#diyakrishna | അപ്പോ തുടങ്ങുവല്ലേ...! 'പ്രതീക്ഷിച്ചതൊന്ന് ലഭിച്ചത് മറ്റൊന്ന്'; ഭർത്താവിനൊപ്പം ഹണിമൂൺ യാത്രയിൽ ദിയ

#diyakrishna |  അപ്പോ തുടങ്ങുവല്ലേ...!  'പ്രതീക്ഷിച്ചതൊന്ന് ലഭിച്ചത് മറ്റൊന്ന്'; ഭർത്താവിനൊപ്പം ഹണിമൂൺ യാത്രയിൽ ദിയ
Dec 24, 2024 05:05 PM | By Athira V

കൃഷ്ണ സിസ്റ്റേഴ്സിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളത് ദിയ കൃഷ്ണയ്ക്കാണ്. സിനിമാ താരമായ അഹാന കൃഷ്ണയ്ക്ക് പോലും ലഭിക്കാത്ത സ്വീകാര്യത ദിയയ്ക്ക് സോഷ്യൽമീഡിയയിലുണ്ട്. കഴിഞ്ഞ മൂന്ന്, നാല് വർഷമായി സോഷ്യൽമീഡിയയിൽ വളരെ സജീവമാണ് ദിയ. യുട്യൂബ് ചാനൽ ആരംഭിച്ചതോടെയാണ് ദിയയെ പ്രേക്ഷകർ അടുത്ത് അറിഞ്ഞ് തുടങ്ങിയത്. നടൻ കൃഷ്ണകുമാറിന്റെ ഫീമെയിൽ വേർഷൻ എന്നാണ് ദിയ കൃഷ്ണയെ വിശേഷിപ്പിക്കാറുള്ളത്.

രൂപത്തിലും സംസാരത്തിലും നിലപാടുകളിലും അച്ഛനോടുള്ള സാമ്യമാണ് കാരണം. കൃഷ്ണകുമാറിന്റെ മറ്റ് മൂന്ന് മക്കളും സിനിമയിൽ അരങ്ങേറി കഴിഞ്ഞു. എന്നാൽ അഭിനയ കമ്പമൊന്നും ദിയയ്ക്കില്ല. യുട്യൂബ് വ്ലോ​ഗിങും മോഡലിങും ബിനിനസുമെല്ലാമാണ് ദിയയ്ക്ക് പ്രിയപ്പെട്ട മേഖല. താരപുത്രിയുടെ ഓ ബൈ ഓസി ബ്രാന്റിന് ഇതിനോടകം രണ്ട് ലക്ഷത്തിന് മുകളിൽ ഹാപ്പി കസ്റ്റമേഴ്സുണ്ട്.

വസ്ത്ര ബ്രാന്റായി തുടങ്ങിയ സംരംഭം ഇപ്പോൾ ഫാൻസി ജ്വല്ലറികളുടെ ഓൺലൈൻ സ്റ്റോറാണ്. തിരുവനന്തപുരത്ത് ഒരു ഫിസിക്കൽ സ്റ്റോറും ഓ ബൈ ഓസിക്കുണ്ട്. അടുത്തിടെ അച്ഛൻ കൃഷ്ണകുമാർ തങ്ങളുടെ തിരുവനന്തപുരത്തെ ഷോപ്പ് സന്ദർശിക്കാനെത്തിയ വീഡിയോ ദിയ കൃഷ്ണ പങ്കുവെച്ചിരുന്നു. സോഷ്യൽമീഡിയയിൽ എപ്പോഴും സജീവമായതിനാൽ ദിയയുടെ വിശേഷങ്ങളെല്ലാം വളരെ പെട്ടന്ന് വൈറലാകാറുണ്ട്.


2024 ദിയയ്ക്ക് വളരെ സ്പെഷ്യലാണ്. ആശിച്ച് മോഹിച്ച വിവാ​ഹം നടന്നതും യുട്യൂബിൽ വൺ മില്യൺ അടിച്ചതും അടക്കം ജീവിതത്തിൽ ഒരുപാട് ഉയർച്ചകൾ ദിയയ്ക്ക് 2024 സമ്മാനിച്ചു.‍ ഇക്കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ദിയയുടെ വിവാഹം. ദീർഘകാല സുഹൃത്തായ അശ്വിൻ ​ഗണേഷിനെയാണ് ദിയ വിവാഹം ചെയ്തത്.

തിരുവനന്തപുരത്ത് ആഢംബര പൂർവം നടന്ന ചടങ്ങിന്റെ വീഡിയോയും ഫോട്ടോകളും വൈറലായിരുന്നു. വിവാഹശേഷം പുതിയൊരു ഫ്ലാറ്റിലാണ് ഭർത്താവ് അശ്വിനൊപ്പം ദിയയുടെ താമസം. ഇപ്പോഴിതാ താരപുത്രി ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച പുതിയ സ്റ്റോറിയാണ് ശ്രദ്ധനേടുന്നത്. ഹണിമൂണിനായി പുറപ്പെട്ടതിന്റെ വീഡിയോയും വിശേഷങ്ങളുമാണ് ദിയ പങ്കുവെച്ചിരിക്കുന്നത്. അശ്വിനൊപ്പം ബിസിനസ് ക്ലാസിൽ ഇരിക്കുന്ന ദിയയെ സ്റ്റോറിയിൽ കാണാം.


തങ്ങളുടെ ഹണിമൂൺ യാത്ര എവിടേക്കാണെന്ന് ​ഗസ് ചെയ്യാമോയെന്നും ദിയ ആരാധകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിവാഹം കഴിഞ്ഞ് മാസങ്ങൾക്ക് ശേഷമാണ് ഹണിമൂൺ യാത്ര. വിവാഹം കഴിഞ്ഞയുടൻ ദിയ അച്ഛനേയും അമ്മയേയും സഹോദരിമാരേയും ഒപ്പം ഭർത്താവിനേയും കൂട്ടി ഒരു ബാലി യാത്ര നടത്തിയിരുന്നു. അന്ന് കുടുംബസമേതമാണോ ഹണിമൂൺ എന്ന് ചോദിച്ച് നിരവധി പേർ താരപുത്രിയെ പരിഹസിച്ചിരുന്നു.

അത്തരത്തിൽ പരിഹസിച്ചവർക്കെല്ലാമുള്ള മറുപടിയാണ് ഇപ്പോൾ ഇരുവരും മാത്രമായി നടത്തുന്ന ഹണിമൂൺ‌ ട്രിപ്പ്. അതേസമയം ദിയയിൽ നിന്നും പുതിയ അപ്ഡേറ്റ് വന്നതോടെ ആരാധകരെല്ലാം നിരാശയിലാണ്. പ്രതീക്ഷിച്ചതൊന്ന് ലഭിച്ചത് മറ്റൊന്ന് എന്ന തരത്തിലാണ് കമന്റുകൾ. കാരണം കഴിഞ്ഞ കുറച്ച് കാലങ്ങളായി ദിയയുടെ മുഖത്തും ശരീരത്തിലും വന്ന മാറ്റങ്ങൾ ശ്രദ്ധിച്ച് ആരാധകരിൽ പലരും താരപുത്രി ​ഗർഭിണിയാണെന്ന് പ്രവചിച്ചിരുന്നു.

ദിയയുടെ വസ്ത്രധാരണത്തിലും നടപ്പിലും എല്ലാം മാറ്റം വന്നതാണ് കാരണം. എന്നാൽ താരപുത്രി ഇതിനോടൊന്നും പ്രതികരിച്ചിരുന്നില്ല. അതിനിടയിലാണ് ഹണിമൂണിനായി പുറപ്പെട്ടന്ന ലൈഫ് അപ്ഡേറ്റുമായി ദിയ എത്തിയത്. ദിയ-അശ്വിൻ ജോഡിയുടെ ഹണിമൂൺ വിശേഷങ്ങൾ കാണാനുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകർ.


#diyakrishna #aswinganesh #leave #honeymoon #abroad

Next TV

Related Stories
അതൊക്കെ നമ്മുടെ പേഴ്സണൽ കാര്യങ്ങൾ, ട്രാൻസ് വുമണായി സീമയെ ഒരിക്കലും കണ്ടിട്ടില്ല; മനസ്സ്തുറന്ന് സീമയും നിശാന്തും

Jul 26, 2025 11:41 AM

അതൊക്കെ നമ്മുടെ പേഴ്സണൽ കാര്യങ്ങൾ, ട്രാൻസ് വുമണായി സീമയെ ഒരിക്കലും കണ്ടിട്ടില്ല; മനസ്സ്തുറന്ന് സീമയും നിശാന്തും

മനസ്സ്തുറന്ന് ട്രാൻസ് കമ്മ്യൂണിറ്റിയിലെ പ്രമുഖ വ്യക്തിത്വങ്ങളിലൊരാളും സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുമായ സീമ വിനീത്...

Read More >>
ഇനി ഒൻപത് നാൾ കൂടി; ബിഗ്‌ബോസിൽ ഇത്തവണ ഒന്നിലധികം കോമണേഴ്സ്; പ്രെഡിക്ഷൻ ലിസ്റ്റ് ഇങ്ങനെ..

Jul 26, 2025 10:34 AM

ഇനി ഒൻപത് നാൾ കൂടി; ബിഗ്‌ബോസിൽ ഇത്തവണ ഒന്നിലധികം കോമണേഴ്സ്; പ്രെഡിക്ഷൻ ലിസ്റ്റ് ഇങ്ങനെ..

ബി​ഗ് ബോസ് മലയാളം സീസൺ 7 ഓ​ഗസ്റ്റ് 3ന് ​ഗ്രാന്റ് ലോഞ്ച്...

Read More >>
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്; രണ്ട് ജീവനക്കാര്‍ക്ക് മുന്‍കൂര്‍ ജാമ്യമില്ല

Jul 25, 2025 07:33 PM

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്; രണ്ട് ജീവനക്കാര്‍ക്ക് മുന്‍കൂര്‍ ജാമ്യമില്ല

സാമ്പത്തിക തട്ടിപ്പ് കേസില്‍ നടൻ കൃഷ്ണ കുമാറിൻ്റെ മകൾ ദിയയുടെ സ്ഥാപനത്തിലെ രണ്ട് ജീവനക്കാര്‍ക്ക് മുന്‍കൂര്‍...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall