രണ്ട് വർഷത്തെ പ്രണയത്തിനുശേഷം ഇക്കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു സോഷ്യൽമീഡിയ താരവും താരപുത്രിയുമായ ദിയ കൃഷ്ണയും അശ്വിൻ ഗണേഷും വിവാഹിതരായത്. ഒരു സെലിബ്രിറ്റി കിഡ്ഡിന്റെ വിവാഹത്തിന് പതിവായി ഉണ്ടാകാറുള്ള ആളും ആരവവും ഇല്ലായിരുന്നുവെങ്കിലും അത്യാവശ്യം ആഢംബരത്തോടെ ഒരു കിടിലൻ റോയൽ വെഡ്ഡിങ് തന്നെയായിരുന്നു ഇരുവരുടെയും. മാതാപിതാക്കളെ ബുദ്ധിമുട്ടിക്കാതെ ദിയയും അശ്വിനും തന്നെയാണ് വിവാഹ ചിലവുകൾ വഹിച്ചത്.
വിവാഹം കഴിഞ്ഞിട്ട് മൂന്ന് മാസമായി എങ്കിലും ഇരുവരും ഇതുവരേയും ട്രിപ്പൊന്നും പോയിരുന്നില്ല. ബിസിനസ്, ജോലി, ഫ്ലാറ്റ് ഷിഫ്റ്റിങ് എല്ലാമായി ബിസിയായിരുന്നു. അതിനിടയിൽ കുടുംബത്തോടൊപ്പം ബാലി ട്രിപ്പ് നടത്തിയിരുന്നു. അന്ന് കുടുംബത്തോടൊപ്പം ഹണിമൂൺ ട്രിപ്പ് പോയതിന്റെ പേരിൽ ഇരുവരും ട്രോളുകൾ നേരിട്ടിരുന്നു. എല്ലാം തിരക്കും ശമിച്ചപ്പോൾ കഴിഞ്ഞ ദിവസമാണ് ഇരുവരും ഒഫീഷ്യൽ ഹണിമൂൺ ട്രിപ്പിന് പുറപ്പെട്ടത്.
ഹണിമൂൺ ലണ്ടനിലേക്കായിരുന്നു. ദിയയുടെ രണ്ടാമത്തെയും അശ്വിന്റെ ആദ്യത്തെയും ലണ്ടൻ ട്രിപ്പാണ്. പ്രണയത്തിലായപ്പോൾ മുതൽ ഇരുവരും നിരന്തരം യാത്രകൾ പോകാറുണ്ട്. അശ്വിന്റെ ലവ് പ്രപ്പോസലിനുശേഷം ഇരുവരും ദുബായിക്കാണ് പ്രണയദിനം ആഘോഷിക്കാൻ പോയത്. ലണ്ടനിൽ ഇരുവരുടെയും അടുത്ത സുഹൃത്തുക്കൾ ഉണ്ടെന്നതിനാലാകാം ഹണിമൂൺ സ്പോട്ടായി ഇവിടേക്ക് തന്നെ ഇരുവരും പുറപ്പെട്ടത്.
ചേച്ചിയും അനിയത്തിമാരും അബുദാബിയിൽ അടിച്ചുപൊളിക്കുമ്പോൾ ദിയ ഭർത്താവിനൊപ്പം ലണ്ടനിലേക്ക് പറന്നു. ഇത്തവണയും ട്രാവൽ വ്ലോഗ് താരം പങ്കിട്ടിട്ടുണ്ട്. ഹണിമൂൺ ട്രിപ്പായതുകൊണ്ട് തന്നെ യാത്രയടക്കം റോയൽ സ്റ്റൈലിലാണ്. ഇത്തവണ ബിസിനസ് ക്ലാസ് ഫ്ലൈറ്റ് ടിക്കറ്റാണ് ഇരുവരും എടുത്തത്. രണ്ടുപേരും ആദ്യമായാണ് ബിസിനസ് ക്ലാസ് യാത്ര എക്സ്പീരിയൻസ് ചെയ്യുന്നത്.
അതിന്റെ എക്സൈറ്റ്മെന്റ് യാത്രയിലുടനീളം ഉണ്ടായിരുന്നു. ആദ്യം കേരളത്തിൽ നിന്നും ദുബായിലേക്കും അവിടെ നിന്ന് ലണ്ടനിലേക്കും ആയിരുന്നു ഫ്ലൈറ്റ്. കണക്ഷൻ ഫ്ലൈറ്റ് ആയതുകൊണ്ട് തന്നെ രണ്ട് വിമാനത്തിലെ ബിസിനസ് ക്ലാസ് ഫെസിലിറ്റി രണ്ടുപേർക്കും അനുഭവിക്കാൻ സാധിച്ചു. രാജകീയമായ യാത്രയും റോയൽ ട്രീറ്റ്മെന്റുമായിരുന്നുവെന്നാണ് ഇരുവരും പറഞ്ഞത്. ആദ്യ ബിസിനസ് ക്ലാസ് യാത്രയുടെ ഓർമക്കായി ഇരുവരും ഒരോ ഫോട്ടോയും എയർഹോസ്റ്റസിന്റെ സഹായത്തോടെ പകർത്തി.
തനിക്ക് ബിസിനസ് ക്ലാസ് യാത്ര ഒരുക്കി തന്ന ഭാര്യയ്ക്ക് അശ്വിൻ നന്ദി പറയുന്നതും വീഡിയോയിൽ കാണാം. ഒരു കുറവും പറയാൻ ഇല്ലാത്ത രീതിയിൽ ഭക്ഷണം, സീറ്റ്, സർവ്വീസ് അടക്കം എല്ലാം മികച്ചതായിരുന്നുവെന്നും ഇരുവരും പറഞ്ഞു. വീഡിയോ അതിവേഗത്തിൽ വൈറലായി. പുതിയ വീഡിയോയ്ക്ക് താഴെയും ദിയയുടെ പ്രഗ്നൻസി പ്രഡിക്ഷനുമായി ബന്ധപ്പെട്ട കമന്റുകളുണ്ട്.
പുതിയ വ്ലോഗ് വീഡിയോയിൽ നിന്നും കണ്ട ചില കാര്യങ്ങൾ വെച്ച് ദിയ ഗർഭിണി തന്നെയാണെന്നാണ് ഏറെയും കമന്റുകൾ. കഴിഞ്ഞ ഒരു മാസമായി ദിയ ഗർഭിണിയാണെന്ന് പ്രവചിച്ചുള്ള കമന്റുകൾ നിരന്തരം വരുന്നുണ്ട്. ഗർഭിണിയായതുകൊണ്ടാണ് ബിസിനസ് ക്ലാസ് ടിക്കറ്റ് എടുത്തത്, ഭക്ഷണത്തോട് വിരക്തി വൊമിറ്റിങ് ടെന്റൻസി എന്നിവ ദിയയ്ക്ക് ഉള്ളതിന് പിന്നിലും ഗർഭിണിയാണെന്ന കാരണമാകാം എന്നിങ്ങനെയാണ് കമന്റുകൾ.
ഗർഭിണിയായ സ്ത്രീകൾക്ക് ചില ഭക്ഷണത്തിന്റെ സ്മെൽ പോലും അസ്വസ്ഥതയുണ്ടാക്കും. ഇതെല്ലാം താരതമ്യപ്പെടുത്തിയാണ് താരപുത്രി ഗർഭിണിയാണെന്ന് ആരാധകർ പ്രവചിക്കുന്നത്. എന്നാൽ കൗതുകം നിറഞ്ഞ കമന്റുകൾ കാണാൻ വേണ്ടി ദിയ മനപൂർവ്വം സൂചനകൾ നൽകി സംസാരിക്കുകയാണെന്നും ചിലർ കമന്റുകൾ കുറിച്ചു. ഇരുവരും ലണ്ടനിൽ വെച്ച് പ്രഗ്നൻസി റിവീൽ ചെയ്യുമെന്നും ചില ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്.
ദിയയുടെ കഴിഞ്ഞ വർഷത്തെ ക്രിസ്മസ് കുടുംബത്തോടൊപ്പം ലണ്ടനിലായിരുന്നു. ദിയയ്ക്ക് ബിസിനസും അശ്വിന് ജോലിയും ഉള്ളതുകൊണ്ടാകാം ഇരുവരുടെയും ഹണിമൂൺ ട്രിപ്പ് വൈകിയത്. സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറാണ് തമിഴ്നാട് സ്വദേശിയായ അശ്വിൻ.
#diyakrishna #husband #aswinganesh #shared #their #emirates #business #class #journey #experience