---
title: "പര്‍ദ്ദ എന്നത് പക്ക കച്ചവടത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം വന്നതാണ്; ജസ്ല മാടശ്ശേരി"
english_title: "Now, Jasla has come out in response to the Karnataka hijab issue."
publisher: "moviemax.in"
canonical_url: "https://moviemax.in/news/26146/now-jasla-has-come-out-in-response-to-the-karnataka-hijab-issue"
published_at: "2022-02-13T11:20:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62089d49b9c17_jasla.jpg"
keywords: []
---

# പര്‍ദ്ദ എന്നത് പക്ക കച്ചവടത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം വന്നതാണ്; ജസ്ല മാടശ്ശേരി

> **Lead Summary:** സോഷ്യല്‍ മീഡിയ വഴിയും അല്ലാതെയും സാമൂഹ്യ വിഷയങ്ങളില്‍ അഭിപ്രായം പറഞ്ഞ് എത്താറുള്ള വ്യക്തിയാണ് ജസ്ല മാടശ്ശേരി. തന്റെ നിലപാട് തുറന്നു പറഞ്ഞതിന്റെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ ജസ്ലക്ക് നേരെ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതുകൊണ്ടൊന്നും പിന്മാറാതെ ഇന്നും പല വിഷയങ്ങളിലും പ്രതികരിച്ചു കൊണ്ടിരിക്കുന്നു ജസ്ല .

## Article Content

സോഷ്യല്‍ മീഡിയ വഴിയും അല്ലാതെയും സാമൂഹ്യ വിഷയങ്ങളില്‍ അഭിപ്രായം പറഞ്ഞ് എത്താറുള്ള വ്യക്തിയാണ് ജസ്ല മാടശ്ശേരി. തന്റെ നിലപാട് തുറന്നു പറഞ്ഞതിന്റെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ ജസ്ലക്ക് നേരെ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതുകൊണ്ടൊന്നും പിന്മാറാതെ ഇന്നും പല വിഷയങ്ങളിലും പ്രതികരിച്ചു കൊണ്ടിരിക്കുന്നു ജസ്ല .

ബിഗ് ബോസ് മത്സരാര്‍ത്ഥി കൂടിയായിരുന്നു ജസ്ലാ. ഷോയില്‍ നിന്ന് പുറത്തുവന്ന ജസ്ല പങ്കുവയ്ക്കുന്ന കുറിപ്പുകളിലും നിമിഷനേരംകൊണ്ട് ജനശ്രദ്ധ നേടിയിരുന്നു. ഇപ്പോള്‍ കര്‍ണാടക ഹിജാബ് വിഷയത്തില്‍ പ്രതികരണം അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ജസ്ല .

പര്‍ദ്ദ എന്നത് പക്ക കച്ചവടത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം വന്നതാണെന്നും , ഇതൊക്കെ പക്ക ബിസിനസ് അടിസ്ഥാനത്തില്‍ മാത്രം കേരളത്തില്‍ വന്ന വസ്ത്രമാണെന്നും ജസ്ല മാടശ്ശേരി പറയുന്നു.

‘നിര്‍ബന്ധമായി അടിച്ചേല്‍പ്പിക്കപ്പെട്ട വസ്ത്രം മാത്രമാണ് പര്‍ദ്ദ. പര്‍ദ എന്നത് പക്ക കച്ചവടത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം വന്നതാണ്. എന്റെ ഉമ്മമ്മയൊന്നും പര്‍ദ ഇടുന്നത് ഞാന്‍ കണ്ടിട്ടില്ല. 20 വര്‍ഷം മുന്‍പ് എവിടെയായിരുന്നു പര്‍ദ്ദയുണ്ടായിരുന്നത്.

ഇതൊക്കെ പക്ക ബിസിനസ് അടിസ്ഥാനത്തില്‍ മാത്രം കേരളത്തില്‍ വന്ന വസ്ത്രമാണ്. കുറെ കാലഘട്ടങ്ങള്‍ക്ക് മുന്‍പുള്ള ഫോട്ടോകള്‍ എടുത്ത് നോക്കിയാല്‍ അറിയാം എത്ര മുസ്ലീം സ്ത്രീകള്‍ തല മറച്ചിരുന്നെന്ന്.’

കര്‍ണാടക ഹിജാബ് വിഷയത്തില്‍ നിരവധി പേരാണ് പ്രതികരണം അറിയിച്ച് രംഗത്ത് വരുന്നത്. ഇതിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും ഉണ്ട്. ഇപ്പോള്‍ ജസ്ലയുടെ വാക്കുകളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/26146/now-jasla-has-come-out-in-response-to-the-karnataka-hijab-issue)