( moviemax.in ) മിനിസ്ക്രീൻപ്രേക്ഷകർക്ക് ഏറെ പ്രിയങ്കരരായ താരങ്ങളായ എസ്.പി ശ്രീകുമാറിനും ബിജു സോപാനത്തിനുമെതിരെ കഴിഞ്ഞ ദിവസമാണ് ലൈംഗികാതിക്രമ കേസ് രജിസ്റ്റർ ചെയ്യപ്പെട്ടത്.
സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടന്നുവെന്ന നടിയുടെ പരാതിയിലാണ് നടൻമാർക്കെതിരെ കൊച്ചി പൊലീസ് കേസെടുത്തത്. ഏറ്റവും പ്രിയപ്പെട്ട താരങ്ങൾക്കെതിരെ ഇത്തരമൊരു വാർത്ത വന്നപ്പോൾ ഉപ്പും മുളകും, മറിമായം, ചക്കപ്പഴം തുടങ്ങിയ സിറ്റ്കോമുകളുടെ ആരാധകർക്കും അതൊരു വലിയ ഞെട്ടലായിരുന്നു.
കാരണം താരങ്ങൾ എന്നതിലുപരി ഇവരെയല്ലാം കുടുംബാംഗങ്ങളെപ്പോലെ കണ്ട് സ്നേഹിക്കുന്നവരാണ് മലയാളി പ്രേക്ഷകർ. ഒരാൾ നടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നും രണ്ടാമത്തെയാൾ ഭീഷണിപ്പെടുത്തിയെന്നുമാണ് പൊലീസ് പറയുന്നത്. കേസ് നിലവിൽ തൃക്കാക്കര പൊലീസിന് കൈമാറി.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം തന്നെ സീരിയൽ നടിയുടെ കേസും അന്വേഷിക്കുമെന്നാണ് വിവരം. നേരത്തെ ഹേമ കമ്മിറ്റിക്ക് മുമ്പിൽ നടി മൊഴി നൽകിയിരുന്നു. സീരിയൽ രംഗത്ത് എസ്.പി ശ്രീകുമാറും ബിജു സോപാനവും പ്രവർത്തിച്ച് തുടങ്ങിയിട്ട് ഏറെ നാളുകളായി. ആദ്യമായാണ് ഇത്തരമൊരു കേസും വിവാദവും ഇരുവരുടെയും പേരിൽ വരുന്നത്.
വാർത്ത പുറത്ത് വന്നപ്പോൾ ആരാധകർക്ക് തുടക്കത്തിൽ വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല. രണ്ടുപേരും നാടകങ്ങളിൽ നിന്നും സീരിയലിലേക്കും പിന്നീട് സിനിമയിലേക്കും എത്തിയവരാണ്. കേസ് രജിസ്റ്റർ ചെയ്യപ്പെട്ടത് വാർത്തയായി എങ്കിലും എസ്.പി ശ്രീകുമാറോ ബിജു സോപാനമോ പ്രതികരിച്ചിട്ടില്ല. ഇപ്പോൾ ഇരുവരും ഉപ്പും മുളകുമെന്ന സിറ്റ്കോമിന്റെ മൂന്നാം സീസണിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഏറെ ജനപ്രീതിയുള്ള പരിപാടിയാണ് ഉപ്പും മുളകും.
ബാലുവെന്ന കഥാപാത്രത്തെയാണ് ബിജു സോപാനം അവതരിപ്പിക്കുന്നത്. നടി നിഷ സാരംഗിന്റെ ഭർത്താവിന്റെ വേഷമാണ് ബിജുവിന്. എസ്.പി ശ്രീകുമാർ കുട്ടൻ മാമൻ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.
കേസ് വലിയ രീതിയിൽ വിവാദവും ചർച്ചയുമാകുമ്പോൾ ശ്രീകുമാറിന്റെ ഭാര്യയും നടിയുമായ സ്നേഹ ശ്രീകുമാർ സോഷ്യൽമീഡിയയിൽ പങ്കിട്ട പോസ്റ്റാണ് ചർച്ചയാകുന്നത്. ശ്രീകുമാറിനൊപ്പം പ്രണയാർദ്രമായി നിൽക്കുന്ന ചിത്രമാണ് സ്നേഹ പങ്കിട്ടത്.
ഞങ്ങൾ എന്നാണ് ഫോട്ടോയ്ക്ക് സ്നേഹ നൽകിയ ക്യാപ്ഷൻ. പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ അനുകൂലിച്ചും വിമർശിച്ചും പരിഹസിച്ചുമെല്ലാം കമന്റുകൾ പ്രത്യക്ഷപ്പെട്ടു. കെട്ട്യോൻ പെട്ടുവല്ലേ..?കാര്യങ്ങൾ അറിയാൻ ഇട്ട പോസ്റ്റാണോ? എന്നാണ് ഒരാൾ ചോദിച്ചത്. യുഎസിൽ ആണൊന്ന് കാണിക്കാൻ ഇട്ടതാണോ. അവിടെ പോകുന്നതിന് മുമ്പായിരിക്കും ഇവൻ ഇങ്ങനെ ചെയ്തത് അല്ലേ എന്നിങ്ങനെ സർക്കാസം കലർത്തിയുള്ള കമന്റുകളുമുണ്ട്.
ഒന്നും ഏശില്ലെന്ന് ഉറപ്പായി, സൈക്കോളജിക്കൽ മൂവ്മെന്റ് എന്നിങ്ങനെയും കമന്റുകളുണ്ട്. ഇന്നത്തെ കാലത്ത് ഒരു മനുഷ്യന്റെ മനോവീര്യത്തെ തകർക്കാൻ ഒപ്പമുള്ളവർ ഒരു പീഡന പരാതി നൽകിയാൽ മതി, ഇതാവണം ഭാര്യ പ്രൗഡ് ഓഫ് യു എന്നിങ്ങനെയാണ് അനുകൂലിച്ച് വന്ന കമന്റുകൾ. സ്നേഹയും ശ്രീകുമാറിനെപ്പോലെ തന്നെ അഭിനയത്തിൽ സജീവമാണ്.
യുട്യൂബ് ചാനലുമായും നടി സജീവമാണ്. അടുത്തിടെയായിരുന്നു ഇരുവരുടെയും അഞ്ചാം വിവാഹ വാർഷികം. 2019ലാണ് ഇരുവരും വിവാഹിതരാകുന്നത്. തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. മറിമായത്തിലുള്ളവരെല്ലാം എത്തിയിരുന്നു.
#snehasreekumar #latest #socialmedia #post #about #husband