും ഞാന്‍ പറയുന്നില്ല, പറഞ്ഞാല്‍ കണ്ണ് നിറഞ്ഞു പോകും. അങ്ങനെ ഒരു സീനിലാണ് ഞാന്‍ നില്‍ക്കുന്നത്. എല്ലാവരും സഹായിക്കണം. ജനുവിനായ സപ്പോര്‍ട്ട് വേണം നല്ലതാണെങ്കില്‍ നല്ലത് എന്ന് പറയുക.

അത് മാത്രം മതി. ആരെങ്കിലും മന:പൂര്‍വ്വം തകര്‍ക്കാന്‍ നോക്കുന്നുണ്ട് എന്നൊന്നും ഞാന്‍ പറയുന്നില്ല. നിങ്ങളെല്ലാവരും ആലോചിച്ചു നോക്ക് അപ്പോള്‍ വസ്തുത മനസ്സിലാകും. എന്തായാലും ദൈവം ഉണ്ട്, നീതി തന്നെ നടപ്പിലാവും. ആ വിശ്വാസം തനിക്ക് ഉണ്ടെന്നും ഷെയിന്‍ നിഗം പറയുന്നു.

നടന്‍ ഒപ്പം സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധേയനായ സന്തോഷ് വര്‍ക്കിയും ഉണ്ടായിരുന്നു. ഷൈന്‍ എന്ന് പറയുന്ന ആളോട് എല്ലാവര്‍ക്കും വ്യക്തിവൈരാഗ്യം ഉള്ളതുപോലെയാണ്. പണ്ട് ഈ പുള്ളിയുടെ പിതാവിനെ എല്ലാവരും ഒതുക്കാന്‍ നോക്കിയിരുന്നു. അതുപോലെയാണ് ഇപ്പോള്‍ ഷെയിനിനോടും ചിലര്‍ ചെയ്യുന്നത്. നല്ലൊരു നടനും നല്ല മനുഷ്യനുമാണ്. അദ്ദേഹത്തിന്റെ ഈ പടവും മികച്ചതാണെന്ന് സന്തോഷ് പറയുന്നു.

മിമിക്രി താരവും നടനുമായിരുന്ന കലാഭവന്‍ അബിയുടെ മൂത്തമകനാണ് ഷെയിന്‍ നിഗം. ചെറിയ പ്രായത്തില്‍ പല റിയാലിറ്റി ഷോ കളിലും പങ്കെടുക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടെങ്കിലും ടെലിവിഷന്‍ പരമ്പരകളില്‍ അഭിനയിച്ചാണ് ഷെയിന്‍ ശ്രദ്ധേയനാവുന്നത്. പിന്നീട് വര്‍ഷങ്ങള്‍ക്കിപ്പുറം കിസ്മത്ത് എന്ന സിനിമയിലൂടെ നായകനായി.

അഭിനേതാവ് ആകാന്‍ അബി ശ്രമിച്ചെങ്കിലും നായക റോളുകളില്‍ ശോഭിക്കാന്‍ സാധിച്ചിരുന്നില്ല. ഇടയ്ക്ക് അസുഖബാധിതനായ താരം 2017 ലാണ് മരണപ്പെടുന്നത്. മകനെ സിനിമയില്‍ നായകനായി കണ്ടതിന് ശേഷമായിരുന്നു അബിയുടെ വേര്‍പാട്. എന്നാല്‍ പലരും അബിയെ സിനിമയില്‍ ഒതുക്കിയെന്ന ആരോപണം പണ്ട് മുതലേ നിലനിന്നിരുന്നു.

സമാനമായ രീതിയില്‍ സിനിമയില്‍ തിളങ്ങി നില്‍ക്കുന്നതിനിടെ ഷെയിനും വിവാദങ്ങളെ നേരിടേണ്ടി വന്നിരുന്നു. നടനെതിരെ നിര്‍മാതാക്കള്‍ പരാതിയുമായി വരികയും അദ്ദേഹത്തെ സിനിമയില്‍ നിന്നും വിലക്കിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ലിറ്റില്‍ ഹാര്‍ട്ട്‌സ് എന്ന സിനിമയാണ് അവസാനമായി മലയാളത്തില്‍ പുറത്തിറങ്ങിയ ഷെയിന്റെ സിനിമ.

#Shane #is #looking #to #be #contained #like #his #father #was #contained #ShaneNigam #believes #God

Next TV

Top Stories