Dec 30, 2024 11:04 AM

സീരിയല്‍ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് നടന്‍ ദിലീപ് ശങ്കറിന്റെ മരണം. കഴിഞ്ഞ ദിവസമാണ് ദീലിപിനെ തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ടെലിവിഷന്‍ പരമ്പരകളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായി മാറിയ നടനാണ് ദിലീപ്. താരത്തിന്റെ മരണം ആരാധകരിലും വലിയ ഞെട്ടലും സങ്കടവുമാണ് ഉണ്ടാക്കിയിരിക്കുന്നത്.

ഇതിനിടെ ഇപ്പോഴിതാ ദിലീപിനെക്കുറിച്ചും അവതാരകയായ റാണി ശരണ്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ദ നേടുകയാണ്. 'ഇന്ന് കേട്ടത്, അത് എനിക്ക് കേള്‍ക്കേണ്ട ഒന്ന് ആയിരുന്നില്ല. അത് കൊണ്ട് തന്നെ ഇപ്പോഴും വിശ്വസിക്കാന്‍ മടിക്കുന്നുണ്ട്. ' മോളെ ' എന്ന വിളിയോടെ വല്ലപ്പോഴും വരുന്ന ആ കോളുകള്‍ ഇനി പ്രതീക്ഷിക്കണ്ട എന്ന് പറഞ്ഞു പഠിക്കുന്നുണ്ട് ഞാന്‍' എന്നാണ് റാണി കുറിപ്പില്‍ പറയുന്നത്.

റാണി ശരണ്‍ പങ്കുവച്ച കുറിപ്പ്.....

' മോളെ നീയെന്നെ ഉറപ്പായും തിരിച്ച് വിളിക്കണം. എനിക്ക് നിന്നോട് പ്രധാനപ്പെട്ട ചിലത് പറയാനുണ്ട് ', പറഞ്ഞോളൂ ദിലീപേട്ടാ ഞാനിപ്പോ ഫ്രീ ആയി എന്ന് പറയുമ്പോഴേക്കും അപ്പുറത്ത് കോള്‍ കട്ട് ആയിരുന്നു.ഉടന്‍ തിരിച്ചു വിളിച്ചെങ്കിലും നമ്പര്‍ ബിസി എന്നാണ് കേട്ടത്.

ഇടവേളകള്‍ ഇട്ട് പിന്നെയും പിന്നെയും വിളിച്ചിട്ടും അത് തന്നെ. അപ്പോ ഞാന്‍ വാട്‌സ് ആപ്പില്‍ വോയ്‌സ് ഇട്ടു. തിരിച്ച് വിളിക്കുമ്പോ നമ്പര്‍ ബിസി പറയുന്നു, free ആവുമ്പോ തിരിച്ച് വിളിച്ചോളൂ സംസാരിക്കാം എന്ന് പറഞ്ഞ്.

വൈകീട്ട് വീണ്ടും ഒരു മിസ്സ് കാള്‍ (ഒരേ ഒരു റിംഗ്) വന്നു. തിരിച്ച് വിളിക്കുമ്പോ വീണ്ടും നമ്പര്‍ ബിസി. തിരിച്ച് വിളിച്ചോളും എന്ന ഉറപ്പില്‍ ഞാനുമിരുന്നു. അതാണല്ലോ പതിവ്.

അന്ന് ഇരുപത്തിയാറാം തിയ്യതി. രാവിലെ മഞ്ചേരി മലബാര്‍ ഗോള്‍ഡില്‍ ഫംഗ്ഷനില്‍ നില്‍ക്കുമ്പോഴാണ് ദിലീപേട്ടന്റെ കോള്‍ വന്നത്. ഫോണ്‍ സൈലന്റ് ആക്കി കണ്‍മണിയെ ഏല്‍പ്പിച്ചിരുന്നു.

' അമ്മാ, ദിലീപ് അങ്കിള്‍ വിളിച്ചിരുന്നു എന്നവള്‍ പറഞ്ഞു. ' കുറെ കാലത്തിനു ശേഷമുള്ള വിളിയാണ് കുറച്ചധികം പറയാനുണ്ടാവും. അത് കൊണ്ട് വീട്ടിലെത്തി വിളിക്കാം എന്നുറപ്പിച്ചു.

വീട്ടിലെത്തി വിളിക്കാന്‍ തുടങ്ങുമ്പോഴാണ് വീണ്ടും ഇങ്ങോട്ട് കോള്‍. കോള്‍സ് എടുക്കാന്‍ പറ്റാത്തതിന് ക്ഷമാപണം പോലെയാണ് ഫംഗ്ഷനില്‍ ആയത് കൊണ്ടാണ് എടുക്കാന്‍ പറ്റാത്തത് എന്ന് പറഞ്ഞത്. അപ്പോഴും തിരക്കില്‍ ആണെന്ന് കരുതിയാണെന്നു തോന്നുന്നു കട്ട് ചെയ്തത്.

ഇന്ന് അബിന്‍ വിളിച്ച് 'അമ്മാ ഒരു കാര്യം പറയാനുണ്ട്. സമാധാനത്തോടെ കേള്‍ക്കണം ' എന്ന മുഖവുരയോടെ പറയുന്നത് വരെ ആ വിളിയ്ക്കായി ഈ കുഞ്ഞനിയത്തി കാത്തിരുന്നു ദിലീപേട്ടാ.

പറയാനുള്ള ആ പ്രധാനപ്പെട്ട കാര്യം കേള്‍ക്കാന്‍. ഇന്ന് കേട്ടത്, അത് എനിക്ക് കേള്‍ക്കേണ്ട ഒന്ന് ആയിരുന്നില്ല. അത് കൊണ്ട് തന്നെ ഇപ്പോഴും വിശ്വസിക്കാന്‍ മടിക്കുന്നുണ്ട്. ' മോളെ ' എന്ന വിളിയോടെ വല്ലപ്പോഴും വരുന്ന ആ കോളുകള്‍ ഇനി പ്രതീക്ഷിക്കണ്ട എന്ന് പറഞ്ഞു പഠിക്കുന്നുണ്ട് ഞാന്‍.

' നീ എന്റെ കുഞ്ഞു പെങ്ങളാണ് എന്ന് ആവര്‍ത്തിക്കുന്നത് കേള്‍ക്കാന്‍, എന്നും മോള്‍ക്ക് ഒപ്പമുണ്ട് ' എന്ന ഉറപ്പില്‍ വീണ്ടും ബലപ്പെടാന്‍ എന്നിട്ടും മനസ്സ് കൊതിക്കുന്നുണ്ട്. ചേച്ചി, കുട്ടികള്‍, സിനിമാ സ്വപ്നങ്ങള്‍ ഒക്കെ ഇവിടെയല്ലേ ദിലീപേട്ടാ?! പിന്നെ ദിലീപേട്ടന് പ്രിയപ്പെട്ട ഞങ്ങള്‍ ചിലരും.

#ranisarran #pens #emotional #note #about #late #dileepshankar #and #his #calls

Next TV

Top Stories










News Roundup






https://moviemax.in/- //Truevisionall