ജനഹൃദയങ്ങളില്‍ ഇടം പിടിച്ച പരിപാടിയാണ് ഉപ്പും മുളകും. പതിവ് ശൈലിയില്‍ നിന്നും വളരെ വ്യത്യസ്തമായിരുന്നു ഉപ്പും മുളകും. അതുകൊണ്ട് തന്നെയാണ് വലിയ സ്വീകാര്യത ലഭിച്ചതും.
പ്രേക്ഷകരെ വെറുപ്പിക്കാത്ത ചുരുക്കം ചില ടെലിവിഷന്‍ സീരിയലുകളിലൊന്നാണിത്. ബാലുവും നീലിമയും മക്കളായ മുടിയനും ലെച്ചുവും കേശുവും ശിവയും പാറുവുമെല്ലാം പ്രേക്ഷകരുടെ കുടുംബത്തിലെ അംഗങ്ങളെ പോലെയാണ്.
നടി നിഷ സാരംഗിന് കൂടുതൽ ആരാധകരുണ്ടായതും സിനിമയിൽ പോലും തുടരെ തുടരെ അവസരങ്ങൾ ലഭിച്ച് തുടങ്ങിയതും ഉപ്പും മുളകിന്റെ ഭാഗമായശേഷമാണ്. ആരും കൊതിക്കുന്ന ഒരു അമ്മ സാന്നിധ്യമാണ് സീരിയലിലെ നീലു എന്ന കഥാപാത്രം.
ഓൺ സ്ക്രീനിൽ അഞ്ചും ജീവിതത്തിൽ രണ്ട് മക്കളും ഒരു പേരക്കുട്ടിയുമടക്കം തനിക്ക് മക്കൾ എട്ടാണെന്നാണ് നിഷ പറയാറുള്ളത്. മക്കളായി അഭിനയിക്കുന്ന കുട്ടികൾക്കും സ്വന്തം അമ്മയെ പോലൊരു സ്നേഹസാന്നിധ്യമാണ് നിഷ.
കാരണം കഴിഞ്ഞ കുറച്ച് അധികം വർഷങ്ങളായി നിഷയെ നീലു അമ്മ എന്ന് തന്നെയാണ് മക്കളുടെ വേഷങ്ങൾ ചെയ്യുന്ന താരങ്ങൾ എല്ലാം വിളിക്കുന്നത്. കഴിഞ്ഞ കുറച്ച് നാളുകളായി ഒരു പേരക്കുട്ടി കഥാപാത്രം കൂടി ഉപ്പും മുളകും സീരിയലിന്റെ ഭാഗമായിട്ടുണ്ട്.
തന്റെ അഞ്ച് ഓൺ സ്ക്രീൻ മക്കളിൽ ആരോടാണ് ഏറ്റവും സ്നേഹവും അടുപ്പവുമെന്ന് ചോദിച്ചാൽ ഒട്ടും ആലോചിക്കാതെ പാറുകുട്ടിയെന്ന് ഉത്തരം വരും. സീരിയലിൽ നീലുവിന്റെയും ബാലുവിന്റെയും ഏറ്റവും ഇളയ മകൾ കഥാപാത്രമാണ് പാറുക്കുട്ടി. ബേബി അമേയയാണ് പാറുക്കുട്ടിയായി അഭിനയിക്കുന്നത്.
സീരിയലിൽ മാത്രമല്ല ജീവിതത്തിലും നിഷയ്ക്ക് അമ്മയുടെ സ്ഥാനമാണ് പാറുകുട്ടി നൽകിയിരിക്കുന്നത്. അഞ്ച് റീൽ മക്കളിൽ ഏറ്റവും പ്രിയപ്പെട്ടവളായ പാറുക്കുട്ടിയെ കുറിച്ച് നിഷ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
സീരിയലിൽ നിലവിലുള്ള കാസ്റ്റിൽ ആരോടാണ് ആത്മബന്ധവും സ്നേഹവുമെന്ന് ചോദിച്ചപ്പോഴാണ് പാറുക്കുട്ടിയുമായുള്ള ബോണ്ടിങിനെ കുറിച്ച് നിഷ സംസാരിച്ചത്.
സീരിയലിൽ എനിക്ക് പാറുവിനെ തന്നെയാണ് ഏറ്റവും ഇഷ്ടം. ഞാൻ വളർത്തുന്ന മോളപ്പോലെയായി. അടുത്തിടെ ഉപ്പും മുളകും സെറ്റിൽ ഹൈ ബിപി കയറി ഞാൻ വീണിരുന്നു.
അവളോടൊപ്പം അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഞാൻ വീണത്. അതിനുശേഷം ഒരു ഒന്ന്, ഒന്നര മണിക്കൂർ ഇതിന്റെ പേരിൽ കുഞ്ഞ് കരഞ്ഞുവെന്ന്.
കരഞ്ഞിട്ട് ഏങ്ങലടിക്കുന്ന അവസ്ഥയിൽ വരെ എത്തി. അമ്മയ്ക്ക് എന്തുപറ്റി?, എനിക്ക് അമ്മയെ കാണണം എന്നൊക്കെ പറഞ്ഞുകൊണ്ടേ ഇരിക്കുകയായിരുന്നുവത്രെ. ഞാൻ തിരിച്ച് വന്നപ്പോൾ എല്ലാവരും ഇതേപറ്റിതന്നെയാണ് എന്നോട് പറഞ്ഞത് എന്നാണ് നിഷ സാരംഗ് പറഞ്ഞത്.
മൂന്നാം മാസത്തിലാണ് പാറുക്കുട്ടി സീരിയൽ മേഖലയിലേക്ക് എത്തുന്നത്. ഉപ്പും മുളകിൽ വന്ന അന്ന് തൊട്ട് പാറുക്കുട്ടിയെ ആരാധകർ ഏറ്റെടുത്തിരുന്നു. കുറുമ്പ് കാട്ടിയും പിണങ്ങിയും നിഷ്കളങ്കമായി ചിരിച്ചുമൊക്കെ പ്രക്ഷകരുടെ മനം കവർന്നാണ് പാറുക്കുട്ടി മുന്നോട്ട് പോകുന്നത്.
സ്വന്തം വീട്ടിലെ കുഞ്ഞെന്ന പോലെയാണ് മലയാളി പ്രേക്ഷകർ പാറുക്കുട്ടിയെ ഏറ്റെടുത്തിരിക്കുന്നത്. ജനിച്ച് മൂന്നാം മാസത്തിൽ അഭിനയ മേഖലയിൽ എത്തുന്ന ലോകത്തിലെ ആദ്യത്തെ കുട്ടി എന്ന ടാഗും പാറുക്കുട്ടിക്ക് സ്വന്തമായിട്ടുണ്ട്.
ഇപ്പോൾ സ്കൂൾ വിദ്യാർത്ഥിനിയാണ് പാറുക്കുട്ടി എന്ന് അറിയപ്പെടുന്ന ബേബി അമേയ.
ഉപ്പും മുളകിന് പുറമെ സ്വർഗവാതിൽ പക്ഷി അടക്കമുള്ള സീരിയലുകളുടേയും ഭാഗമായിട്ടുണ്ട് അമേയ. അഗ്നിസാക്ഷിയിലൂടെയാണ് നിഷ സിനിമയിൽ അഭിനയിച്ച് തുടങ്ങുന്നത്. പാലും പഴവുമാണ് നിഷ അഭിനയിച്ച് അവസാനം റിലീസ് ചെയ്ത സിനിമ.
#nishasarangh #says #fell #front #her #cried #hours #said #when #came #back