ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും ഇതിനോടനുബന്ധിച്ച് ചില നടിമാരുടെ വെളിപ്പെടുത്തലുകളും ഒക്കെ മലയാള സിനിമയെ ഞെട്ടിച്ചിരുന്നു.
അഭിനയിക്കാനുള്ള അവസരത്തിനു വേണ്ടി എന്ത് വിട്ടുവീഴ്ചകള്‍ക്കും തയ്യാറാകേണ്ടി വരുന്ന അവസ്ഥയെ പറ്റി പ്രമുഖ നടിമാര്‍ വരെ തുറന്ന് സംസാരിച്ചു.
എന്നാല്‍ വലിയ നടിമാര്‍ ആകുന്നതിന് വേണ്ടി എന്ത് വിട്ടുവീഴ്ചകള്‍ക്കും തയ്യാറായി പെണ്‍കുട്ടികളും അവരുടെ അമ്മമാരും വരാറുണ്ടെന്ന് പറയുകയാണ് സംവിധായകന്‍ ശാന്തിവിള ദിനേശ്.
'കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് ഏറെ വിമര്‍ശിച്ചിട്ടുള്ള ആളാണ് ഞാന്‍. സിനിമ എടുത്ത് വ്യഭിചരിക്കാന്‍ വരുന്നവര്‍ ദയവു ചെയ്ത് കോടികള്‍ മുടക്കണ്ട.
ഒരു 10 ലക്ഷം കൊണ്ട് തമിഴ്‌നാട്ടിലേക്ക് പോയാല്‍ മതിയെന്നാണ് എനിക്ക് പറയാനുള്ളത്. അതിനുള്ള ഏജന്റുമാര്‍ അവിടെയുണ്ട്. 10 ലക്ഷം രൂപയ്ക്ക് അവന് ഇഷ്ടമുള്ളവരെയൊക്കെ വിളിച്ച് കാര്യങ്ങള്‍ കഴിഞ്ഞിട്ട് പോരാം.
പിന്നെ എന്തിനാണ് മൂന്നു കോടി കളയുന്നത്. ഇതാണ് എന്റെ പക്ഷം. സിനിമ എടുക്കാന്‍ വരുന്ന സിനിമ മാത്രം എടുക്കണം. അവിടെ പെണ്‍വിഷയത്തിന് പോകരുത്.
പിന്നെ ഒരു ഭാര്യയെപ്പോലെ മാസങ്ങളോളം ഇഷ്ടത്തിനനുസരിച്ച് നടക്കുകയും എല്ലാത്തിനും സഹകരിച്ചതിനും ശേഷം എന്തെങ്കിലും കാര്യത്തിന് അവര്‍ തമ്മില്‍ പിശകിയാല്‍ എന്നെ കൊണ്ടുപോയി പീഡിപ്പിച്ചു, കാസ്റ്റിംഗ് കൗച്ച് എന്നൊക്കെ പറഞ്ഞിട്ട് കാര്യമില്ല. അത് സ്ത്രീകള്‍ക്ക് തന്നെ അപമാനമാണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍.
ഒരാള്‍ നമ്മുടെ ഷോള്‍ഡറില്‍ കൈ വച്ചാല്‍ പോലും അതെടുക്കടാ എന്ന് പറയാനുള്ള ചങ്കൂറ്റം എല്ലാവരും കാണിക്കണം. ഒരു പെണ്‍കുട്ടിക്ക് എന്ന് അങ്ങനെ പറയാന്‍ പറ്റാതെ വരുന്നു അവിടെയാണ് കാസ്റ്റിംഗ് കൗച്ച് ഉണ്ടാവുക.
നിങ്ങളുടെ കഥാപാത്രം ഞാന്‍ നല്ല രീതിയില്‍ അവതരിപ്പിക്കാം, അങ്ങനെയുണ്ടെങ്കില്‍ എന്നെ സിനിമയില്‍ വെച്ചാല്‍ മതി. അതിന് എന്റെ ശരീരം പങ്കിടുമെന്ന് വിചാരിക്കരുതെന്ന് പറയാനുള്ള ചങ്കൂറ്റം കാണിക്കാത്തിടത്തോളം, എന്റെ മകളെ വലിയൊരു നടിയാക്കുന്നതിന് ഞങ്ങള്‍ രണ്ടാളും കിടന്നു തരാമെന്ന് ഒരു അമ്മ പറയാത്തിടത്തോളം കാലം മലയാള സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് ഉണ്ടാവും.
ഇതൊക്കെ മലയാള സിനിമയില്‍ മാത്രമേ ഉള്ളൂ എന്നാണ് എല്ലാവരുടെയും വിചാരം. തെലുങ്കിലും തമിഴിലും ഹിന്ദിയിലും തുടങ്ങി സിനിമയില്‍ മാത്രമല്ല രാഷ്ട്രീയത്തിലും മറ്റ് എല്ലാ മേഖലകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പോലും ഇതുണ്ട്.
സിനിമയായതുകൊണ്ട് മാത്രം ഇത് പ്രോജക്ട് ചെയ്ത് പറയുന്നു എന്നേയുള്ളൂ. സിനിമയില്‍ ചൂഷണങ്ങള്‍ മാത്രമേയുള്ളൂ എന്നാണ് ഞാന്‍ പറയുന്നത്.
അമ്മയും മകളും വരെ അവസരത്തിന് വേണ്ടി എന്തിനും തയ്യാര്‍ ആണെന്ന് പറയും. ഒരു അമ്മ പറയുകയാണ് ഞങ്ങള്‍ രണ്ടാളും തയ്യാറാണ്. നല്ലൊരു അവസരം കിട്ടിയാല്‍ മതിയെന്ന്.
പെണ്ണിന് വേണ്ടി സിനിമയെടുക്കുന്ന ഒരുപാട് പേര് ഇവിടെയുണ്ട്. ഞാന്‍ സ്ത്രീകളുടെ പക്ഷത്താണ്. കാസ്റ്റിംഗ് കോളിനെ കുറിച്ച് ഞാന്‍ മുന്‍പ് സംസാരിച്ചിട്ടുണ്ട്. അതിന്റെ പേരില്‍ തെറിവിളികള്‍ ഇന്നും കേട്ടോണ്ടിരിക്കയാണ്.
എനിക്ക് മൂന്നര വയസ്സ് ഉള്ളപ്പോള്‍ എന്റെ അമ്മ വിധവ ആയതാണ്. സ്ത്രീകളോട് എന്നും ബഹുമാനമേയുള്ളു. 36 വര്‍ഷമായി ഞാന്‍ സിനിമയില്‍ എത്തിയിട്ട്.
പുറപ്പാട് പോലെയുള്ള സിനിമകളില്‍ 600 ലധികം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ഉണ്ടായിരുന്നു. അവരില്‍ ആരോടെങ്കിലും ഞാന്‍ മോശമായി പെരുമാറിയിട്ടുണ്ടോ എന്ന് ചോദിച്ചു നോക്ക്...
എല്ലാവരെയും അമ്മയായും പെങ്ങളായിട്ടുമേ ഞാന്‍ കണ്ടിട്ടുള്ളു. അതുകൊണ്ടാണ് എന്നെക്കുറിച്ച് ആര്‍ക്കും ഒരു കഥയും പറയാനില്ലാത്തത് എന്നും' ദിനേശ് കൂട്ടിച്ചേര്‍ത്തു.
#shanthiviladinesh #says #about #casting #couch #cinema